ഞങ്ങൾ പരസ്പരം തലോടുന്നതിൽ ആർക്കാണ് പ്രശ്നം; തലയ്ക്ക് പുറകിൽ ഒരു ട്യൂമറുണ്ട്, തലച്ചോറിനെ ബാധിച്ചാൽ സർജറി; ഡോ. റോബിന്റെ വെളിപ്പെടുത്തൽ

240

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ വൻ വിജയം കൈവരിച്ച ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് നടൻ മോഹൻലാൽ അവതാരകനായി എത്തി തുടക്കം കുറിച്ചത്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് പിന്നിട്ടത്. ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് നാലാം സീസൺ തന്നെയായിരുന്നു.

Advertisements

ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിക്കാനെത്തിയത്. അതിൽ പതിനേഴ് പേർ ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേർ വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ഇരുപത് പേർ മത്സരിച്ചപ്പോൾ ടൈറ്റിൽ നേടിയത് ദിൽഷ പ്രസന്നനാണ്. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറാണ്. അമ്പത് ലക്ഷം രൂപയാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ചരിത്രം സൃഷ്ടിച്ചാണ് ദിൽഷ വിജയകൊടി പാറിച്ചത്.

Also read; അഭിമുഖത്തിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി, സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ അസഭ്യവർഷം; നടൻ ശ്രീനാഥ് ഭാസി വിവാദക്കുരുക്കിൽ

രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസൺ ഫോറിൽ മത്സരാർഥികളായി എത്തിയവരെല്ലാം ഇപ്പോൾ തിരക്കുള്ള സെലിബ്രിറ്റികൾ കൂടിയാണ്. എന്നാൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിൻ രാധാകൃഷ്ണൻ ആണെന്ന് തന്നെ പറയാം. സഹമത്സരാർത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്.

ഇപ്പോഴും റോബിൻ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാൻ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്. ആ ഓളം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. അടുത്തിടെയാണ് താനും ആരതി പൊടിയുമായി പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹിതരാകുന്നുവെന്നും അറിയിച്ചത്. ഫെബ്രുവരിയിൽ ആണ് വിവാഹിതരാവുകയെന്നും ഡോ. റോബിൻ അറിയിച്ചിരുന്നു. കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കണ്ടത്.

പിന്നീട് ആ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറിയത്. ആരതി പൊടി മികച്ച ഫാഷൻ ഡിസൈനറും നടിയും മോഡലുമെല്ലാമാണ്. താരങ്ങളുടെ റീൽസുകളും മറ്റും നിമിഷ നേരംകൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോൾ ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ആരതിയോട് ആദ്യം പ്രണയം തുറന്ന് പറഞ്ഞത് താനാണെന്ന് റോബിൻ പറയുന്നു. ആ ഇഷ്ടം ആരതിയുടെ വീട്ടുകാരോട് സംസാരിച്ചുവെന്നും പിന്നീട് വിവാഹത്തിന് സമ്മതം ലഭിക്കുകയും ഉറപ്പിക്കുകയുമായിരുന്നുവെന്നും റോബിൻ പറഞ്ഞു. അതേസമയം, താനും ആരതിയും മുടിയിൽ ഇടയ്ക്കിടെ തടവുന്നതിൽ ആർക്ക് പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് ഒന്നുമില്ല, ഇതുവരെ കാണാത്തവർ വരെ തങ്ങൾക്ക് ഒരുപാട് സ്നേഹം നൽകുന്നുണ്ടെന്നും അതാണ് തങ്ങളുടെ വിജയമെന്നും റോബിൻ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം താൻ ട്യൂമറിനോടും പടപൊരുതുകയാണെന്നും റോബിൻ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തലയുടെ പിൻഭാഗത്ത് മുഴയുണ്ട്. ട്യൂമറാണ്, അത് പുറത്തേക്ക് മാത്രമെ വളരുകയാണ്. വർഷത്തിൽ ഒരിക്കൽ എംആർഐ എടുക്കും, എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടതായി വരുമെന്നും ഡോ. റോബിൻ രാധാകൃഷ്ണൻ വെളിപ്പെടുത്തി. ആ മുഴ ഇപ്പോൾ തന്നെ അത്യാവശ്യം വലുതാണ്. ഏത് പ്രതികൂല സാഹചര്യം ഉണ്ടായാലും മുൻപോട്ട് പോയേ മതിയാവൂ എന്നും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും റോബിൻ കൂട്ടിച്ചേർത്തു.

Also read; അവസരം കിട്ടാനായി സിനിമ രംഗത്തുള്ള പലർക്കും എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് പറഞ്ഞു നടക്കുന്നതിൽ എന്ത് മര്യാദയാണ് ഉള്ളത്: തുറന്നടിച്ച് മീര വാസുദേവ്

ഞങ്ങളുടെ വിവാഹം അടുത്ത വർഷം ഉണ്ടാകും, യാത്രയ്ക്കുള്ള സുഖത്തിന് വേണ്ടിയാണ് എറണാകുളത്ത് ഫ്ളാറ്റ് സ്വന്തമാക്കിയത്. അച്ഛനും അമ്മയ്ക്കുമൊക്കെ പ്രൈവസി വേണ്ടവരാണ് അവർക്ക് ശല്യം ആകാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും റോബിൻ വെളിപ്പെടുത്തുന്നു. അതേസമയം, താൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ലെന്ന് ആരതി പൊടി പറഞ്ഞു. റോബിൻ ഭയങ്കര ദേഷ്യക്കാരനാണെന്നാണ് ആദ്യം ധരിച്ചതെന്നും ആരതി കൂട്ടിച്ചേർത്തു. തന്റെ എല്ലാ കാര്യങ്ങൾക്കും അദ്ദേഹം കൂടെ നിൽക്കുമെന്നും ആരതി പൊടി പറഞ്ഞു.

Advertisement