ഹോട്ട് ലുക്കിൽ മലമുകളിൽ നിന്നുള്ള ചിത്രങ്ങളുമായി അമല പോൾ, രാജകുമാരിയുടെ തിരിച്ചുവരവെന്ന് ആരാധകർ

499

തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പർ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമര എന്ന ലാൽജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Advertisements

amala-paul-1

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്ക പെടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയർ ബ്രേക്ക് നൽകിയത്. പിന്നീട് താരം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.

Also Read
ചുരുളഴിയാത്ത രഹസ്യം പോലെയാണ് അവരുടെ ജീവിതം; മരണശേഷം വീണ്ടുമൊരു വിവാഹത്തിന് താരം തയ്യാറാവാതിരുന്നത് ഫർസാന ഉള്ളത് കൊണ്ടോ; ചർച്ചയായി രേഖയുടെ ബന്ധം

ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല, ടീച്ചർ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്. ക്രിസ്റ്റഫർ ആണ് ആണ് താരം അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ സിനിമ. അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

amala-paul-14

ഇപ്പോഴിതാ മൂന്നു മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് താരം. ഒരു മല മുകളിൽ നിന്നുമുള്ള തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങൾ ആണ് അമല പോൾ ആരാധകർക്കായി പുതുതായി പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്ക് അകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. നടി സോഷ്യൽ മീഡിയയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയെന്നാണ് ആരാധകർ പറയുന്നത്.

കേസ് വേണ്ട, വിനായകന് പൊറുത്ത് കൊടുത്ത് ചാണ്ടി ഉമ്മൻ, അപ്പന്റെ മകൻ തന്നെ എന്ന് ജനങ്ങൾ

തലൈവി തിരിച്ചുവരുന്നു, ഏഞ്ചലിന്റെ തിരിച്ചുവരവ്, രാജകുമാരിയുടെ തിരിച്ചുവരവ് എന്നിങ്ങനെയാണ് കമന്റുകൾ. എന്തിനാണ് ഇടവേള എടുത്തതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനോട് അമല പ്രതികരിച്ചിട്ടില്ല.പതിവുപോലെ യാത്രയിലാണ് താരമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇംതിയാസ് കദീർ ആണ് ചിത്രം പകർത്തിയത്.

amala-paul-7

മലയാളത്തിന് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയങ്കരിയാണ് അമല പോൾ. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ക്രിസ്റ്റഫർ ആണ് അമലയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. അജയ് ദേവ്ഗൺ ചിത്രം ഭോലയിലൂടെ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു. ആടുജീവിതം ആണ് അമലയുടെ പുതിയ ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്.

Also Read
കുടുംബം പട്ടിണി ആവാതിരിക്കാൻ പതിനൊന്ന് വയസ്സുള്ള അവനെ ഞാൻ ജോലിക്ക് വിട്ടു; കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞ് എ ആർ റഹ്‌മാനും കുടുംബവും

Advertisement