പേര് കാരണമാണ് ആ സിനിമ ഇത്രയും പരാജയമായി പോയത്; മോഹൻലാലിന്റെ തകർന്ന തരിപ്പണമായ സിനിമയെ കുറിച്ച് സംവിധായകൻ

26610

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് തുഴസിദാസ്. ഒരു കാലത്ത് സൂപ്പർതാര സിനിമകൾക്ക് ഒപ്പം തന്നെ രണ്ടാംനിര താരങ്ങളേയും നായകൻമാരാക്കി നിരവധി തകർപ്പൻ ഹിറ്റുകൾ തുളസീദാസ് ഒരുക്കിയിരുന്നു.

പഴയകാല പ്രമുഖ സംവിധായകൻ പികെ ജോസഫിന്റെ അസിസ്റ്റന്റായി കരിയർ തുടങ്ങിയ താരം 1988 ൽ പുറത്തിറങ്ങിയ ഒന്നിന് പുറകേ മറ്റൊന്ന് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകൾ തുളസിദാസ് പ്രേക്ഷകർക്ക് സമ്മാനിച്ചു.

Advertisements

Also Read ; ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

അതേ സമയം സിനിമകൾക്ക് നൽകുന്ന പേരുകൾ ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണെന്ന് പറയുകയാണ് തുളസീദാസ് ഇപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ.

കൗതുക വാർത്തകൾ എന്ന സിനിമയ്ക്ക് ആ പേര് ചേരുമായിരുന്നു. അതിലെ കഥയും അത്തരത്തിൽ കൗതുകമുള്ളതാണ്. അങ്ങനെ വിചാരിച്ചാണ് ആ പേരിട്ടത്. തുടർന്നുള്ള സിനിമകളെല്ലാം ഓരോന്ന് ചേരുന്ന തരത്തിലാണ് പേരുകൾ നൽകി വന്നത്. സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ നമുക്കൊന്ന് കാണണം എന്ന് തോന്നും.

പക്ഷേ പേര് കൊണ്ട് പരാജയപ്പെട്ട സിനിമയും എനിക്കുണ്ടെന്ന് സംവിധായകൻ പറയുന്നു. ശുദ്ധമദ്ദളം എന്ന് പറഞ്ഞൊരു സിനിമയുണ്ട്. വളരെ മനോഹരമായൊരു ചിത്രമാണത്. എന്റെ പല സിനിമകളും നൂറും നൂറ്റിമുത്തപ്പത്തിയഞ്ചും ദിവസം ഓടിയതാണ്. വളരെ സെന്റിമെന്റ്സ് ആയിട്ടുള്ള കഥയായിരുന്നെങ്കിലും പക്ഷേ ശുദ്ധമദ്ദളം എന്ന പേര് അല്ലായിരുന്നു ഇടേണ്ടത്.

അതൊരു നാടകത്തിന്റെ പേര് പോലെയായി. അതുപോലെ കുങ്കുമച്ചെപ്പ് എന്ന ചിത്രവും. അതുപോലെ മോഹൻലാലിന്റെ കോളേജ് കുമാരൻ എന്ന സിനിമയുടെ പേര് വേറെ എന്തെങ്കിലും കൊടുത്താൽ മതിയായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിരുന്നു. കേൾക്കുമ്പോൾ കുറച്ചൂടി ആകർഷണം തോന്നുന്ന പേര് മതിയായിരുന്നു.

പിന്നെ എല്ലാ സിനിമകളും പൂർണത വരുത്താൻ പറ്റില്ലല്ലോ. ഞാൻ രണ്ട് തമിഴ് സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമകൾ കാണുമ്പോഴും ചില രംഗങ്ങളിൽ അങ്ങനെ ചെയ്തത് പോര. കുറച്ച് കൂടി മാറ്റം വരുത്തണമായിരുന്നു. നന്നായി ചെയ്യണമെന്ന് തോന്നാറുണ്ട്. അങ്ങനെ തോന്നണമെന്ന ഞാൻ പറയുന്നത്. കാരണം ഇതാണ് എന്റെ സിനിമ എന്ന് പൂർണമായി ഞാൻ പറയാറില്ല.

Also Read ; പ്രസവശേഷം 99 കിലോ ആയ ശരീരഭാരം 84 ലേക്ക് എത്തിച്ച് സൗഭാഗ്യ വെങ്കിടേഷ്, തടി കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി താരം, വീഡിയോ വൈറൽ

സ്വയമൊരു വിലയിരുത്തൽ വേണം. സംവിധായകൻ എന്ന നിലയിൽ ‘ഞാൻ എന്റെ സ്‌ക്രീപ്റ്റ് താരങ്ങൾക്ക് കൃത്യമായി പറഞ്ഞ് കൊടുക്കാറുണ്ട്. ഇതാണ് കഥ, ഇങ്ങനെയാണ് പാട്ടും സംഭാഷണങ്ങളുമൊക്കെ എന്ന് പറയും. അങ്ങനെ വരുമ്പോൾ ചില സജഷൻസ് ആർട്ടിസ്റ്റുകളിൽ നിന്നും കിട്ടും. ആ സംഭാഷണം ഇങ്ങനെ പറഞ്ഞാൽ പോരെ എന്ന് ചില താരങ്ങൾ ചോദിക്കാറുണ്ട്.

അത് നല്ലതാണെന്ന് തോന്നിയാൽ അപ്പോൾ തന്നെ വളരെ സന്തോഷമായെന്ന് പറഞ്ഞ് അത് സ്വീകരിക്കും.
ഞാൻ തീരുമാനിച്ചിരിക്കുന്നത് മാത്രം ചെയ്താൽ മതി എന്ന് ഒരിക്കലും പറയാറില്ല. ക്യാമറമാനിൽ നിന്നോ എഴുത്തുകാരനിൽ നിന്നോ ആരിൽ നിന്നാണെങ്കിലും നല്ല അഭിപ്രായമാണെങ്കിൽ ഞാൻ സ്വീകരിക്കും. ആദ്യം താരങ്ങളുടെ ഉള്ളിൽ നിന്നും എന്തെടുക്കാം എന്നാണ് നോക്കുന്നത്.

അത് മാക്സിമം എടുക്കും. അതിലൂടെയെ വിജയിക്കാൻ സാധിക്കുകയുള്ളു. താരങ്ങൾക്ക് ലിമിറ്റേഷൻ കൊടുക്കാറില്ല. അങ്ങനെ അവരെ ഭയപ്പെടുത്തി ചെയ്താൽ സിനിമയിൽ അത് റിയാക്ട് ചെയ്യും. ചില സിനിമകളിൽ ഒക്കെ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസിദാസ് പറയുന്നു.

Also Read ; സുന്ദര കില്ലാഡിയിലെ സുമംഗലി; ദൂരദർശനിലെ അങ്ങാടിപ്പാട്ടിലൂടെ പ്രശസ്ത; സിനിമയിലും സീരിയലിലും തിളങ്ങുന്ന നടി രമ്യ സുധയുടെ ജീവിതം ഇങ്ങനെ

അതേ സമയം സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണെന്നാണ് ആരാധകരും പറയുന്നത്. ഒരു സിനിമ വിജയം നേടുന്നതിന് പിന്നിലെ വലിയ ഘടകം അതിന്റെ പേര് തന്നെയായിരിക്കും. ഇക്കാര്യം എല്ലാ സംവിധായകന്മാരും ശ്രദ്ധിച്ചാൽ നല്ല സിനിമകൾ പരാജയപ്പെടാതെ രക്ഷപ്പെടാമെന്നും ചിലർ പറയുന്നു.

അതുപോലെ ഒരിക്കലും ലാലേട്ടൻ എടുക്കേണ്ട റോൾ അല്ലായിരുന്നു കോളേജ് കുമാരൻ എന്നാണ് ഒരാൾ പറയുന്നത്. കഥയ്‌ക്കോ സിനിമയ്‌ക്കോ ലാലേട്ടന്റെ ടാലെന്റ് ആവശ്യം ഇല്ലായിരുന്നു, അദ്ദേഹം ചെയ്ത ഏറ്റവും മോശം സിനിമകളിൽ ഒന്നാണ് കോളേജ് കുമാരൻ എന്നാണ് ആരാധകർ പറയുന്നത്.

Advertisement