Home Entertainment

അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നിമിഷ സജയൻ, കണ്ണുതള്ളി ആരാധകർ, ചിത്രങ്ങൾ വൈറൽ

818

സുരാജ് വെഞ്ഞാറന്മൂടിനേയും ഫഹദ് ഫാസിലിനേയും നായകൻമാരാക്കി മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ കൂടി സിനിമയിൽ തുടക്കം കുറിച്ച താരമാണ് നടി നിമിഷ സജയൻ. പിന്നീട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നിൽ എത്താൻ എന്നും നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ മുൻനിര നായികമാരുടെ ഇടയിൽ സ്ഥാനം നേടിയെടുക്കുകയായിരുന്നു താരം.

Advertisements

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. തുടർന്ന് നിമിഷ വേഷമിട്ട ഒരു കുപ്രസിദ്ധ പയ്യൻ, ഈട, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, ചോല, മാലിക്ക്, തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയെടുത്തു.

Also Read
എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത്, തനി അലമ്പൻ; ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ആവർത്തിക്കരുത്; ജീവ അവതരിപ്പിച്ച അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയ ശ്വേത മേനോൻ പറയുന്നത്

അതേ സമയം ഇതു വരെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താത്പര്യമില്ലെന്നും ഒക്കെ മുമ്പ് ഒരിക്കൽ നിമിഷ സജയൻ പറഞ്ഞത് ഏറെ ചർച്ചയായി മാറിയരുന്നു.സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിമിഷ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിമിഷ സജയൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആണ് വൈറലായി മാറിയത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് നിമിഷ പങ്കു വെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇവ.

ഒരു കൈയിൽ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷയുടെ വേഷം. നിമിഷ പുതിയ ചിത്രത്തിലൂടെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Also Read
കുട്ടികളുടെ സമയം, ഭാവിയിലേയ്ക്കുള്ള പരിശീലനം; നയന്‍താര ഉടന്‍ തന്നെ അമ്മയാകുമെന്ന് വിഘ്‌നേഷ് ശിവന്‍, പണി തുടങ്ങി

അതേ സമയം ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്. ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisement