കുട്ടികളുടെ സമയം, ഭാവിയിലേയ്ക്കുള്ള പരിശീലനം; നയന്‍താര ഉടന്‍ തന്നെ അമ്മയാകുമെന്ന് വിഘ്‌നേഷ് ശിവന്‍, പണി തുടങ്ങി

993

ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ഒന്നാണ് സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും വിവാഹം . വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നയൻതാര വിവാഹവേദിയിലേയ്ക്ക് എത്തിയത്. രാജകീയമായിട്ടായിരുന്നു ലേഡീ സൂപ്പർ സ്റ്റാറിന്റെ വരവ്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.

Advertisements

വിഘ്‌നേഷ് ശിവനും നയൻതാരയുമായുള്ള കെമിസ്ട്രിയാണ് ആരാധകർക്ക് പ്രിയം. നയൻതാരയെ ചചേർത്തുപിടിച്ചുള്ള വിഘ്‌നേഷ് ശിവന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നതും പതിവാണ്. നയൻതാര സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ താരത്തിന്റെ ചിത്രങ്ങൾ കൂടുതലായും എത്തുന്നത് വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം ഐഡിയിൽ തന്നെയാണ്. വിവാഹ ശേഷമുള്ള ഹണിമൂൺ ചിത്രങ്ങളും വിഘ്‌നേഷിന്റെ പേജിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.

Also read; ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി; അമ്മയുടെ സന്തോഷം ജീവിതത്തെ സംതൃപ്തമാക്കി; പിറന്നാള്‍ ദിനത്തില്‍ അമ്മയെ വിദേശയാത്ര കൊണ്ടുപോയി വിഘ്‌നേഷ് ശിവന്‍

വിവാഹശേഷം എല്ലാവരോടും ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് താരദമ്പതികളും നേരിടുന്നത്. നയൻതാര അമ്മയാകുന്നുവെന്ന വാർത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും. നേരത്തെ താരം അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഈ പ്രരണങ്ങളിൽ ഇരുവരും മൗനം പാലിക്കുകയും ചെയ്തു. പിന്നീട് ഗോസിപ്പുകൾ തകൃതിയായി നടക്കുമ്പോൾ ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങളും എത്തി. ഇതോടെ ആ പ്രചരണങ്ങൾക്ക് അവസാനമായി.

എന്നാൽ താരം ഉടൻ തന്നെ അമ്മയാകുമെന്ന സൂചന നൽകിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെ. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പമുള്ള നയൻതാരയുടെയും വിഘ്നേശിന്റെയും ഫോട്ടോയാണ് പങ്കവെച്ചത് കൂടാതെ, ‘കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം’ എന്നാണ് ഫോട്ടോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്. ഇതോടെ ചിത്രം കാട്ടുതീ പോലെ വ്യാപിച്ചു.

Also read; ‘ഏഴ് മണിക്ക് നയന്‍താര വന്നു, പക്ഷെ ദിലീപ് വരുമ്പോള്‍ 11 മണിയായി’; വളരെ പ്രൊഫഷണല്‍ ആണ് നയന്‍താര;കാരവാനില്‍ പോലും പോയിരിക്കില്ല; താരത്തെ കുറിച്ച് സംവിധായകന്‍

കുഞ്ഞുങ്ങൾക്ക് വേണ്ടി അധികം കാത്തിരിക്കാൻ സാധ്യതയില്ല, ഉടനെ കുഞ്ഞ് ജനിച്ച് നല്ലൊരു കുടുംബം വളർത്തിയെടുക്കാനാണ് വിഘ്നേശിന്റെയും നയൻതാരയുടെയും പ്ലാൻ എന്നൊക്കെയാണ് ആരാധകരുടെ കണക്കു കൂട്ടലുകൾ. നേരത്തെ, അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കുടുംബത്തോടെ ദുബായിലേക്ക് പറന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ജീവിതത്തിലെ ചില സൂചനകളും നൽകിയുള്ള ഫോട്ടോയും വിഘ്‌നേശ് ശിവൻ പങ്കിട്ടത്.

Advertisement