Home Entertainment Celebrities

ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്,സിനിമക്കു വേണ്ടി ഗ്ലാമറസാകുന്നതിൽ തെറ്റില്ല: സംയുക്ത വർമ്മ

1072

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി എത്തി പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത വർമ. നാല് വർഷത്തോളം മാത്രം സിനിമാ ലോകത്ത് നിന്ന താരം മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകളും നേടി എടുത്തിരുന്നു.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ബിജു മേനോനെ വിവാഹം കഴിച്ച്
അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് വർഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും.

Advertisements

ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ സംയുക്ത വേഷമിട്ടിട്ടുണ്ട്.

Also Read
നാളും ഡേറ്റുമൊന്നും നോക്കാതെ വീക്കെൻഡിൽ കല്യാണം; അമ്മയോട് പറഞ്ഞപ്പോൾ ബുദ്ധിമുട്ടി: ജനു തോമസിനെ വിവാഹം ചെയ്ത വിശേഷവുമായി ശ്രീയ അയ്യർ

കുടുംബ ജീവിതത്തിനിടെ യോഗയിൽ സജീവമാണ് താരം. കാഠിന്യമേറിയ യോഗാ മുറകളൊക്കെ സംയുക്ത നിസാരമായി ചെയ്യും. രോഗങ്ങൾ വന്ന് തുടങ്ങിയപ്പോൾ മുതലാണ് യോഗ അഭ്യസിക്കാൻ തുടങ്ങിയത് എന്നാണ് സംയുക്ത വർമ്മ പറയുന്നത്.

ഇപ്പോഴിതാ സംയുക്ത വർമ്മയുടെ പഴയകാല അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണ്. അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്‌ക്രീനിൽ എത്തിയവർ തമിഴിലേക്ക് എത്തുമ്പോൾ ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറു.

ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്. വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വർമ്മ മറുപടിയായി പറഞ്ഞത്. ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സ് ആകുന്നതിൽ തെറ്റുകാണുന്നില്ല.

സത്യത്തിൽ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തിൽ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.
അവർ ഇന്ന് കേരളത്തിൽ മാത്രമല്ല, തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തിൽ നിന്നു പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയൊരു കാര്യമാണ്.

ആര് എന്ത് ചെയ്താലും അതിൽ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമർശനങ്ങളെ അങ്ങനെ എടുത്താൽ മതി. അതേസമയം ഞാൻ മലയാളത്തിൽ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഗ്ലാമറസ്സായുള്ള റോളുകൾ ചെയ്യാൻ തീരെ താത്പര്യമില്ല സംയുക്ത വ്യക്തമാക്കി.സിനിമയിൽ സജീവമല്ലെങ്കിൽ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലും ഒക്കെയായി ഇപ്പോഴും സജീവമാണ് താരം.

Also Read
‘നെഞ്ച് വിങ്ങിയിട്ട് തുണിനനച്ച് പിഴിയുന്നൊരു ഫീലാണ്’; മരണത്തിന് മുൻപ് ഡിവോഴ്സിനെക്കുറിച്ച് കൽപന പറഞ്ഞതിങ്ങനെ, ഞെട്ടി ആരാധകർ

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിനും നടി മറുപടി നൽകി. സ്‌ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് ചോദ്യത്തിന് സംയുക്തയുടെ ഉത്തരം.

Advertisement