അടി കിട്ടി കിട്ടി ഇപ്പോള്‍ എന്തുകിട്ടിയാലും ഏല്‍ക്കില്ലെന്ന മട്ടില്‍ വരെയായി, ഞാന്‍ ഒന്നും ആരോടും പറയാറില്ല, തുറന്നുപറഞ്ഞ് അമൃത സുരേഷ്

13813

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുമുതല്‍ വലിയ രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Advertisements

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം ആയത്.

Also Read: കുടുംബം പട്ടിണി ആവാതിരിക്കാൻ പതിനൊന്ന് വയസ്സുള്ള അവനെ ഞാൻ ജോലിക്ക് വിട്ടു; കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞ് എ ആർ റഹ്‌മാനും കുടുംബവും

വിമര്‍ശനങ്ങളോട് തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. ആരാധകര്‍ തന്നെയാണ് ഇക്കാര്യത്തില്‍ തുടക്കം മുതല്‍ സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ മുമ്പ് അമൃത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മകളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കയായിരുന്നു അമൃത സംസാരിച്ചത്. എല്ലാവരെയും ഒരുമിച്ച് നിര്ത്തുന്നത് മകള്‍ പാപ്പുവാണെന്നും താന്‍ ജീവിക്കുന്നത് തന്നെ മകള്‍ക്ക് വേണ്ടിയാണെന്നും അമൃത പറയുന്നു.

Also Read: അവർ ബോംബെ നടിമാരെ പോലെ അല്ല; അല്പം കളറ് കുറവായിരിക്കും, പക്ഷേ അഭിനയിക്കാനും, ഡാൻസ് ചെയ്യാനും അറിയാം; വൈറലായി പ്രിയാമണിയുടെ വാക്കുകൾ

ഇപ്പോള്‍ തനിക്ക് കൂടെ ഒരാളുണ്ട്. വ്യാജവാര്‍ത്തകള്‍ ഇഷ്ടം പോലെ വരുന്നുണ്ട്,. ആളുകള്‍ അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പറയുകയാണെന്നും താനൊന്നിനും പ്രതികരിക്കാറില്ലെന്നും അടി കൊണ്ട് കൊണ്ട് എന്ത് കൊണ്ടാലും ഒന്നും ഇല്ല എന്ന അവസ്ഥയിലായി എന്നും അമൃത കൂട്ടിച്ചേര്‍ത്തു.

Advertisement