ഞാനും ഭാര്യയും ഡോക്ടർമാരാണ്, കുടുംബ വിളക്കിലെ രോഹിത് ഗോപാലൻ നടൻ ഡോകടർ ഷാജുവിന്റെ വിശേഷങ്ങൾ ഇങ്ങനെ

1479

ഏറെക്കാലമായി മലയാളം സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് ഡോക്ടർ ഷാജു എന്ന നടൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ടി എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ആദ്യമായി നായകനായെത്തുന്നത് ജ്വാലയായ് എന്ന സീരിയലിലാണ്.

ഇതിനോടകം തന്നെ അരാധകർക്കെല്ലാം പ്രിയങ്കരനാണ് ഡോ ഷാജു. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ താരമായ ഡോക്ടർ ഷാജു ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലാലണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഈ പരമ്പരയിലെ രോഹിത്ത് എന്ന കഥാപാത്രത്തെ മനോഹരമായാണ് ഷാജു കൈകാര്യം ചെയ്യുന്നത്.

Advertisements

Also Read
ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ ഭർത്താവ് ഉപേക്ഷിച്ചെങ്കിലും സുഹൃത്തായ രോഹിത് ഗോപാലിന്റെ ഇടപെൽ സുമിത്രയെ വലിയൊരു ബിസിനസുകാരി ആക്കിയിരിക്കുകയാണ്. പുതിയ പല ബിസിനസുകളിലേക്കും ചുവടുവെച്ച് സുമിത്ര ഉയരങ്ങൾ കീഴടക്കുന്നതും രോഹിത് ഒപ്പമുള്ളതുമാണ് പരമ്പരയിൽ കാണിക്കുന്നത്.

ഏറെ കാലത്തിന് ശേഷം മിനിസ്‌ക്രീനിൽ അഭിനയിക്കാനെത്തിയഡോ ഷാജുവറാണ് രോഹിത് ഗോപാലിനെ അവതരിപ്പിക്കുന്നത്. തിരിച്ച് വരവ് മനോഹരമാക്കാൻ രോഹിത് ഗോപലിലൂടെ സാധിക്കുന്നുണ്ടെന്നാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ഡോ. ഷാജു പറയുന്നത്. ഒപ്പം സസ്നേഹം സീരിയൽ നിർമ്മിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോൾ. ഡോ ഷാജുവിന്റെ വാക്കുകൾ ഇങ്ങനെ:

പ്രൊഫഷണലി ഡെന്റൽ ഡോക്ടർ ആണ്. ഞാനും എന്റെ ഭാര്യയും ഡോക്ടേഴ്സാണ്. ഞാൻ എട്ടു വർ ഷത്തോളം ഖത്തറിൽ ആയിരുന്നു. അപ്പോഴും മലയാളത്തിൽ നിന്നും ബ്രെയ്ക്ക് എടുത്തിരുന്നെങ്കിലും, തമിഴിൽ സജീവമായിരുന്നു. ചെന്നൈയിൽ വന്നും പോയും ആയിരുന്നു ഷൂട്ടിങ്ങിൽ പങ്കെടുത്തത്.

എന്നാൽ കൊവിഡ് സാഹചര്യം വന്നതോടെ ഞങ്ങൾ ഇപ്പോൾ നാട്ടിൽ എത്തി. ഞങ്ങൾ രണ്ടാളും ഒരേ പ്രൊഫഷൻ ആയതുകൊണ്ടുതന്നെ ഒരു ക്ലിനിക്ക് രണ്ടുപേരും കൂടി നടത്തുന്നു. നിലവിൽ ഞാൻ പ്രാക്ടീസ് ചെയ്യാത്തതു കൊണ്ടുതന്നെ ആശയാണ് മുൻപോട്ട് കൊണ്ടുപോകുന്നത്.

ഞങ്ങൾക്ക് ഒരു മകളാണ് ഇവാന ഷാജു, ഏഴാം ക്ലാസിൽ പഠിക്കുന്നു. ബ്രേക്കിനു ശേഷം മലയാളത്തിലേക്ക് എത്താൻ സഹായിച്ചത് കുടുംബവിളക്കാണ്. രോഹിത് ഗോപാൽ എന്ന മനോഹരമായ കഥാപാത്രമാണ് ലഭിച്ചത്. ഒരുപാട് അഭിനന്ദനങ്ങൾ കിട്ടിയ ഒരു കഥാപാത്രം കൂടിയാണ് രോഹിത്.

Also Read
നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ, നീ ഒരിക്കലും സന്തോഷിക്കില്ല എന്നുവരെ അവർ പറഞ്ഞി; അനുഭവങ്ങൾ വെളിപ്പെടുത്തി പ്രിയാ മണി

എത്രതിരക്കുകൾ ഉണ്ട് പ്രൊഡക്ഷൻ ഉണ്ടെങ്കിലും ഒരിക്കലും അഭിനയത്തിൽ നിന്നും ഞാൻ വിട്ടു നിൽക്കില്ല. എത്ര തിരക്കുണ്ടെങ്കിലും അത് മാറ്റി വച്ചിട്ട് അഭിനയത്തിൽ ആകും ഞാൻ ശ്രദ്ധിക്കുക. കഴിഞ്ഞ വർഷം മുതലാണ് ഷാജു നിർമ്മാണ രംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. നെടുമുടി വേണുച്ചേട്ടനെ നായകനാക്കി ഒരുക്കിയ പരമ്പരയിലൂടെയാണ് തുടക്കം. പക്ഷേ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത് മുന്നോട്ട് തുടരാൻ സാധിച്ചില്ല.

ഇപ്പോഴും അത് സ്റ്റോപ്പ് ചെയ്യ്തു എന്ന് പറയാനാകില്ല. അങ്ങനെ തന്നെ നിൽക്കുകയാണ്. പിന്നീടാണ് ഏഷ്യാനെറ്റിന് വേണ്ടി സസ്നേഹം എന്ന പരമ്പര നിർമ്മിക്കുന്നത്. നല്ല അഭിപ്രായം കിട്ടി മുൻപോട്ട് പോവുകയാണ് സസ്നേഹമെന്ന് ഷാജു പറയുന്നു.

അഭിനയവും നിർമാണവും ഒപ്പത്തിന് കൊണ്ട് പോകുന്നുണ്ടെങ്കിലും തന്റെ ലക്ഷ്യം സിനിമയാണെന്നാണ് ഷാജു പറയുന്നത്. ഏതൊരു കലാകാരനെ പോലെയും എന്റെ ലക്ഷ്യവും അത് തന്നെയാണ്. വലിയ നിലയിൽ എത്തിയില്ലെങ്കിലും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം.

ഇടക്ക് ഞാൻ ഏഴെട്ടു സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും, ചെറിയ വേഷങ്ങൾ ആയിരുന്നു. അതിൽ ഭാസ്‌ക്കർ എന്ന റാസ്‌ക്കൽ ആണ് എടുത്തു പറയാവുന്ന ഒരു കഥാപാത്രം.

Advertisement