അവസരം കിട്ടാനായി സിനിമ രംഗത്തുള്ള പലർക്കും എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് പറഞ്ഞു നടക്കുന്നതിൽ എന്ത് മര്യാദയാണ് ഉള്ളത്: തുറന്നടിച്ച് മീര വാസുദേവ്

4305

മലയാളം സീരിയലുളുടെ ആരാദകരായ മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സൂപ്പർഹിറ്റ് പരമ്പരയിൽ ബ്ലസ്സി സംവിധാനം ചെയ്ച തന്മാത്ര എന്ന ക്ലാസ്സിക് ഹിറ്റ് മൂവിയിൽ മോഹൻലാലിന്റെ നായികയായി എത്തി മീരാ വാസുദേവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ കുടുംബവിളക്ക് സീരിയലിലെ സുമിത്രയായി പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങുന്ന മീരാ വാസുദേവിനെ അറിയാത്ത മലയാളികൾ ആരുമുണ്ടാകില്ല. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീരയുടെ പഴയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്.

Advertisements

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീരാ വാസുദേവിന്റെ വെളിപ്പെടുത്തൽ. അഭിമുഖത്തിൽ മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവ് തുറന്ന പറഞ്ഞത്. അവസരം കിട്ടുന്നത് വരെ മാത്രം സിനിമ രംഗത്തുള്ള പലർക്കും എല്ലാ തരത്തിലും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് ഒരാളുടെ മാത്രം തെറ്റായി പറഞ്ഞു നടക്കുന്നത് ശരിയല്ല എന്നായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചിൽ.

Also Read
കുറച്ച് പേരോട് ഞാൻ കൂടുതൽ കംഫർട്ടാണ്, അങ്ങനെ ഒരാളാണ് മോഹൻലാൽ, എന്റെ താൽപര്യങ്ങൾ കഴിവ് എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു: നടി മീന പറഞ്ഞത്

അതേ സമയം എന്തൊക്കെ വന്നാലും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാൻ പഠിക്കണമെന്നും മീരാ വാസുദേവൻ പറയുന്നു. സ്വന്തമായി ഒരു നിലപട് ഇല്ലാതെ വരുമ്പോഴും ഒരു നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയാതെ വരുമ്പോഴുമാണ് പലരും ചൂഷണം ചെയ്യുന്നതെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നവരെ ആരും തന്നെ ചൂഷണം ചെയ്യില്ല എന്നും താരം പറയുന്നു. താൻ ബോൾഡ് ആയി സംസാരിക്കുമെന്നും എന്ത് വന്നാലും സ്വന്തം തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കാനുമാണ്.

തന്റെ വീട്ടുകാർ തന്നെ പഠിപ്പിച്ചതെന്നും അങ്ങനെയാണ് വളർത്തിയതെന്നും മീര പറഞ്ഞു. തന്നെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ താൻ അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന കൂട്ടത്തിലാണെന്നും മീരാ വാസുദേവ് പറയുന്നു.

അതേ സമയം മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി ചലച്ചിത്ര മേഖലയിൽ എല്ലാം സജീവമായിരുന്ന താരമായിരുന്നു മീര വാസുദേവ്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര തിരിച്ചെത്തുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ സുമിത്രയെന്ന കഥാപാത്രമായാണ്. രണ്ട് വിവാഹം കഴിച്ച മീര ഇപ്പോൾ രണ്ട് വിവാഹ ബന്ധവും ഒഴിവാക്കിയാണ് ജീവിക്കുന്നത്. രണ്ടാം വിവാഹത്തിൽ ഒരു മകനുള്ള താരം ഇപ്പോൾ മകന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്.

തന്റെ തിരിച്ചു വരവ് ഒരു മിനിസ്‌ക്രീനിലൂടെ തിരഞ്ഞെടുത്ത താരത്തിന്റെ തീരുമാനം തെറ്റിയില്ല എന്നതിന്റെ തെളിവാണ് കുടുംബവിളക്ക് എന്ന സീരിയൽ. താൻ നായികയായി എത്തുന്ന സീരിയൽ ആണ് തന്നെ വീണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി മാറ്റിയതെന്ന് താരം മുൻപ് പറഞ്ഞിരുന്നു.

Also Read
മല്ലികാ സുകുമാരന്റെ നിർബന്ധത്തിന് വഴങ്ങി കൈയെത്തും ദൂരത്തിലെ നായകനാകാൻ ഫാസിലിന്റെ അടുത്തെത്തി പൃഥ്വിരാജ്, പിന്നെ സംഭവിച്ചത് ഇങ്ങനെ, വൈറൽ കുറിപ്പ്

Advertisement