കൂടുതൽ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്ക്; കൃഷ്ണന്റെ അനുഗ്രഹം ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ: എംജി ശ്രീകുമാർ

119

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകൻ കൂടിയാണ് എംജി.

പ്രശസ്ത സംഗീതജ്ഞൻ ആയിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.

Advertisements

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാർ വിവാഹിതനായത്.

ALSO READ- ബാക്കി മക്കളൊക്കെ ജനിച്ചത് പട്ടിണിയിൽ; ഞാൻ മാത്രം കുടുംബത്തിൽ പിറന്നു; 18 വയസുവരെ എല്ലാ സഹോദരങ്ങളും ഒരേ കട്ടിലിലാണ് കിടന്നതെന്നും കൽപന

പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എംജി ശ്രീകുമാറും ലേഖയും. എം.ജി ശ്രീകുമാറെങ്കിൽ ഭാര്യ ലേഖ യുട്യൂബ് ചാനലുമായി സജീവമാണ്. ഇപ്പോൾ ദൈവവിശ്വാസത്തെക്കുറിച്ചുള്ള എംജിയുടെ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടമെന്നാണ് കുറിപ്പിൽ എംജി ശ്രീകുമാർ പറയുന്നത്.. തന്നേക്കാളും കൂടുതൽ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണെന്നും താരം പറയുന്നു. മാസത്തിൽ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തിൽ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങൾ. ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ് എന്നാണ് എംജി ശ്രീകുമാറിന്റെ വാക്കുകൾ.

ALSO READ- ഭയങ്കര ധൈര്യമാണ് അനുശ്രീക്ക്; മണ്ടൻ ധൈര്യമാണോ ശരിക്കുള്ള ധൈര്യമാണോ എന്ന് എനിക്ക് മനസിലായിട്ടില്ല എന്ന് ലാൽ ജോസ്

മുൻപ് ചെന്നൈയിലുണ്ടായിരുന്ന ഒരു ഫ്ളാറ്റ് വിൽക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരിൽ തൊഴാൻ വന്നപ്പോൾ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫ്ളാറ്റോ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യവും മനസിലുണ്ടായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫ്ളാറ്റിനെക്കുറിച്ച് ചോദിച്ച് ഒരാൾ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്‌തെന്നും എംജി വെളിപ്പെടുത്തി.

ഗുരുവായൂരിൽ വില്ലകൾ നിർമ്മിച്ച് കൊടുക്കുന്ന ഒരു ബ്രാൻഡ് ആയിടയ്ക്കായിരുന്നു എംജിയെ സമീപിച്ചത്. അവരുടെ ബ്രാൻഡ് അംബാസിഡറാവാനായിരുന്നു അവരാവശ്യപ്പെട്ടത്. ചെന്നൈയിലെ ഫ്ളാറ്റ് വിറ്റ കാശ് ചേർത്ത് ഗുരുവായൂരിൽ ഒരു വില്ല വാങ്ങിയത് അങ്ങനെയാണ് എന്ന് എംജിയും ഭാര്യയും സന്തോഷത്തോടെ ഓർക്കുന്നു.

Advertisement