നീ ഒരിക്കലും സന്തോഷിക്കില്ല, നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ എന്നുവരെ അവർ പറഞ്ഞു; പ്രിയാ മണി

21080

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി പ്രിയാമണി. നിരവധി സിനിമകളിൽ തകർപ്പൻ പ്രകടനങ്ങൽ കാഴ്ചവെച്ചിട്ടുല്ല താരം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. നിരവധി വ്യത്യസ്ഥ വേഷങ്ങളും വമ്പൻ വിജയങ്ങളും സമ്മാനിച്ച് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടി കൂടിയാണ് പ്രിയാ മണി.

2003ൽ പുറത്തിറങ്ങിയ ഏവരെ അട്ടഗാദു എന്ന തെലുങ്ക് സിനിമിലൂടെയായിരുന്നു പാതി മലയാളിയായ പ്രിയാ മണി സിനിമയിലേക്ക് എത്തിയത്. തമിഴിനും തെലുങ്കിനും പിന്നാലെ മലയാളത്തിലും വേഷമിട്ട നടി മലയാളികളുടെയും പ്രിയപ്പെട്ട താരമാണ്. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം.

Advertisements

Also Read
പ്രസവിച്ചതിന് ശേഷമാണ് ഇത്രയും നാളും സിനിമയിൽ അഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത്: തുറന്നു പറഞ്ഞ് ഉർവ്വശി

സത്യത്തിന് പിന്നാലെ നിരവധി മലയാള സിനിമകളിൽ പ്രിയാമണി നായികയായി എത്തി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം നടി അഭിനയിച്ചു കഴിഞ്ഞു. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നടിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും വിട്ട് നിൽക്കുന്ന നടി തെലുങ്ക് ചിത്രങ്ങളും വെബ് സീരീസുകളുടെയും ഭാഗമാണ് ഇപ്പോൾ.

മലയാളത്തിൽ ഒരു ചാനലിന്റെ റിയാലിറ്റി ഷോയുടെ ജഡ്ജായി താരം എത്തുന്നുണ്ട്. അതേ സമയം നാലു വർഷം മുമ്പാണ് കാമുകനും ബിസിനസുകാരനുമാായ മുസ്തഫയുമായി പ്രിയാ മണിയുടെ വിവാഹം നടന്നത്. 2017 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. നന്ന പ്രകാരയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഫാമിലി മാൻ എന്ന സീരീസിലൂടെ വെബ് സീരീസ് ലോകത്തും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിയാമണി.

മനോജ് വാജ്പേയും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തിയ ദ ഫാമിലി മാൻ സീരിസിന്റെ രണ്ടാം സീസൺ ഈയ്യടുത്തായിരുന്നു പുറത്ത് വന്നത്. രണ്ടാം വരവിലും വൻ വിജയമായി മാറാൻ ഫാമിലി മാന് സാധിച്ചിരുന്നു. സീരീസിന് ജനപ്രീതി ലഭിച്ചതിനൊപ്പം തന്നെ തന്റെ കഥാപാത്രത്തിന് വലിയ തോതിലുള്ള വിമർശനം നേരിടേണ്ടി വന്നുവെന്നാണ് പ്രിയാമണി പറയുന്നത്.

Also Read
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയ രംഗത്തേക്ക്, ആദ്യ മെഗാ സീരിയലിലെ നായിക, ഇപ്പോഴും സീരിയൽ രംഗത്തെ സൂപ്പർതാരം: നടി കാർത്തികയുടെ അഭിനയ ജീവിതം ഇങ്ങനെ

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി മനസ് തുറന്നത്. തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന വിമർശനങ്ങളും പ്രതികരണങ്ങളുമെല്ലാം നേട്ടമാണെന്നാണ് പ്രിയാമണി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചാൽ പോലും അരവിന്ദിന് വേണ്ടി നിങ്ങൾ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങൾ ചതിച്ചുവെന്ന് കമന്റെ ചെയ്യുന്നവരുമുണ്ട്.

അതിനോടൊന്നും പ്രതികരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. എന്റെ അഭിനയം ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അതിനർത്ഥം. അതുകൊണ്ടാണ് അവർ എന്നെ വെറുക്കുന്നു. അതിനാൽ എന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് ഞാനതിനെ എടുക്കുന്നത് എന്നാണ് പ്രിയാമണി പറയുന്നത്. ഞാൻ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്നെ വിമർശിക്കാം, എന്നെ വെറുക്കാം.

പക്ഷെ അപ്പോഴാണ് എന്റെ കഥാപാത്രം ശരിയായിരുന്നുവെന്നും ആദ്യ സീസണിൽ നിന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോൾ വളർന്നിട്ടുണ്ടെന്നും മനസിലാകുന്നത്. നിങ്ങൾ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മെസേജുകൾ ലഭിക്കുന്നുണ്ട്. ദിവസവും മെസേജുകൾ വരുന്നുണ്ട്. പരിഹാസങ്ങളിലെ സ്ത്രീ വിരുദ്ധതയെ ക്കുറിച്ചും പ്രിയാമണി മനസ് തുറന്നു.

സ്ത്രീവിരുദ്ധത പണ്ട് മുതലേയുള്ളതാണ് ആളുകളെ പിടിച്ചിരുത്തി ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാൻ നമുക്ക് ആകില്ല. പക്ഷെ ഇതൊരു പുരുഷനായിരുന്നു ചെയ്തിരുന്നതെങ്കിൽ ആളുകൾ ഇങ്ങനെ ചോദ്യം ചെയ്യുമായിരുന്നില്ല. അപ്പോൾ ഈസിയായിട്ടേ എടുക്കൂ. പക്ഷെ ഒരു സ്ത്രീയാണ് പ്രശ്നത്തിലൂടെ കടന്നു പോകുന്നതും ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും ശരിയാകാതെ വന്ന് കൗൺസലിംഗിന് പോകുന്നതെങ്കിൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല.

Also Read
നടിയോ ആർജെയോ ആയിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു, നൈല ഉഷ പറഞ്ഞ മറുപടി കേട്ടോ

അപ്പോഴും നിന്റെ ഭർത്താവിനോട് സത്യസന്ധത കാണിക്കണമെന്നേ പറയൂ എന്നും പ്രിയാമണി പറയുന്നു. അതേസമയം എല്ലാവരും തന്നെ വെറുക്കുന്നവരല്ലെന്നും തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടവരുണ്ടെന്നും പ്രിയാമണി പറയുന്നു. അവർ ട്രോളുകളെ നേരിടുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾ എന്തുകൊണ്ട് ട്രോളുകൾക്ക് മറുപടി നൽകുന്നില്ലെന്ന് ചോദിക്കുന്നവരുമുണ്ട്.

എല്ലാവർക്കും മെസേജ് അയക്കാൻ പറ്റില്ലല്ലോ എന്നും പ്രിയാമണി പറയുന്നു. രണ്ട് റൊട്ടി കുറച്ച് തന്നാലും നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ ദൈവം എന്ന് പോലും ചിലർ മെസേജ് അയക്കാറുണ്ട്. എല്ലാവരേയും പിടിച്ചിരുത്തി ഇത് റീൽ ആണെന്നും ഞാനൊരു നടിയാണെന്നും വിശദീകരിക്കാനൊന്നും സാധിക്കില്ല. നീ ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കില്ലെന്ന് വരെ ആളുകൾ പറയുന്നുണ്ട്.

അങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതെ ഇരിക്കുന്നതും ശരി. പക്ഷെ അതിന് വ്യക്തിപരമായി എടുക്കുന്നത് എന്തിനാണെന്നും പ്രിയാമണി ചോദിക്കുന്നു.

Advertisement