നാളും ഡേറ്റുമൊന്നും നോക്കാതെ വീക്കെൻഡിൽ കല്യാണം; അമ്മയോട് പറഞ്ഞപ്പോൾ ബുദ്ധിമുട്ടി: ജനു തോമസിനെ വിവാഹം ചെയ്ത വിശേഷവുമായി ശ്രീയ അയ്യർ

527

അവതാരകയും അഭിനേത്രിയുമായ ശ്രീയ അയ്യർ പ്രേക്ഷകർക്ക് സുപരിചിതയാണ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളിൽ വിന്നറായിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. താനിപ്പോൾ ഫുൾടൈം ഫിറ്റ്‌നസാണ്. ഫിറ്റ്‌നസ് ഇനാഗുറേഷനൊക്കെ പോവാറുണ്ട്. എനിക്ക് റിലേഷൻഷിപ്പിലാണ് പരാജയമുണ്ടായത്. കൊച്ചിയിൽ താമസിച്ചിരുന്ന സമയത്ത് ജീവിതം തള്ളിനീക്കാൻ വലിയ പാടായിരുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നതൊക്കെ മറന്നുവെന്നും ശ്രീയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബോഡി ബിൽഡറെ തന്നെ ജീവിതത്തിൽ പാർട്ണറാക്കിയിരിക്കുകയാണ് ശ്രീയ അയ്യർ. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ശ്രീയ അയ്യർ വിവാഹിതയായെന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ബോഡി ബിൽഡിങ്ങിലൂടെയായി ശ്രദ്ധ നേടിയ ജനു തോമസാണ് ശ്രീയയെ ജീവിതസഖിയാക്കിയത്. ചിങ്ങം ഒന്നിനായിരുന്നു വിവാഹം നടത്തിയതെന്നും ശ്രീയ വ്യക്തമാക്കുന്നു.

Advertisements

മിസ് കേരള ഫിസിക് ഉൾപ്പടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി പ്രശസ്തയായ ശ്രീയ മുൻപ് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചുമൊക്കെയുള്ള ശ്രീയയുടെ തുറന്നുപറച്ചിൽ വൈറലായിരുന്നു. പ്രണയത്തിലാണെന്ന് നേരത്തെ തന്നെ താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ALSO READ- കൂടുതൽ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്ക്; കൃഷ്ണന്റെ അനുഗ്രഹം ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ: എംജി ശ്രീകുമാർ

ജനു തോമസിനെ കഴിഞ്ഞ ഒരു വർഷമായി പരിചയമുണ്ട്. ഡേറ്റിംഗിലായിരുന്നു. ഫാമിലിയിലൊക്കെ അറിയിച്ച് കുറേക്കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ജനന്റെ സഹോദരി വിദേശത്തേക്ക് തിരിച്ച് പോവുകയാണ്. അങ്ങനെയാണ് പെട്ടെന്ന് വിവാഹം തീരുമാനിച്ചത്. നാളും ഡേറ്റുമൊന്നും നോക്കിയില്ല. വീക്കെൻഡിൽ കല്യാണം കഴിക്കാമെന്ന് പറഞ്ഞു. അമ്മയോട് പറഞ്ഞപ്പോൾ കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു.

തന്റെ ആഗ്രഹങ്ങളെ പറ്റിയും മുൻപ് ശ്രീയ അയ്യർ തുറന്നുപറഞ്ഞിരുന്നു. സ്വന്തമായൊരു ജിം ഇടാൻ ആഗ്രഹമുണ്ടെന്നാണ് ശ്രീയ വെളിപ്പെടുത്തിയത്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വർക്കൗട്ട് ചെയ്യാനാവുന്ന തരത്തിലുള്ള ജിം സെറ്റ് ചെയ്യാനാണ് ആഗ്രഹം. ആദ്യമൊക്കെ ജിമ്മിൽ പോവുമ്പോൾ കമന്റടിയും തുറിച്ചുനോട്ടവുമൊക്കെയുണ്ടായിരുന്നു. പിന്നീട് അതുമാറി. ഫിറ്റ്നസും വർക്കൗട്ടും ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ആളുകൾക്ക് മനസിലായതോടെ കാര്യങ്ങൾ എളുപ്പമായിെന്നും താരം പറയുന്നുണ്ട്.

ALSO READ-ബാക്കി മക്കളൊക്കെ ജനിച്ചത് പട്ടിണിയിൽ; ഞാൻ മാത്രം കുടുംബത്തിൽ പിറന്നു; 18 വയസുവരെ എല്ലാ സഹോദരങ്ങളും ഒരേ കട്ടിലിലാണ് കിടന്നതെന്നും കൽപന

അതേസമയം, ജിമ്മിൽ പോയി തുടങ്ങിയതോടെ തന്റെ കിളിനാദം പോലത്തെ ശബ്ദം മാറി വന്നെന്ന് ശ്രീയ പറയുന്നു.ഗാംഭീര്യമുള്ള ഈ ശബ്ദമാണ് എനിക്കിഷ്ടമെന്നും ശ്രീയ വ്യക്തമാക്കിയിരുന്നു. ഡിപ്രഷനിലായിരുന്ന സമയത്തായിരുന്നു ജിമ്മിലേക്ക് പോയത്. ബോഡി ബിൽഡറായതോടെ കൂടുതൽ പ്രശസ്തി ലഭിച്ചിരുന്നു.

പെട്ടെന്ന് തന്നെ എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവമാണ് ജീവിതത്തിൽ തിരിച്ചടിയായത്. പ്രണയത്തിലും അങ്ങനെയായിരുന്നു. കൊച്ചിയിൽ താമസിച്ചിരുന്ന സമയത്തായിരുന്നു റിലേഷൻഷിപ്പ് തുടങ്ങിയത്. അന്യമതത്തിലുള്ള ആളെയായിരുന്നു പ്രണയിച്ചതോടെയാണ് എല്ലാം തുടങ്ങിയത്. ഒരു റിയാലിറ്റി ഷോയിൽ ഒന്നിച്ച് മത്സരിച്ചിരുന്നു. പ്രണയം വീട്ടിലറിഞ്ഞപ്പോൾ എതിർപ്പായി. പക്വതയോടെ അന്ന് തീരുമാനമെടുക്കാനായിരുന്നില്ല. ശാരീരികമായും ഉപദ്രവങ്ങൾ തുടങ്ങിയതോടെയായിരുന്നു ഇറങ്ങിപ്പോന്നതെന്നും താരം പറയുന്നു.

Advertisement