കുടുംബം പട്ടിണി ആവാതിരിക്കാൻ പതിനൊന്ന് വയസ്സുള്ള അവനെ ഞാൻ ജോലിക്ക് വിട്ടു; കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞ് എ ആർ റഹ്‌മാനും കുടുംബവും

175

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആർ റഹ്‌മാൻ. ഓസ്‌കാർ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം തന്റെ സംഗീത കരിയറിൽ മുപ്പത് വർഷം പൂർത്തിയാക്കിയത് ഈ അടുത്താണ്. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് കരുതുന്ന ഗായകരാണ് പലരും. സിനിമകളിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും എ ആർ റഹ്‌മാൻ മാജിക് നമുക്ക് കാണാൻ സാധിക്കും.

ഇപ്പോഴിതാ റഹ്‌മാനോട് പഠനം നിറുത്തി പണിക്ക് പോകാനായി പറഞ്ഞതായുളള റഹ്‌മാന്റെ അമ്മയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. റഹ്‌മാൻ പണിക്ക് പോയില്ലെങ്കിൽ കുംടുംബം പട്ടിണി ആകുമെന്ന അവസ്ഥയിലായിരുന്നു. റഹ്‌മാന് വെറും ഒമ്പത് വയസ്സ് പ്രായം ഉള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് അവിടുന്ന് കഷ്ടപ്പാടുകളായിരുന്നു. കുടുംബം പട്ടിണി ആയതോടെയാണ് പഠനം നിറുത്തി പണിക്ക് പോകാനായി ആവശ്യപ്പെട്ടത്.

Advertisements

Also Read
അവർ ബോംബെ നടിമാരെ പോലെ അല്ല; അല്പം കളറ് കുറവായിരിക്കും, പക്ഷേ അഭിനയിക്കാനും, ഡാൻസ് ചെയ്യാനും അറിയാം; വൈറലായി പ്രിയാമണിയുടെ വാക്കുകൾ

പഠനത്തിടയിൽ തന്നെ സംഗീതജ്ഞനായി ജോലി ചെയ്തിരുന്നു റഹ്‌മാൻ. എന്നാൽ ഏതെങ്കിലും ഒന്നിൽ മാത്രമേ റഹ്‌മാന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഒന്നല്ലെങ്കിൽ പഠിക്കാം അല്ലെങ്കിൽ ജോലി ചെയ്യാം എന്നാണ് അവൻ മറുപടി നല്കിയത്. പണിക്ക് പോയില്ലെങ്കിൽ കുടുംബം പട്ടിണി ആകുമെന്ന് മനസ്സിലാക്കിയതോടെ പഠനം ഉപേക്ഷിക്കാനായിരുന്നു അമ്മ നിർദ്ദേശിച്ചത്.

ആദ്യ കാലങ്ങളിൽ അസിസ്റ്റൻഡ് ആയിട്ടായിരുന്നു റഹ്‌മാൻ പ്രവർത്തിച്ചത്. പക്ഷേ പഠനം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് താത്പര്യം ഇല്ലായിരുന്നു. എന്നാൽ സമ്മർദദ്ധം ശക്തമായതോടെ അദ്ദേഹം പഠനം ഉപേക്ഷിച്ചു. എനിക്കന്റെ സഹോദരനെ അക്കാലത്ത് സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം എ. ആർ റെയ്ഹാന ഒരിക്കൽ പങ്ക് വെച്ചിരുന്നു.

Also Read
മുട്ടൻ വഴക്കിനിടയിലാണ് ആ പാട്ട് രംഗം ചിത്രീകരിക്കുന്നത്; എന്തോ കാരണത്താൽ അവർ ഇരുവരും സംസാരിക്കുന്നില്ലായിരുന്നു; വസീഗര ഗാനത്തിന്റെ ഷൂട്ടിങ്ങ് അനുഭവം തുറന്ന് പറഞ്ഞ് ഗൗതം വസുദേവ് മേനോൻ

മറ്റൊരു സന്ദർഭത്തിൽ റഹ്‌മാൻ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ; എന്റെ കുട്ടിക്കാലം സാധാരണമായിരുന്നില്ല. അച്ഛനൊപ്പം അദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായി ഞാൻ താമസിച്ചിരുന്നത് ആശുപത്രികളിൽ ആയിരുന്നു. എന്റെ പതിനൊന്നമാത്തെ വയസ്സിലാണ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയത്. മറ്റ് കൂട്ടുക്കാർക്കൊപ്പം സമയം ചിലവിടാന് എനിക്ക് കഴിയില്ലായിരുന്നു എന്നാണ് താരം പറഞ്ഞത്.

കേസ് വേണ്ട, വിനായകന് പൊറുത്ത് കൊടുത്ത് ചാണ്ടി ഉമ്മൻ, അപ്പന്റെ മകൻ തന്നെ എന്ന് ജനങ്ങൾ

Advertisement