‘ഏഴ് മണിക്ക് നയന്‍താര വന്നു, പക്ഷെ ദിലീപ് വരുമ്പോള്‍ 11 മണിയായി’; വളരെ പ്രൊഫഷണല്‍ ആണ് നയന്‍താര;കാരവാനില്‍ പോലും പോയിരിക്കില്ല; താരത്തെ കുറിച്ച് സംവിധായകന്‍

702

ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ഓളം ഉണ്ടാക്കിയ സിനിമാ പേരാണ് ‘ബോഡിഗാര്‍ഡ്’. തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും റീമേക്ക് ചെയ്ത പടം എല്ലാ ഭാഷകളിലും വലിയ വിജയമായി. എല്ലാ ഭാഷകളിലും സിനിമ സംവിധാനം ചെയ്തതും മലയാളി സംവിധായകനായ സിദ്ദിഖ് ആയിരുന്നു.

2010 ലാണ് മലയാളത്തില്‍ ബോഡിഗാര്‍ഡ് റിലീസായത്. പിന്നീട് പല ഭാഷകളില്‍ റീമേക്ക് ചെയ്യുകയും ചെയ്തു. ദിലീപും നയന്‍താരയും ആയിരുന്നു മലയാളം ബോഡിഗാര്‍ഡിലെ താരങ്ങള്‍. ഇപ്പോഴിതാ, സിനിമയിലേക്ക് നയന്‍താര നായികയായെത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിദ്ദിഖ്. തുടക്കത്തില്‍, നായികയായി ശ്യാമിലയെ ആണ് ആദ്യം പരിഗണിച്ചത്. നടിയുടെ പിതാവിനോട് കഥ പറയുകയും ചെയ്തുിരുന്നു.

Advertisements

പിന്നീട് ഒരു തെലുങ്ക് പടത്തിന്റെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. ഇതോടെയാണ് ശ്യാമിലിക്ക് പകരം നയന്‍താരയെ ആലോചിച്ചതെന്ന് സിദ്ദിഖ് പറയുന്നു. ശ്യാമിലി പുതുമുഖമാണെങ്കിലും അതൊരു വാല്യു ഉള്ള പുതുമുഖമാണ്. അല്ലെങ്കില്‍ വളരെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഏതെങ്കിലും നല്ല ഹീറോയിനെ നോക്കണം. അപ്പോള്‍ എന്റെയടുത്ത് ദിലീപ് ചോദിച്ചു ഇക്കാ നയന്‍താരയാണെങ്കിലോയെന്ന്. എന്റമ്മേ നയന്‍താരയെ കിട്ടുമോ എന്ന് ചോദിച്ചു. നയന്‍താര വലിയ സ്റ്റാര്‍ ആണ് അന്നും.’

ALSO READ- ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി; അമ്മയുടെ സന്തോഷം ജീവിതത്തെ സംതൃപ്തമാക്കി; പിറന്നാള്‍ ദിനത്തില്‍ അമ്മയെ വിദേശയാത്ര കൊണ്ടുപോയി വിഘ്‌നേഷ് ശിവന്‍

‘ഇടയ്ക്ക് ഫാസില്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് നയന്‍താരയെ എനിക്കറിയാം. അതിന് ശേഷം നയന്‍താര തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ ആയി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. ഇടയ്‌ക്കൊരു ഇറക്കം വന്നെങ്കിലും വീണ്ടും പഴയതിനേക്കാളും മുകളിലാണ് നയന്‍താരയുടെ സ്ഥാനം. നയന്‍ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. നയന് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്‌പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരേണ്ട കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. നാളെ രാവിലെ വിളിക്കാം. എനിക്ക് കഥ പറഞ്ഞ് തന്നാല്‍ മതിയെന്ന് നയന്‍ പറഞ്ഞു.’

‘അങ്ങനെ ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറയുന്നു. കഥ പറഞ്ഞയുടനെ നയന്‍ പറഞ്ഞു ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും. ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന്. നയന്റെ ഡേറ്റ് പറഞ്ഞോ അത് വെച്ചിട്ട് ഞാന്‍ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്‌തോളാം എന്ന് പറഞ്ഞു. നയനാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വലിയ ടെന്‍ഷന്‍ ആയി. നയന്‍താരയ്ക്ക് ഇത്ര വലിയ പൈസ കൊടുക്കാനുണ്ടാവുമോ എന്ന്. നയനോട് നമ്മള്‍ സംസാരിച്ചു. എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ സ്റ്റാഫിന്റെ കാര്യത്തിലോ സിദ്ദിഖ്ക്ക ടെന്‍ഷന്‍ ആവേണ്ട അവര്‍ക്ക് എന്താണ് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതെന്ന് പറയെന്ന്’ ആയിരുന്നു നയന്‍താരയുടെ വാക്കുകളെന്ന് സിദ്ദിഖ് പറയുന്നു.

ALSO READ- ‘അന്ന് പ്രതീക്ഷിച്ചത് പ്രേക്ഷകരുടെ ബുള്ളിയിങ്; എന്നാല്‍, കുടുംബവിളക്കില്‍ എത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്’; ആതിര മാധവ് പിന്മാറിയപ്പോള്‍ അനന്യ ആയ അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ

‘നയന്‍ അവിടെ വാങ്ങിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത പ്രതിഫലത്തിലാണ് നയന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ആ കഥാപാത്രം നയന്‍സിന് അത്ര ഇഷ്ടപ്പെട്ടു. ഷൂട്ടിങ് തുടങ്ങുന്നത് രാവിലെ ഏഴ് മണിക്ക് ആയിരിക്കും. ദിലീപും നയന്‍താരയും വരാന്‍ കുറച്ച് ലേറ്റ് ആവുന്നത് കൊണ്ട് ഏഴ് മണിക്ക് വേറെ സീനുകള്‍ എടുക്കും. നയന്‍ കൃത്യം 9 മണിക്ക് വരും. 8.55 ആവുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലെത്തും. നമ്മള്‍ എടുത്താലും എടുത്തില്ലെങ്കിലും നയന്‍ വന്നിരിക്കും’-സിദ്ദിഖ് പറയുന്നു.

‘നയന്‍താര വളരെ പ്രൊഫഷണല്‍ ആണ്. ഒരു റിഹേഴ്‌സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ ഇത്തിരി നേരം പോയിരുന്നോളൂ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും നയന്‍ പോവുകയുള്ളൂ. നയനോട് ഒരിക്കല്‍ തമാശയ്ക്ക് ചോദിച്ചു പേര് സെവന്‍താര എന്നാക്കാന്‍ പറ്റുമോയെന്ന്. അതെന്താ ഇക്കാ അങ്ങനെ ചോദിച്ചതെന്ന് ചോദിച്ചു. നാളെ ഏഴ് മണിക്ക് ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു. നയന്‍താര ഇത് കേട്ട് പൊട്ടിച്ചിരിച്ചു. ഞാന്‍ വന്നോളാം. ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ വരും അതൊന്നും കുഴപ്പമില്ല’- എന്ന് പറയുകയായിരുന്നു.

‘അന്ന് ഏഴ് മണിക്ക് നയന്‍താര വന്നു. പക്ഷെ ദിലീപ് വന്നില്ല. ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര കളിയാക്കി വിളിച്ചതാണ് സല്‍മാന്‍ ഖാന്‍ എന്ന്. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. ദിലീപ് രാത്രി എറണാകുളത്ത് പോയി വേറെ സിനിമകളുടെ ഡിസ്‌കഷന്‍ കഴിഞ്ഞ് വെളുപ്പിന് എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് വരുമ്പോള്‍ 11 മണിയാവും. നയന്‍താര 9 മണിക്ക് വന്നാലും ദിലീപ് വരാന്‍ ലേറ്റ് ആവും. പക്ഷെ ദിലീപ് അങ്ങനെയാണ്. അതുമായി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു,’- എന്നും സംവിധായകന്‍ വെൡപ്പെടുത്തുന്നു.

Advertisement