അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറമാറായത്, അതിന് ഞാനൊരു പ്രതികാരവും നടത്തി; വനിത വിജയകുമാറിന്റെ വെളിപ്പെടുത്തൽ

867

തമിഴ് സിനിമയിലെ മുതിർന്ന നടനായ വിജയകുമാറിന്റെ മൂത്തമകളാണ് വനിത. താരത്തിന്റെ വിവാഹങ്ങളും വിവാഹ മോചനങ്ങളും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. താരപുത്രി മൂന്ന് പേരെയാണ് വിവാഹം ചെയ്തത്. എന്നാൽ ഈ മൂന്ന് ജീവിതവും തകർച്ചയിലും എത്തിയിരുന്നു. വീണ്ടും പ്രണയത്തിലാണെന്ന നടിയുടെ വാക്കുകളും ഏറെ ചർച്ചയായിരുന്നു. ഇതിനെല്ലാം പുറമെ, താരവും താരത്തിന്റെ പിതാവും തമ്മിലുള്ള പടല പിക്കണങ്ങളും പരസ്യമായിരുന്നു.

Advertisements

സ്വത്ത് തർക്കവും വാർത്തകളിലും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. സിനിമ-സീരിയലിൽ നിറഞ്ഞുനിൽക്കുന്ന നടി ബിഗ് ബോസ് വീട്ടിലും വലിയ ഓളമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ താരം തന്റെ പിതാവിനെതിരെ വീണ്ടും പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലെ തകർച്ചയ്ക്ക് കാരണം പിതാവ് തന്നെയാണെന്നാണ് നടിയുടെ ആരോപണം. ഇതിനെല്ലാം ഒരു മധുരമായ പ്രതികരണവും താൻ നടത്തിയിട്ടുണ്ടെന്ന് നടി പറയുന്നു.

Also read; ഇനിയുള്ള യാത്രകൾ നമ്മൾ ഒരുമിച്ച്; ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് നടി ഗായത്രി അരുൺ

ഞാൻ മെന്റലി സ്‌ട്രോങ് ആവാൻ കാരണം തന്റെ പിതാവ് തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് വനിത തന്റെ അച്ഛനെതിരെ പറയുന്നത്. അടുത്തിടെ അച്ഛൻ ഒരു മാധ്യമത്തിന് നൽകി അഭിമുഖം സുഹൃത്തുക്കൾ അയച്ചു തന്നത് വഴി കണ്ടു, ആ അഭിമുഖത്തിൽ അച്ഛൻ എല്ലാവരുടെയും പേരുകൾ പറഞ്ഞു, എന്റെയൊഴികെ.

ഒരു പത്ത് പതിനഞ്ചോളം തവണയെങ്കിലും ആ ഭാഗം മാത്രം താൻ കണ്ടുവെന്ന് നടി പറയുന്നു. ഓരോ തവണ കാണുമ്പോഴും ദേഷ്യത്തോടൊപ്പം സങ്കടവും കൂടി വന്നുവെന്നും നടി വെളിപ്പെടുത്തി. അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറുമാറായതെന്ന് നടി തുറന്നടിച്ചു. ജീവിതത്തിൽ തനിക്ക് തെറ്റായ ഉപദേശമാണ് അച്ഛൻ ഇതുവരെ നൽകിയതെന്നും വനിത പറഞ്ഞു.

Also read; എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത്, തനി അലമ്പൻ; ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ആവർത്തിക്കരുത്; ജീവ അവതരിപ്പിച്ച അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയ ശ്വേത മേനോൻ പറയുന്നത്

വിജയകുമാർ എന്റെ അച്ഛനല്ല എന്ന് അവർക്ക് പറയാൻ സാധിക്കില്ല. എത്ര തവണ എന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവർത്തിച്ച് വിളിക്കുന്നുവോ, അത് അവർക്ക് നൽകുന്ന എന്റെ സ്വീറ്റ് റിവഞ്ച് ആണ്. ഞാൻ ഒരിക്കലും എന്റെ പേര് മാറ്റി, ഇതാണ് തന്റെ മധുര പ്രതികാരമെന്നും വനിത പറഞ്ഞു. ഒരാൾ നമ്മെ മനപൂർവ്വം മാറ്റി നിർത്തുകയോ അടിച്ചൊതുക്കയോ ചെയ്താൽ ലഭിക്കുന്ന ആത്മവിശ്വാസമാണ് തനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Advertisement