മൗനരാഗത്തിലെ കല്യാണിയും കിരണും യതാർഥ ജീവിതത്തിലും പ്രണയത്തിലോ: നഫീൽ പറഞ്ഞത് കേട്ടോ

1207

നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഇപ്പോൾ ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഒന്നായ മൗനരാഗം സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ്.

ഇതിലെ കാഥാപാത്രങ്ങളായ കിരണും കല്യാണിയും വരുണും എല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിന്റെ ഭാഗമാണ്. മികച്ച റേറ്റിംഗ് ആണ് ഈ സീരിയലിന് ഉള്ളത്. സീരിയലിലെ പ്രധാനകഥാപാത്രമായ കല്യാണി ഒരു ഊമയായ പെൺകുട്ടിയാണ്. വളരെ നാടൻ പെൺകുട്ടിയായ അവളുടെ ജീവിതത്തിലെ നിസ്സഹായാവസ്ഥയും ജീവിതത്തിൽ അവൾ കടന്നു പോകേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് സീരിയലിലെ പ്രധാന കഥ.

Advertisements

കല്യാണി എന്ന കഥാപാത്രമായി ഐശ്വര്യ റാംസായി എത്തുമ്പോൾ തനതായ അഭിനയത്തിലൂടെ ഐശ്വര്യ കല്യാണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടി ആയിരുന്നതിനാൽ ഓരോ നോട്ടത്തിലും അഭിനയിക്കേണ്ട സാഹചര്യങ്ങളിലെല്ലാം പ്രേക്ഷകന്റെ ഹൃദയത്തിൽ തട്ടുന്ന രീതിയിലുള്ള അഭിനയമാണ് ഐശ്വര്യ കാഴ്ചവച്ചത്.

തമിഴ് സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ മലയാളത്തിൽ ആദ്യമായാണ് ഒരു സീരിയലിൽ അഭിനയിക്കുന്നത്. ബോഡി ബിൽഡിംഗ് മേഖലയിൽ പ്രാധാന്യം നൽകിയ നഫീൽ ആദ്യമായി അഭിനയിക്കുന്ന സീരിയലാണ് മൗനരാഗം. സ്വന്തം കുടുംബത്തിലേക്ക് ഒരു പെൺകുട്ടി ജനിക്കുന്നത് താല്പര്യമില്ലാത്ത പ്രകാശൻ അവൾ ജനിക്കാതിരിക്കാൻ പല വഴികളും ശ്രമിക്കുന്നു.

എന്നാൽ അതൊന്നും ഫലിക്കാതെ ഈലോകത്തേക്ക് വന്ന അവളെ വിധിയും തോൽപിക്കുകയാണ്. ഊമയായ അവളെ ആ അച്ഛൻ മാനസികമായി വെറുക്കുമ്പോൾ അവളുടെ അമ്മ അവൾക്ക് തുണയാവുകയാണ്. പിന്നീട് അവളുടെ ജീവിതത്തിലേക്ക് കിരൺ എന്ന ചെറുപ്പക്കാരൻ കടന്നു വരുന്നതും അവളുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളുമാണ് മൗനരാഗം സീരിയലിന്റെ ഉള്ളടക്കം.

മൗനരാഗത്തിലെ പ്രധാനകഥാപാത്രമായ ഊമയായ കല്യാണിയെ അവതരിപ്പിക്കുന്നത് തമിഴ് സീരിയൽ താരമായ ഐശ്വര്യ റംസായ് ആണ്. സീരിയലിലെ പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫാണ്. മലയാളം അറിയാത്ത രണ്ടു പേരും വളരെ മികച്ച രീതിയിൽ തന്നെ കഥാപത്രങ്ങൾക്ക് ജീവൻ നൽകുന്നുണ്ട്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ മൗനരാഗത്തിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് യഥാർത്ഥ ജീവിതത്തിലും കിരണും കല്യാണിയും പറയിക്കുകയാണോ എന്നാണ്.

സ്‌ക്രീനിൽ കാണുന്ന അവരുടെ പ്രണയം ജീവിതത്തിലും ആവർത്തിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാൽ തങ്ങൾ നല്ല സുഹൃത്തകളാണെന്നും ഇത് വരെ പ്രണയിക്കുന്നില്ലെന്നും പാഷനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്നും നഫിൽ പറഞ്ഞു.

Advertisement