ഇപ്പോഴും മുസ്തഫ എന്റെ ഭർത്താവാണ് ഞങ്ങൾക്ക് രണ്ട് കുട്ടികളുമുണ്ട്, പ്രിയാമണിയുടെ ഭർത്താവിന് എതിരെ ആദ്യ ഭാര്യ ആയിഷ

96

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി പ്രിയാമണി. 2003 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് തമിഴ്,തെലുങ്ക്, മലയാളം, കന്നഡ, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറി പ്രിയാമണി.

എല്ലാ ഭാഷകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ പ്രിയാമണിക്ക് കഴിഞ്ഞിരുന്നു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാർഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്.

Advertisements

സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് പ്രിയ മണി വിവാഹിതയാകുന്നത്. ബിസിനസ്സുകാരനായ മുസ്തഫയെ ആണ്ു പ്രിയാമണി വിവഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫ രാജിനെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാർത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്.

Also Read
ഞാനും ഭാര്യയും ഡോക്ടർമാരാണ്, കുടുംബ വിളക്കിലെ രോഹിത് ഗോപാലൻ നടൻ ഡോകടർ ഷാജുവിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇപ്പോഴിതാ പ്രിയാമണി, മുസ്തഫ വിവാഹം ചർച്ചയാവുകയാണ്. നടിയുമായുളള വിവാഹത്തിനെതിരെ മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്.

മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ അയാളുടെ ഭാര്യയാണെന്നും ആയിഷ പറയുന്നു. 2013 ലാണ് ആയിഷയുമായി മുസ്തഫ വേർപിരിയുന്നത്. പിന്നീട് 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയുമായുള്ള വിവാഹ ബന്ധത്തിൽ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്.

ആയിഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫ രംഗത്ത് എത്തിയിട്ടുണ്ട്. ഇ-ടൈംസിനോട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ് മുസ്തഫ പറയുന്നത്. വിവാഹ മോചിതനാണെന്നും എന്നാൽ കുട്ടികളുടെ ചെലവിനായ പണം നൽകാറുണ്ടെന്നും മുസ്തഫ പറയുന്നു.

2010 മുതൽ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ൽ വിവാഹമോചനം നേടിയതായും മുസ്തഫ പറയുന്നു. ഇതിന് ശേഷമാണ് 2017 ൽ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും മുസ്തഫ ചോദിക്കുന്നുണ്ട്. തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നു മുസ്തഫ കൂട്ടിച്ചേർത്തു.

Also Read
നിനക്കെങ്ങനെ എന്നെ തൊടാൻ ധൈര്യം വന്നു, പൊട്ടിത്തെറിച്ച് കത്രീന കൈഫ്, സംഭവം ഇങ്ങനെ

അതേസമയം പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം ഇപ്പോഴും ആരാധകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. അടുത്തിടെ പ്രിയാമണി പങ്കുവെച്ച ചിത്രത്തിനെതിരെ ഒരു ആരാധകൻ രംഗത്ത് എത്തിയിരുന്നു. തങ്കളുടെ സിനിമകൾ എല്ലാം ഇഷ്ടമാണെന്നും പക്ഷെ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തുവെന്നായിരുന്നു ആരാധകന്റെ കമന്റ്.

ഇതിന് മറുപടിയുമായി പ്രിയ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഞാൻ വിവാഹം ചെയ്തത് ഒരു ഇന്ത്യൻ പൗരനെ ആണെന്നായിരുന്നു നടിയുടെ മറുപടി. അതെ സത്യമാണ്, പക്ഷേ താങ്കൾ പോയതിൽ തനിക്കിപ്പോൾ അസൂയ ഉണ്ടെന്നും ഇയാൾ മറുപടിയായി കമന്റ് ചെയ്തു. അന്ന് പ്രിയാമണിയെ പ്രശംസിച്ച്‌നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

Also Read
ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയിൽ സജീവമാണ്. വിരാടപർവ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്. അസുരനിൽ മഞ്ജു ചെയ്ത പച്ചൈയമ്മാൾ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്ണിനോട് ഒപ്പമുള്ള മൈതാനാണ് ഹിന്ദിയിലെ ചിത്രം.

Advertisement