എന്തായാലും ഇത്രയും കാണിച്ചില്ലേ ഇനി അതും കൂടെ അങ്ങ് കാണിക്ക്; ഗൗരിക്ക് എതിരെ അസഭ്യ വർഷവുമായി ഒരു കൂട്ടർ

2447

തകർപ്പൻ വിജയം നേടി തമിഴിൽ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

മലയാളത്തിൽ മാർഗ്ഗം കളി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേ സമയം ചെന്നൈയിൽ വളർന്ന ഗൗരി ജി കൃഷ്ണൻ മലയാളിയാണ്. അമ്മ കോട്ടയംകാരിയും അച്ഛൻ പത്തനംതിട്ട സ്വദേശിയുമാണ്.

Advertisements

പഠിച്ചത് ബാംഗ്ലൂരിൽ ആയിരുന്നു. 96ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഈ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും തന്റെ വേഷം ഗൗരി തന്നെയാണ് അവതരിപ്പിച്ചത്. വിജയ് ചിത്രം മാസ്റ്റർ, ധനുഷ് ചിത്രം കർണൻ എന്നിവയിലും ഗൗരി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

Also Read
സിനിമയില്‍ നിന്ന് വന്നതാണെങ്കിലും ഷി എസ് പെര്‍ഫെക്ട്, പല പ്രതിസന്ധികളെയും നവ്യ ഇന്ന് അതിജീവിച്ച് കഴിഞ്ഞു, നടി നവ്യ നായരെ കുറിച്ച് ഭര്‍ത്താവും കുടുംബവും പറയുന്നു

96 ൽ തൃഷ അവതരിപ്പിച്ച ജാനുവിന്റെ ബാല്യകാലം അവതിരിപ്പിച്ചാണ് ഗൗരി കയ്യടി നേടുന്നത്. പിന്നീട് നായികയായി മാറിയെങ്കിലും ആരാധകരെ സംബന്ധിച്ച് ഇന്നും ഗൗരി ജാനുവാണ്. അടുത്തിടെ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ഗോവൻ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ചിത്രങ്ങളിൽ ഗൗരി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഷോർട്ട്സും ടോപ്പും ധരിച്ച് ഗ്ലാമറസായാണ് ഗൗരി എത്തിയിരിക്കുന്നത്. എന്നാൽ ഗൗരിയെ മ നസിൽ ജാനുവായി മാത്രം കാണുന്ന ആരാധകർക്ക് ഇത് പിടിച്ചില്ല. താരത്തിന് എതിരെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.

താരത്തിന് എതിരെ അസഭ്യ വർഷം നടത്തുക ആയിരുന്നു സോഷ്യൽ മീഡിയിൽ ചില ഞരമ്പൻമാർ. ഗൗരിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ചേരുന്നത് നാടൻ വേഷം തന്നെയാണ്, ഇത്രയും കാണിച്ചില്ലേ ആ പൊ ക്കി ൾ കൂടി കാണിക്കൂ ഇനി വരിക ബിക്കിനിയിൽ ആയിരിക്കുമോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.

അതേ സമയംജീവിതത്തിൽ താൻ ജാനുവല്ലെന്ന് നേരത്തെ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ചില ആരാധകർ ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഗൗരി. മാർഗംകളി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിൽ എത്തിയത്.

പിന്നീട് അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി എത്തി കയ്യടി നേടി. മാസ്റ്റർ, പുത്തം പുതു കാലൈ, വിടിയാധാ, തുടങ്ങിയവയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. അനുരാഗം ആണ് പുറത്തിറങ്ങാനുള്ള മലയാളം സിനിമ.

Also Read
അഭിമുഖത്തിനിടെ അവതാരകന്‍ മോശമായി പെരുമാറിയെന്ന് ശ്രുതി, അശ്വതി ശ്രീകാന്ത് നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

Advertisement