കൈയിലിരിപ്പ് നല്ലത് അല്ലാരുന്നു, എല്ലാത്തിനും കാരണം എന്റെ ഉഴപ്പ്, വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കില്ല: അസുഖത്തെ കുറിച്ച് അന്ന് സുബി പറഞ്ഞത്

643

തങ്ങളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിന്റെ ഞെട്ടലിൽ ആണ് സിനിമ ലോകവും ആരാധകരും. കരൾ രോഗത്തെ തുടർന്ന് 41ാം വയസിൽ ആണ് നടിയുടെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സുബി.

അതേ സമയം നേരത്തെ സ്വന്തം ആരോഗ്യത്തെ കുറിച്ച് സുബി സുരേഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. മുമ്പ് ആശുപത്രിയിൽ കിടന്ന കാര്യം സുബി സുരേഷ് പങ്കിട്ടിരുന്നു. ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി എന്ന് പറഞ്ഞുകൊണ്ട് ആണ് മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്.

Advertisements

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിൽ അസുഖത്തെ കുറിച്ച് സുബി സുരേഷ് കൃത്യമായി സംസാരി ച്ചിരുന്നു. ഈ അസുഖമാണ് ഇപ്പോൾ ജീവനെടുത്തത്. കുറച്ചു കാലമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു നടി.

Also Read
അവിടെ മഞ്ജുവുണ്ടെന്ന് അറിഞ്ഞാല്‍ ദിലീപ് കാണാന്‍ വരുമോ എന്ന് മഞ്ജുവാര്യരുടെ അച്ഛന്‍ ഭയന്നു, ആ അച്ഛന്റെ ആധി ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ ലാല്‍ജോസ് പറയുന്നു

എന്റെ കൈയിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് വർക് ഷോപ്പിൽ ഒന്ന് കയറേണ്ടി വന്നുവെന്ന് കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചിരുന്നു. വേറെ ഒന്നുമല്ല എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല.

അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു ഇതായിരുന്നു കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചത്. അതിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ സുബിയെ അലട്ടിക്കൊണ്ടിരുന്നു.

അതാണ് മരണകാരണമായി മാറുന്നതും എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റി എടുക്കണം.

എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോൾ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തിൽ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു ഇൻഫർമേഷൻ നൽകാൻ വേണ്ടിയാണെന്ന് വീഡിയോയിലൂടെ പറഞ്ഞിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം.

സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെ ആണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരക ആയും സുബി തിളങ്ങിയിരുന്നു.

Also Read
സുബി സുരേഷിന്റെ അപ്രതിക്ഷിത വേർപാടിൽ ചങ്ക് തകർന്ന് സഹപ്രവർത്തകർ, സഹിക്കാനാവാതെ ആരാധകർ, വിറങ്ങലിച്ച് സിനിമാ ടിവി ലോകം

Advertisement