മലയാളികൾക്കും ഏറെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ സൂപ്പർ നടിയാണ് റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്.
മലയാളത്തിന്റെ താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി. തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2005 മുതൽ സിനിമയിൽ സജീവമായ താരം 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻതമ്പി, പരുന്ത്, ഇൻ ഹരിനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ റായ് ലക്ഷ്മി വേഷമിട്ടു.
ഏതോ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുമായുള്ള നടിയുടെ അടുപ്പം ഏറെക്കാലം വാർത്താ കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് ആയിരുന്നു. ധോണി കാണുന്നതു പോലെ അത്ര സിമ്പിളല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാട് സ്ത്രീകൾ വന്നു പോയതായും ഞാനും അവരിൽ ഒരാളായിരുന്നുവെന്നും റായ് ലക്ഷ്മി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഞങ്ങൾ തമ്മിലുള്ള വിവാഹം എല്ലാം തീരുമാനിച്ചത് ആയിരുന്നു. ഒരു വർഷം ധോണിയോടൊപ്പം ജീവിക്കാൻ അവസരവും ലഭിച്ചു. എന്നാൽ സാക്ഷിയെന്ന സ്ത്രീ വന്നപ്പോൾ ധോണിയും ഞാനും വഴിപിരിഞ്ഞു. ഞാനും ധോണിയും തമ്മിൽ ഒരു വർഷത്തോളം പ്രണയത്തിൽ ആയിരുന്നു. എന്നാൽ വിവാഹം കഴിക്കുന്ന തരത്തിലേക്ക് അതു വളർന്നില്ല.
ധോണിയുടെ ജീവിതത്തിൽ ഒരുപാട് സ്ത്രീകൾ വന്നുപോയിട്ടുണ്ട്. അവരിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. ഇപ്പോൾ ഞാനും ധോണിയും ഒരുപാട് മാറിയിരിക്കുന്നു. പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ഞങ്ങളുടെ സ്വസ്ഥത കെടുത്തരുത്- മലയാളത്തിലടക്കം ഹിറ്റ് സിനിമകളുടെ ഭാഗമായ ലക്ഷ്മി പറയുന്നു.

ചെന്നൈ സൂപ്പർകിങ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു കാലത്താണ് റായി ലക്ഷ്മിയും ധോണിയും തമ്മിൽ അടുപ്പത്തിലാ കുന്നത്. അക്കാലത്ത് പലപ്പോഴും ഇരുവരെയും ഒരുമിച്ച് പല വേദികളിലും കണ്ടിരുന്നു.
Also Read
എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ









