പെണ്ണുകാണല്‍ കുളമായി, വിഷ്ണു ഇങ്ങനെയൊരു പണി തരുമെന്ന് പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് നാദിറ

4400

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. അഖില്‍ മാരാരാണ് ഈ സീസണില്‍ കപ്പുയര്‍ത്തിയത.്

Advertisements

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ട്രാന്‍സ്ജെന്‍ഡറായ നാദിറ. ഈ ഷോയില്‍ വന്നതോടെ ഏറ്റവും നേട്ടമുണ്ടായത് നാദിറയ്ക്കായിരുന്നു. മോഡലായ നാദിറയുടെ കുടുംബജീവിതം ഈ ഷോയിലൂടെ മാറിമറിഞ്ഞു.

Also Read: അടി കിട്ടി കിട്ടി ഇപ്പോള്‍ എന്തുകിട്ടിയാലും ഏല്‍ക്കില്ലെന്ന മട്ടില്‍ വരെയായി, ഞാന്‍ ഒന്നും ആരോടും പറയാറില്ല, തുറന്നുപറഞ്ഞ് അമൃത സുരേഷ്

നാദിറയുടെ പ്രകടനം കണ്ടതോടെ വീട്ടിലുള്ളവര്‍ നാദിറയെ അംഗീകരിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ നാദിറ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിച്ചുമരിച്ചില്ലെങ്കില്‍ പിന്നെ കാണാം എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്തായ വിഷ്ണുവിന് ഒരു പ്രാങ്ക് കൊടുക്കാന്‍ വേണ്ടിയായിരുന്നു നാദിറ വീഡിയോ ചെയ്തത്. എന്നാല്‍ പ്രാങ്ക് കിട്ടിയത് നാദിറക്ക് തന്നെയായിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനായി പെണ്ണായ നാദിറ വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയാണ്. എന്നാല്‍ വീട്ടില്‍ വിഷ്ണു ഉണ്ടായിരുന്നില്ല.

Also Read: കുടുംബം പട്ടിണി ആവാതിരിക്കാൻ പതിനൊന്ന് വയസ്സുള്ള അവനെ ഞാൻ ജോലിക്ക് വിട്ടു; കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞ് എ ആർ റഹ്‌മാനും കുടുംബവും

പുറത്തുപോയ വിഷ്ണു മടങ്ങി വരുമ്പോള്‍ ചായയുമായി വരാനായിരുന്നു പ്ലാന്‍. എന്നാല്‍ മൂന്നുമണിക്കൂര്‍ കഴിഞ്ഞിട്ടും വിഷ്ണു വരാതായതോടെ വിഷ്ണു തനിക്ക് പണി തന്നുവെന്നും ഇങ്ങനെ പോസ്റ്റാക്കുമെന്ന് കരുതിയില്ലെന്നും നാദിറ പറയുന്നു. വീഡിയോ എന്തായാലും വൈറലായിക്കുകയാണ്.

Advertisement