Home Entertainment Celebrities

അവർ ബോംബെ നടിമാരെ പോലെ അല്ല; അല്പം കളറ് കുറവായിരിക്കും, പക്ഷേ അഭിനയിക്കാനും, ഡാൻസ് ചെയ്യാനും അറിയാം; വൈറലായി പ്രിയാമണിയുടെ വാക്കുകൾ

140

ഫാമിലി മാൻ എന്ന സീരിസിലൂടെ കരിയർ മാറിമറിഞ്ഞ നടിയാണ് പ്രിയാമണി. ദേശീയ അവാർഡ് ജേതാവായ താരം തെന്നിന്ത്യയിലാണ് ശോഭിച്ചത്. മലയാളമടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. പാലക്കാട്ടുക്കാരിയാണ് പ്രിയാമണി. സിനിമയിൽ തനിക്ക് ഒരുപാട് വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; നിറത്തിന്റെ പേരിൽ എനിക്ക് ഒരുപാട് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. നിറമുള്ള നടിമാരെയാണ് ഞങ്ങൾക്ക് ആവശ്യം എന്നാണ് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ അത്തരത്തിലൊന്നില്ല. മേക്കപ്പിടാത്ത സാധാരണക്കാരെയാണ് ഇപ്പോൾ സിനിമകളിൽ ആവശ്യം.

Advertisements

Also Read
മുട്ടൻ വഴക്കിനിടയിലാണ് ആ പാട്ട് രംഗം ചിത്രീകരിക്കുന്നത്; എന്തോ കാരണത്താൽ അവർ ഇരുവരും സംസാരിക്കുന്നില്ലായിരുന്നു; വസീഗര ഗാനത്തിന്റെ ഷൂട്ടിങ്ങ് അനുഭവം തുറന്ന് പറഞ്ഞ് ഗൗതം വസുദേവ് മേനോൻ

എനിക്ക് അക്കാര്യത്തിൽ വല്ലാത്ത സന്തോഷമുണ്ട്. സിനിമയിൽ എല്ലാവരുടെയും കാര്യമല്ല ഞാൻ പറയുന്നത്. ബോംബെ ഹീറോയിൻസിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ് എപ്പോഴും കേട്ടിട്ടുള്ളത്. ബോംബെയിൽ നിന്ന് വരുന്നവർക്ക് ഭാഷ അറിയുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവരെന്താണ് പറയുന്നതെന്ന് അവർക്ക് അറിയില്ല. പിന്നെ എന്തിനാണ് പുറത്ത് നിന്ന് നടിമാർ.

നമ്മുടെ നാട്ടിൽ അഭിനയിക്കാനറിയുന്ന, സുന്ദരികളായ പെൺകുട്ടികൾ ഉണ്ടല്ലോ. നിറം അല്പം കുറവാണെന്നതൊഴിച്ചാൽ അവർക്ക് എന്താണ് കുഴപ്പം. അഭിനയിക്കാനും, ഡാൻസ് ചെയ്യാനും അറുയുന്നവരാണവർ. സൗത്ത് ഇന്ത്യൻ സിനിമകളിലെ പെൺകുട്ടികൾ അവരുടെ കഴിവ് ലോകോത്തര നിലവാരത്തിൽ തെളിയിക്കുന്നുണ്ട്.

Also Read
ചുരുളഴിയാത്ത രഹസ്യം പോലെയാണ് അവരുടെ ജീവിതം; മരണശേഷം വീണ്ടുമൊരു വിവാഹത്തിന് താരം തയ്യാറാവാതിരുന്നത് ഫർസാന ഉള്ളത് കൊണ്ടോ; ചർച്ചയായി രേഖയുടെ ബന്ധം

തന്റെ സിനിമയായ പരുത്തി വീരനിൽ അഭിനയിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. നട്ടുച്ച വെയിലത്ത് ഭക്ഷണം പോലും കഴിക്കാതെയാണ് ആ സിനിമയിൽ അഭിനയിച്ചത്. നിലവിൽ താരത്തിന്റേതായി ഒരുപാട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹിന്ദിയിൽ രണ്ട് സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. കസ്റ്റഡിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Advertisement