എനിക്ക് മോഹൻലാൽ കഴിഞ്ഞേ വേറെ ആരും ഉള്ളു, അതിന് ഒരു കാരണവും ഉണ്ട്; വെളിപ്പെടുത്തലുമായി മീരാ ജാസ്മിൻ

54482

സൂത്രധാരൻ എന്ന സിനിമയിൽ കൂടി ദിലീപിന്റെ നായികയായി മലയാള സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിൻ. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങളും വളരെ ബോൾഡ് കഥാപാത്രങ്ങളും ഒരുപോലെ ചെയ്ത് ഫലിപ്പിക്കാൻ കഴിവ് ഉള്ള താരം കൂടീയണ് മീരാ ജാസ്മിൻ.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയിട്ടുള്ള മീരയെ സംവിധായകൻ ലോഹിതദാസാണ് വെള്ളിത്തിത്തിരയിൽ എത്തിച്ചത്. മികച്ച നടിക്ക് ഉള്ള ദേശീയ അവാർഡ്, രണ്ട് തവണ മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡും ചുരുങ്ങിയ കാലം കൊണ്ട് മീരാ ജാസ്മിൻ സ്വന്തമാക്കിയിരുന്നു.

Advertisements

മലയാളത്തിൽ താരരാജാകാകൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നായികയായി അഭിനയിച്ച താരം യുതാരങ്ങളുടെ ജോഡിയായി നിരവധി ഹിറ്റ് സിനിമകളിൽ എത്തിയിട്ടുണ്ട്. വിവാഹ ശേഷംസിനിമയിൽ നിന്നും ഇടവേള എടുത്ത താരം അടുത്തിടെ സത്യൻ അന്തിക്കാട് ജയറാമിനെ നായകൻ ആക്കി ഒരുക്കിയ മകൾ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരുന്നു.

Also Read
പച്ച ദാവണിയില്‍ അതിസുന്ദരിയായി സൂര്യ, കുടജാദ്രിയിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ പറ്റി മുമ്പ് ഒരിക്കൽ നടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാൽ മികച്ച നടനാണ് എന്നും ലോകത്തിലെ 5 മികച്ച നടൻമാരെ എടുക്കുകയാണേൽ അതിൽ ഒരാൾ മോഹൻലാലാണ് എന്നും മീര പറയുന്നു.

ഇന്ത്യൻ സിനിമ എന്ന് പറയുമ്പോ ചിലർ ബോളിവുഡ് മാത്രമാണ് മുൻഗണന കൊടുക്കുന്നത് പക്ഷെ അമിതാബ് ബച്ചൻ പോലെ ഉള്ളവർ നല്ല നടനാണ് എങ്കിലും മോഹൻലാൽ കഴിഞ്ഞേ തനിക്ക് മറ്റാരും ഉള്ളൂവെനാണ് മീരാ ജാസ്മിൻ പറയുന്നത്. ജെബി ജംഗ്ഷൻ എന്ന കൈരളി ടിവി സംപ്രേഷണം ചെയ്യുന്ന അഭിമുഖ പരിപാടിയിൽ വന്നാണ് മീര ജാസ്മിൻ മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ കുറിച്ച് വാചാലയായത്.

അന്ന് മോഹൻലാലിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നിൽക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെർഫോമൻസ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ലാലേട്ടന് എല്ലാ സിനിമകൾ ചെയ്യുമ്പോഴും ഇൻഡ്രസ്റ്റാണ്. ഇത്രയും സിനിമകൾ ചെയ്ത ആളാണെന്ന് പുള്ളിയെ കാണുമ്പോൾ തോന്നില്ല. അഭിനയം കണ്ടാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്.

Also Read
ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായ നാസില സീരിയല്‍ നടിയായത് ഇങ്ങനെ, മനസ്സ് തുറന്ന് താരം

മോഹൻലാൽ എന്ന ആക്ടർ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരിൽ ഒരാളാണ്. നമ്മൾ എപ്പോഴും ഹോളിവുഡ് ആക്ടേഴ്‌സിന്റെ പേരുകളാണ് പറയുക. എന്നാൽ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്.
ടോപ് ഫൈവ് എന്നൊന്നും പറയാൻ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്.

എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാൻ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാൽ എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഉളളൂ എന്നായിരുന്നു മീരാ ജാസ്മിൻ വ്യക്തമാക്കിയത്.

അതേസമയം മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീര ജാസ്മിൻ. ലോഹിതദാസ് സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.

ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേര് നടിക്ക് നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.

ഒരേകടൽ, പാഠം ഒന്ന് ഒരു വിലാപം, വിനോദയാത്ര, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ, സ്വപ്നക്കൂട്, ഗ്രാമഫോൺ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

Also Read
എന്നെ ആ നടന്‍ വേശ്യയെന്ന് വിളിച്ചു, അയാളെ കൊണ്ട് ഞാന്‍ പരസ്യമായി കാല് പിടിച്ച് മാപ്പ് പറയിപ്പിച്ചു, അനുഭവം തുറന്നുപറഞ്ഞ് അര്‍ച്ചന മനോജ്

Advertisement