ഇനിയുള്ള യാത്രകൾ നമ്മൾ ഒരുമിച്ച്; ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് നടി ഗായത്രി അരുൺ

574

നടി ഗായത്രി അരുണിനെ പരിചയമില്ലാത്ത മലയാളികൾ കുറവായിരിക്കും. ഗായത്രി അരുൺ എന്ന പേരിന് പകരം ദീപ്തി ഐപിഎസ് എന്ന് കേൾക്കുമ്പോഴായിരിക്കും നടിയെ കൂടുതൽ പേരും അറിയപ്പെടുന്നത്. പരസ്പരം എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പകൾ കാണുന്നവർക്ക് ദീപ്തി ഐപിഎസിനെ ഒരു കാലത്തും മറക്കാനും കഴിയില്ല. മിനിസ്‌ക്രീനിൽ വളരെ വിജയകരമായിരുന്ന സീരിയലാണ് പരസ്പരം.

Advertisements

ആറ് വർഷമാണ് ഈ സീരിയൽ പ്രദർശിപ്പിച്ചത്. താരത്തിന്റെ അഭിനയ മികവ് തന്നെയായിരുന്നു ആ പരമ്പരയുടെ വിജയവും. ഒരു മികച്ച അഭിനേത്രി മാത്രമല്ല ഗായത്രി. ഒരു എഴുത്തുകാരി കൂടിയാണ്. ‘അച്ഛപ്പം കഥകൾ’ എന്ന പേരിൽ ഗായത്രിയുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പഠിക്കാൻ മിടുക്കിയായ ബോൾഡായ കഠിനാധ്വാനം ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു ദീപ്തി.

Also read; കുട്ടികളുടെ സമയം, ഭാവിയിലേയ്ക്കുള്ള പരിശീലനം; നയന്‍താര ഉടന്‍ തന്നെ അമ്മയാകുമെന്ന് വിഘ്‌നേഷ് ശിവന്‍, പണി തുടങ്ങി

ഐപിഎസ് മോഹം ഉള്ളിലൊതുക്കി കഴിഞ്ഞ ദീപ്തി തന്റെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. മികച്ച അഭിനയം കാഴ്ചവെച്ചതിലൂടെ മറ്റ് ഓഫറുകളും ഗായത്രിയെ തേടി വന്നിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ മാത്രമേ അഭിനയിക്കു എന്നാണ് ഗായത്രി പറയുന്നത്. സീരിയലുകളിൽ നിന്നും ഓഫർ വന്നിരുന്നുവെങ്കിലും താരം പലതും നിഷേധിച്ചിരുന്നു. കണ്ട് മടുത്ത വേഷങ്ങളെന്നാണ് ഗായത്രി പറഞ്ഞത്.

സീരിയലിലെ അഭിനയം താരത്തെ അതിവേഗമാണ് സിനിമയിലേയ്ക്ക് എത്തിച്ചത്. തൃശൂർപൂരം, വൺ എന്നീ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും ഗായത്രിക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ്. പരസ്പരം സീരിയലിലെ ഒരു സാധാരണ ബേക്കറിക്കാരനായ സൂരജ് എന്ന ഭർത്താവ് തന്റെ ഭാര്യ ദീപ്തിയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന വ്യക്തി കൂടിയായിരുന്നു.

ഭാര്യ ദീപ്തി ഐപിഎസ് വേഷത്തിലെത്തി നിൽക്കണമെന്നായിരുന്നു സൂരജിന്റെ ആഗ്രഹം. എന്നാൽ ഒരുപാട് കഷ്ടതകളും ദീപ്തി അനുഭവിച്ചിരുന്നു. അതുവരെ നല്ല അഭിപ്രായങ്ങൾ നേടി പോയികൊണ്ടിരുന്ന പരസ്പരം സീരിയൽ അവസാന രംഗത്തേയ്ക്ക് കടന്നതോടെ നിരവധി ട്രോളുകളും നേരിട്ടിരുന്നു. പരമ്പരയുടെ ക്ലൈമാക്‌സ് ആണ് കൂടുതലും ട്രോളുകൾക്ക് ഇരയായത്. എന്നാൽ ഇപ്പോൾ താരം തന്റെ പുതിയ വിശേഷവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായത്രി.

Also read; ‘ഏഴ് മണിക്ക് നയന്‍താര വന്നു, പക്ഷെ ദിലീപ് വരുമ്പോള്‍ 11 മണിയായി’; വളരെ പ്രൊഫഷണല്‍ ആണ് നയന്‍താര;കാരവാനില്‍ പോലും പോയിരിക്കില്ല; താരത്തെ കുറിച്ച് സംവിധായകന്‍

താൻ പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയെന്നാണ് നടി ആരാധകരുമായി സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ഇൻട്രോ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് നടി യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം പങ്കുവെച്ചത്. തന്റെ സ്വന്തം ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടമാണ് ഇതെന്ന് പറഞ്ഞ ഗായത്രി ഇനിയുള്ള യാത്രകൾ നമ്മളൊന്നിച്ച് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. നടിക്ക് നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്ത് വന്നു. നല്ലൊരു തുടക്കമാകട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

Advertisement