അന്ന് എനിക്ക് 17 വയസായിരുന്നു, ഞാൻ ലോകം കണ്ടിട്ടില്ലായിരുന്നു, ജീവിതം മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു: ചില നിർമ്മാതാക്കൾ ചെയ്തത് വെളിപ്പെടുത്തി ശിൽപ ഷെട്ടി

558

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരി ആയിരുന്നു ശിൽപ ഷെട്ടി. ബോളിവുഡിന്റെ മുഖമായി ശിൽപ്പ ഷെട്ടി അഭിനയ രംഗത്ത് എത്തുന്നത് തൊണ്ണൂറുകളിൽ ആണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്.

എന്നാൽ ബോളിവുഡ് താരറാണിയിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് ശിൽപ ഷെട്ടി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. പുറത്താക്കലും വംശീയ അധിക്ഷേപവുമെല്ലാം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹ്യുമൻസ് ഓഫ് ബോംബെ എന്ന പേജിൽ മുമ്പ് ഒരിക്കൽ ശിൽപ കുറിച്ചിരുന്നു.

Advertisements

17ാം വയസിൽ ബാസിഗറിലൂടെയാണ് ശിൽപ ബോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ ഹിറ്റായതോടെ ബോളിവുഡിലെ മിന്നും താരമായി ശിൽപ മാറി. എന്നാൽ പല ചിത്രങ്ങളിൽ നിന്നും താൻ അനാവശ്യമായി പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്.

Also Read
ആനയ്ക്ക് അടുത്ത് നിന്ന പാപ്പാൻ തോണ്ടി, ആനയാണെന്ന് കരുതി അലറിവിളിച്ച് വിളിച്ച് നടി മോക്ഷ, പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ

അതിനിടെ ഒരു മാറ്റത്തിന് വേണ്ടിയാണ് അമേരിക്കൻ റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിന്റെ ഭാഗമാകുന്നത്. അവിടെ തനിക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായെന്നും എല്ലാ വിമർശനങ്ങളോടും പോരാടിയാണ് താൻ വിജയിയായത് എന്നുമാണ് ശിൽപ കുറിച്ചത്. ആ കുറിപ്പ് വായിക്കാം;

ഞാൻ ഇരുണ്ടിട്ടായിരുന്നു, ഉയരമുള്ള നീണ്ട് മെലിഞ്ഞ കുട്ടി. തന്റെ ജീവിതം എങ്ങനെയാവുമെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ബിരുദം നേടി അച്ഛനൊപ്പം ജോലി ചെയ്യുമെന്നാണ് കരുതിയത്. അതിനിടെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം.

കുറച്ചുകൂടി വലുതും മികച്ചതുമായ എന്തെങ്കിലും. എന്നാൽ അത് സാധ്യമാകുമെന്ന് ഞാൻ കരുതിയില്ല. തമാശയ്ക്ക് ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തപ്പോൾ എന്റെ ചിത്രങ്ങൾ പകർത്താൻ താൽപ്പര്യമുള്ള ഒരു ഫോട്ടോഗ്രാഫറെ കണ്ടു.

എന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കാനുള്ള വലിയ അവസരമായിരുന്നു എനിക്കത്. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മികച്ച ചിത്രങ്ങളാണ് വന്നത്. അതാണ് മോഡലിങ്ങിൽ എനിക്ക് അവസരങ്ങൾ തുറന്നു തന്നത്. വൈകാതെ ആദ്യ ചിത്രത്തിലേക്ക് എനിക്ക് അവസരം ലഭിച്ചു.

പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഞാൻ മുന്നോട്ടുതന്നെ പോയി. പക്ഷേ വിലപ്പെട്ടതൊന്നും വളരെ പെട്ടെന്ന് ലഭിക്കില്ല. ഇന്റസ്ട്രിയിലേക്ക് എത്തുമ്പോൾ എനിക്ക് 17 വയസായിരുന്നു. ഞാൻ ലോകം കണ്ടിട്ടില്ലായിരുന്നു, ജീവിതം മനസിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു.

Also Read
മോഹൻലാലിനെ വ്യത്യ്‌സ്തമായ ആ കിടിലൻ കഥാപാത്രമാക്കാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് സൂപ്പർ സംവിധായകൻ: സംവിധായകനെ ഞെട്ടിച്ച് പിന്നീട് സംഭവിച്ചത് ഇങ്ങനെ

എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്ന ചിന്തയിൽ ഞാൻ ഭയം മൂലം വിറച്ചു. വിജയങ്ങളിൽ അമിതമായി സന്തോഷിച്ചിരുന്ന എനിക്ക് പരാജയങ്ങൾ കനത്ത ആഘാതമാണ് നൽകിയത്. ഒരു നിമിഷം ആഘോഷിച്ച് അടുത്തതിനെ അവഗണിക്കുക എന്നത് എളുപ്പമായിരുന്നില്ല.

ഞാൻ ഓർക്കുന്നുണ്ട് ചില നിർമ്മാതാക്കൾ കാരണമൊന്നുമില്ലാതെ അവരുടെ ചിത്രങ്ങളിൽ നിന്ന് എന്നെ പുറത്താക്കി. ഈ ലോകം എനിക്ക് അനുകൂലമായിരുന്നില്ല. പക്ഷേ അതൊന്നും എന്ന ബാധിക്കാതിരിക്കാൻ ശ്രമിച്ചു. ഒരു മാറ്റത്തിന് വേണ്ടിയാണ് ബിഗ് ബ്രദറിലേക്ക് പോകുന്നത്. അത് വ്യത്യസ്തമായി ചെയ്യാൻ പറ്റിയ അവസരമായിരുന്നു. അത് വലിയ സമ്മർദ്ദത്തിനാണ് കാരണമായത്. ഞാൻ പൊതുവിടങ്ങളിൽ ആക്രമിക്കപ്പെട്ടു.

എന്റെ രാജ്യത്തിന്റെ പേരിൽ മാത്രം വിവേചനം നേരിട്ടു. അത് അത്ര എളുപ്പമായിരുന്നില്ല. ആ വീടിനുള്ളിൽ ഞാൻ തന്നെയായിരുന്നു. അത്രയും എത്തിയ ശേഷം തോൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഞാൻ വിജയിച്ചപ്പോൾ നിങ്ങൾ ഞങ്ങളുടെ അഭിമാനമാണെന്ന് എല്ലാവരും പറഞ്ഞു. അപ്പോഴാണ് ഞാൻ അനുഭവിച്ച് കഷ്ടപ്പാടെല്ലാം മൂല്യമുള്ളതാണെന്ന് മനസിലായത്.

എനിക്ക് വേണ്ടി മാത്രമല്ല വംശീയത നേരിടുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ നിലകൊണ്ടത്. എന്റെ ജീവിതം ഉയർച്ചയും താഴ്ചയും ചേർന്നതാണ്. വളരെ മോശമായ ഒരുപാട് സമയമുണ്ടായിരുന്നു. പക്ഷേ മികച്ച വിജയങ്ങളുമുണ്ടായി. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.

അതാണ് എന്നെ ഇപ്പോഴത്തെ ഞാനാക്കിയത്. ശക്തയായ സ്വതന്ത്രയായ സ്ത്രീ, അഭിമാനമുള്ള അഭിനേതാവ് ഭാര്യ അമ്മ എന്നായിരുന്നു ശിൽപ ഷെട്ടി കുറിച്ചത്.

Also Read
എന്റെ ഫാമിലിയും ഫ്രണ്ട്‌സുമൊക്കെ ചോദിക്കും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്, അവൾക്ക് ലേശം ബുദ്ധികൂടുതലാണ്: മകളെ കുറിച്ച് ആര്യ

Advertisement