ഒരു ഭാര്യ ഉള്ളപ്പോൾ വേറെ പെണ്ണുങ്ങടെ കൂടെ പോകുന്നതും എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുനതും വളരെ മോശം കാര്യമാണ്, ഗോപി സുന്ദറിനെ തേച്ചൊട്ടിച്ച് സന്തോഷ് വർക്കി

906

മലയാളികളുടെ ഇടയിൽ ഏറെ ചർച്ചാ വിഷയമായ വ്യക്തിയാണ് സന്തോഷ് മാത്യു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമ സിനിമ പുറത്തിറങ്ങിയപ്പോൾ ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞ് മാധ്യമങ്ങലുടെ എല്ലാം മൈക്കിന് മുന്നിലെത്തിയാണ് എറണാകുളം സ്വദേശിയായ സന്തോഷ് വർക്കി താരമായി മാറിയത്.

മോഹൻലാലിന്റെ വലിയ ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യമെന്നും നേരത്തേ പറഞ്ഞിരുന്നു. മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരോടുള്ള ഇഷ്ടം നടിയുടെ മാതാപിതാക്കളുമായി പങ്കുവെച്ചിരുന്നുവെന്നും നടിയുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി പറഞ്ഞിരുന്നു.

Advertisements

താൻ പറഞ്ഞത് വൈറലായെങ്കിലും താൻ കള്ളു കുടിച്ച് പറഞ്ഞതാണെന്നും സൈക്കോ ആണെന്നുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ തെല്ല് വിഷമമുണ്ടെന്ന് സന്തോഷ് വർക്കി പറഞ്ഞിരുന്നു. അടുത്ത കാലത്താണ് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിച്ചത്. നിത്യയുടെ വിവാഹ വാർത്ത കേട്ട് സന്തോഷ് വർക്കി ആകെ തകർന്നിരുന്നെന്ന് പ്രതികരണം അറിയിച്ചിരുന്നു.

Also Read
അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറമാറായത്, അതിന് ഞാനൊരു പ്രതികാരവും നടത്തി; വനിത വിജയകുമാറിന്റെ വെളിപ്പെടുത്തൽ

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നു എന്നാണ് സന്തോഷ് വർക്കി നൽകിയ പ്രതികരണം. ഇനി തന്റെ ജീവിതത്തിൽ മറ്റൊരു വിവാഹമില്ലെന്നും സന്തോഷ് വർക്കി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു. എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം നടി നിഖില വിമലിനേയും വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് സന്തോഷ് വർക്കി പറഞ്ഞതും ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോൾ ഇതാ പുതിയൊരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സന്തോഷ്.
സംഗീത സംവിധായകൻ ഗോപി സുന്ദറിനേയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലൈഫ് പാട്ണർ ഗായി അമൃത സുരേഷിനെയും കുറിച്ചാണ് സന്തോഷ് വർക്കിയുടെ വീഡിയോ.

ഗോപി സുന്ദറിന്റെയും അമൃതയുടെയും വിവാഹത്തെക്കുറിച്ചാണ് ഞാൻ എന്ന് പറയാൻ പോകുന്നത്. ഗോപിസുന്ദർ ഒരുപാട് പാട്ടുകൾ കോപ്പി അടിച്ചിട്ടുള്ള ആളാണ്. എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ അയാൾ ഇത്രയും മോശമാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ആദ്യ കല്യാണത്തിന് വലിയൊരു മകനുണ്ട് ഇത് വളരെ മോശമായിപ്പോയി.

ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു ഭാര്യ ഉള്ളപ്പോൾ വേറൊരു പെണ്ണിന്റെ കൂടെ പോകുന്നത് വളരെ മോശം കാര്യമാണ്. എങ്ങനെ അവർക്ക് ചിന്തിക്കാൻ പറ്റുന്നത്. അറിയില്ല. എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുക, ഇതൊക്കെ ആഘോഷിച്ചു നടക്കാൻ കുറെ പേരുണ്ട്. വളരെ മോശം കാര്യമാണ്.

Also Read
കുട്ടികളുടെ സമയം, ഭാവിയിലേയ്ക്കുള്ള പരിശീലനം; നയന്‍താര ഉടന്‍ തന്നെ അമ്മയാകുമെന്ന് വിഘ്‌നേഷ് ശിവന്‍, പണി തുടങ്ങി

ഗോപി സുന്ദറിന്റെ മകന്റെ ഫോട്ടോ എല്ലാം ഞാൻ കണ്ടു പ്രായം ആയ മകനുണ്ട്. കുടുംബത്തോട് നീതി പുലർത്താൻ കഴിയാത്തവർ കല്യാണം കഴിക്കരുത്. ഗോപി സുന്ദർ ഒരുപാട് സിനിമകളിലെ പാട്ടുകൾ കോപ്പി അടിച്ചിട്ടുണ്ട്, അയാൾ ഇത്തരത്തിലുള്ള ആളാണെന്നു ഇപ്പോഴാണ് മനസ്സിലായത്.വളരെ മോശമായിപ്പോയി എന്നും സന്തോഷ് വർക്കി പറയുന്നു.

അതേ സമയം ആറാട്ടിന്റെ റിലീസ് ദിവസം ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന സന്തോഷ് വർക്കിയ ഓഡിയൻസ് റെസ്‌പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി ഇപ്പോൾ താരമാണ്.

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

Advertisement