ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്നത് എല്ലാം എന്റെ ന ഗ്ന ഫോട്ടോകളാണ്: സങ്കടത്തോടെ നടി അദിതി റാവു പറഞ്ഞത് കേട്ടോ

581

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി.

മലയാളി സിനിമാ പ്രേക്ഷകർക്കും ഇന്ന് അദിതി പ്രിയങ്കരിയായി നടിയാണ്. സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രത്തിലെ സുജാത എന്ന കഥാപാത്രത്തിലൂടെയാണ് അദിതി മലയാളികളുടെ ഹൃദയം കീഴടക്കിയത്.
ഇന്ന് നിരവധി ആരാധകരാണ് നടിക്കുള്ളത്.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി 2006ൽ ആണ് അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയായി അദിതി എത്തിയിരുന്നു.2006ൽ പുറത്തിറങ്ങിയ പ്രജാപതിയിലൂടെയാണ് അദിതി സിനിമയിൽ സജീവമാകുന്നത്.

അതിനു മുമ്പ് ശൃംഗാരം എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയ്യേറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ. മൂന്നു ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്.

Also Read
മോഹൻലാലിനെ വ്യത്യ്‌സ്തമായ ആ കിടിലൻ കഥാപാത്രമാക്കാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് സൂപ്പർ സംവിധായകൻ: സംവിധായകനെ ഞെട്ടിച്ച് പിന്നീട് സംഭവിച്ചത് ഇങ്ങനെ

പിന്നീട്, ബോളിവുഡിലും അദിതി സാന്നിദ്ധ്യമറിയിച്ചു. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അദിതിക്ക് സാധിച്ചു. ദുൽഖറിനൊപ്പം അദിതി എത്തിയത് ഹേയ് സിനാമിക എന്ന ചിത്രത്തിലായിരുന്നു. അതേ സമയം തന്റെ ഫോട്ടോ ഗൂഗിളിൽ തിരയാറില്ലെന്ന് അദിതി റാവും മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.

ഒരു ചാറ്റ് ഷോയിലാണ് അദിതി ഗൂഗിളിൽ തിരയുന്നതിന്റെ കാരണം പറയുന്നത്. ഒരിക്കൽ ഞാൻ എന്റെ ചിത്രം തിരഞ്ഞിരുന്നു. പക്ഷേ കണ്ട ഫോട്ടോകൾ എനിക്ക് സന്തോഷമുണ്ടാക്കുന്നത് ആയിരുന്നില്ല. കാരണം ഒരു സിനിമയിലെ, നഗ്നമായ എന്റെ പുറംഭാഗമുള്ള ഫോട്ടോകളായിരുന്നു അത്.

അതിന് ശേഷം എന്റെ ചിത്രം ഗൂഗിളിൽ തിരയാറില്ലെന്ന് തീരുമാനിച്ചു അദിതി റാവു ഹൈദിരി പറയുന്നു. അതേ സമയം തനിക്ക് ഒരു സിനിമയുടെ ഓഡീഷന് ഇടയിൽ സംഭവിച്ച രസകരമായ സംഭവവും അതിഥി റാവു വെളിപ്പെടുത്തിയിരുന്നു.
ആ ഓഡീഷനിൽ തനിക്ക് മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്നാണ് അതിഥി റാവുവിന്റെ വെളിപ്പെടുത്തൽ.

അടുത്ത് കണ്ട മസിലുള്ള ഒരാളെയാണ് അപ്പോൾ താൻ ചുംബിച്ചതെന്നും അതിഥി റാവു പറയുന്നു. എന്നാൽ അയാൾ തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗ് ആണെന്ന് പിന്നീടാണ് അതിഥി മനസിലാക്കുന്നത്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് അത്ഭുതപ്പെട്ട തന്നോട് അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയതെന്നും അതിഥി ഓർക്കുന്നു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിഥി വാചാലയായി.

നടൻ സത്യദീപ് മിശ്രയെ ഇരുപത്തൊന്നാം വയസ്സിലാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞ അതിഥി, വിവാമോചനത്തിനു ശേഷമാണ് തനിക്ക് ഡേറ്റിങ്ങ് എന്താണെന്ന് മനസിലായതെന്നും പറഞ്ഞു. 21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. അതുവരെ സ്വാഭാവികമായും ഞാൻ ഡേറ്റിങ്ങിന് പോയിരുന്നില്ല. പിന്നീട് വിവാഹ മോചനത്തിന് ശേഷമാണ് അതെന്താണെന്ന് എനിക്ക് മനസിലായത്.

പക്ഷെ എങ്കിലും ഡേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോഴും അറിയില്ല അതിഥി പറയുന്നു. മണി രത്‌നത്തിന്റെ ബോംബെയാണ് തന്നെ സിനിമയുടെ ലോകത്തേക്ക് ആകർഷിച്ചതെന്നും സിനിമയിലെ കെഹ്ന കിയാ എന്നാ ഗാനം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അതിഥി റാവു പറഞ്ഞു.

Also Read
അന്ന് എനിക്ക് 17 വയസായിരുന്നു, ഞാൻ ലോകം കണ്ടിട്ടില്ലായിരുന്നു, ജീവിതം മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു: ചില നിർമ്മാതാക്കൾ ചെയ്തത് വെളിപ്പെടുത്തി ശിൽപ ഷെട്ടി

Advertisement