ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായ നാസില സീരിയല്‍ നടിയായത് ഇങ്ങനെ, മനസ്സ് തുറന്ന് താരം

294

മലയാള സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയാണ് നടി നാസില നസറുദ്ദീന്‍. അനിയത്തി പ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയത്.

Advertisements

ഈ സീരിയലില്‍ അര്‍ച്ചിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലിലെ അര്‍ച്ചിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാസിലയുടെ ആദ്യ പരമ്പരയാണിത്.

Also Read: ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

തന്റെ ആദ്യ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയെന്നത് നാസിലയെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് നാസില. ഇന്‍സ്റ്റഗ്രാമില്‍ നാസില ചെയ്ത വീഡിയോകള്‍ വൈറലായിരുന്നു.

അങ്ങനെയാണ് മിനിസ്‌ക്രീനിലേക്ക് അവസരം ലഭിച്ചത്. ഇപ്പോഴിതാ താന്‍ സീരിയലില്‍ എത്തിയതിനെക്കുറിച്ചും അര്‍ച്ചിത എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നാസില. താന്‍ ഒരു ഏവിയേഷന്‍ ഇന്‍സ്ട്രക്ടറായിരുന്നുവെന്ന് നാസില പറയുന്നു.

Also Read: ‘സാറേ വിശക്കുന്നു’ എന്ന് പറഞ്ഞു’; മമ്മൂക്ക കുറേനേരെ മുഖത്തേക്ക് നോക്കി; പിന്നെ എല്ലാ സംരക്ഷണവും നല്‍കി; ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെട്ട ശ്രീദേവിയുടെ വാക്കുകള്‍ വൈറല്‍!

സോഷ്യല്‍മീഡിയയില്‍ ഷോര്‍ട് വീഡിയോകള്‍ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് അനിയത്തി പ്രാവിലെക്ക് അവസരം ലഭിച്ചതെന്നും ഈ സീരിയല്‍ കൂടാതെ സമ്മതം എന്ന സീരിയലില്‍ താന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു.

Advertisement