ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

414

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സരയു മോഹൻ. നിരവധി വ്യത്യസ്ത സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികൾക്ക് ഏറെ സുപരിചിതയായ സരയൂ ടിവി പരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Also Read
നടിയോ ആർജെയോ ആയിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു, നൈല ഉഷ പറഞ്ഞ മറുപടി കേട്ടോ

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പല പ്രധാന വിവരങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകർക്കായ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയിരുന്നു.

സിനമാ സീരിയൽ പ്രവർത്തകനായ സുനിൽ ആണ് സരയു മോഹന്റെ ഭർത്താവ്. 2016 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും ആദ്യമായി കാണുന്നത് സനൽ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങിൽ വെച്ചാണ്. പിന്നീട് സനൽ ചെയ്ത ഷോർട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടർന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയതും പിന്നീട് പ്രണയത്തിലായതും.

അതേ സമയം തന്റെ ഭർത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകൾ ആണ് ഇപ്പോൾ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു സരയു മനസ് തുറന്നത്. സനലിന്റെ പാഷൻ സിനിമയാണ്. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടം എന്നാണ് സരയു പറയുന്നത്. അതേ സമയം സനലിന്റെ മോശം സ്വഭാവത്തെക്കുറിച്ചും സരയു തുറന്നു പറഞ്ഞു. സരയുവുന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയ രംഗത്തേക്ക്, ആദ്യ മെഗാ സീരിയലിലെ നായിക, ഇപ്പോഴും സീരിയൽ രംഗത്തെ സൂപ്പർതാരം: നടി കാർത്തികയുടെ അഭിനയ ജീവിതം ഇങ്ങനെ

സനൽ തന്റെ ജോലിക്കാര്യത്തിൽ 101 ശതമാനവും ഓൺ ആണ്. പക്ഷെ വ്യക്തി ജീവിതത്തിൽ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാൻ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്.

ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഇത്തിരി മടിയാണ്. സാധനങ്ങൾ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കും വഴക്ക്. ആള് നല്ല ഫൂഡിയാണ്. ഇടയ്ക്കൊക്കെ വ്യായാമം ചെയ്യാൻ പറഞ്ഞ് ഞാൻ വഴക്കിടാറുണ്ട്. തങ്ങൾ രണ്ടു പേരും സിനിമയിലുള്ളവരാണെങ്കിലും ഭർത്താവിന്റെ പ്രൊഫഷണൽ കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നും താരം വ്യക്തമാക്കുന്നു.

Advertisement