നായകന്മാരെ കെട്ടിപ്പിടിച്ചൊക്കെ അഭിനയിക്കേണ്ടി വരും, അതെനിക്ക് ഇഷ്ടമില്ല, സിനിമ ഉപേക്ഷിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് ചഞ്ചല്‍

554

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ചഞ്ചല്‍. ഒത്തിരി സിനിമളൊന്നും ചെയ്തില്ലെങ്കിലും ഈ നടിക്ക് ഇന്നും മലയാള സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനമുണ്ട്.

Advertisements

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞാത്തോല്‍ എന്ന ചഞ്ചലിന്റെ കഥാപാത്രം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോമോള്‍ നായികയായ ചിത്രത്തില്‍ ഏറെയും ശ്രദ്ധനേടിയത് വെള്ളാരം കണ്ണുള്ള ചഞ്ചലായിരുന്നു.

Also Read: പെണ്ണുകാണല്‍ കുളമായി, വിഷ്ണു ഇങ്ങനെയൊരു പണി തരുമെന്ന് പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് നാദിറ

താരം മോഡലിംങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. വിവാഹശേഷം സിനിമ ഉപേക്ഷിച്ച താരം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ അമേരിക്കയിലാണ് താമസം.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് തുറന്നുപറയുകയാണ് ചഞ്ചല്‍. സഹ അഭിനേതാക്കളോട് പലപ്പോഴും അടുത്തിടപഴകി അഭിനയിക്കേണ്ടി വരും, അത് തനിക്ക് ഇഷ്ടമില്ലെന്നും അതുകൊണ്ടാണ് പിന്നെ സിനിമകള്‍ ചെയ്യാതിരുന്നതെന്ന് ചഞ്ചല്‍ പറയുന്നു.

Also Read: അടി കിട്ടി കിട്ടി ഇപ്പോള്‍ എന്തുകിട്ടിയാലും ഏല്‍ക്കില്ലെന്ന മട്ടില്‍ വരെയായി, ഞാന്‍ ഒന്നും ആരോടും പറയാറില്ല, തുറന്നുപറഞ്ഞ് അമൃത സുരേഷ്

അതുകൂടാതെ സിനിമ ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും ഒത്തിരി കാലം മാറി നില്‍ക്കേണ്ടി വരും. ഒത്തിരി അവസരങ്ങള്‍ നേരത്തെ കിട്ടിയിട്ടുണ്ടെന്നും ഈ കാരണങ്ങളൊക്കെ കൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും ചഞ്ചല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement