യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും എത്തി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ.
സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.
വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടൻ എന്നതിനുപുറമേ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ് താരം. മേപ്പടിയാൻ എന്ന സിനിമയുടെ താരം ആദ്യമായി നിർമ്മിച്ചത്.
ഉണ്ണിമുകുന്ദൻ തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം കൂടി ആയിരുന്നു മേപ്പടിയാൻ. തിയേറ്ററിൽ നിന്നും വലിയ കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. ഇപ്പോൾ സിനിമ ഒടിടി റിലീസ് ആയി എത്തയിരിക്കുകയാണ്. ആമസോൺ പ്രൈം വഴിയാണ് സിനിമയുടെ ഓൺലൈൻ റിലീസ് നടന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
യുഎഉ ഭരണകൂടം താരത്തിന് ഗോൾഡൻ വിസ നൽകിയിരിക്കുകയാണ്. താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ഇൻസ്റ്റഗ്രാം വഴി തന്റെ ആരാധകരെ അറിയിച്ചത്. ഞാനേറെ ബഹുമാനിക്കുന്ന രാജ്യത്തുനിന്നും ഗോൾഡൻ വിസ സ്വീകരിക്കാൻ സന്തോഷമുണ്ട് എന്നായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിരവധി ആരാധകർ ആണ് ഇപ്പോൾ താരത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് അറബി രാജ്യങ്ങളിൽ ഉണ്ണിമുകുന്ദന് ഗോൾഡൻ വിസ നിഷേധിക്കുന്നു എന്ന ഒരു വാർത്താ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമമിട്ടു കൊണ്ടാണ് ഉണ്ണിമുകുന്ദൻ ഇപ്പോൾ ഗോൾഡൻ വിസ സ്വീകരിച്ചിരിക്കുന്നത്. ഇതോട് കൂടി ഉണ്ണിമുകുന്ദന് ഗോൾഡൻ വിസ നിഷേധിക്കുന്നു എന്ന ഒരു വിഭാഗം ആളുകലുടെ പ്രചരണം പച്ചക്കള്ളമാണെന്നും തെളിഞ്ഞിരിക്കുകയാണ്.