കുറച്ച് പേരോട് ഞാൻ കൂടുതൽ കംഫർട്ടാണ്, അങ്ങനെ ഒരാളാണ് മോഹൻലാൽ, എന്റെ താൽപര്യങ്ങൾ കഴിവ് എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു: നടി മീന പറഞ്ഞത്

2417

ബാലതാരമായി അഭിനയ രംഗത്ത് എത്തി 40 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സൂപ്പർ നായികയായി തിളങ്ങുന്ന നടിയാണ് മീനാ സാഗർ. നിരവധി സൂപ്പർഹിറ്റ് സിനിമകലിൽ വേഷമിട്ട് മലയാളികളുടെ മനസ്സിലും ഇടം നേടിയ അന്യ ഭാഷാ നടിയാണ് മീന.

തെന്നിന്ത്യയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും ഒപ്പം നായികയായി അഭിനയിച്ചിട്ടുള്ള മീന മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമെത്തുന്ന ചിത്രങ്ങളെല്ലാം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വർണ്ണപ്പകിട്ട് മുതൽ ബ്രോ ഡാഡി വരെ ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിൽ എന്നും തങ്ങി നിൽക്കുന്നവയും സാമ്പത്തികമായി മികച്ച വിജയം നേടിയവയും ആയിരുന്നു.

Advertisements

25 വർഷമായി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ജോഡിയാണ് ഇവർ. മോഹൻലാലിന്റെ ഭാഗ്യ നായിക എന്ന പേരും മീനയ്ക്കുണ്ട്. അതേ സമയം ഈ ഇരുപത്തിയഞ്ച് വർഷത്തോളമായി മോഹൻലാലും ആയുള്ള കെമിസ്ട്രി എങ്ങനെ ഐണ് നിലനിർത്തുന്നത് എന്നും അതിന് പിന്നിലെ രഹസ്യം എന്താണെന്നും തുറന്നു പറയുകയാണ് മീന.

Also Read
target=”_blank”>അഭിമുഖത്തിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി, സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ അസഭ്യവർഷം; നടൻ ശ്രീനാഥ് ഭാസി വിവാദക്കുരുക്കിൽ

അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു മീന അതേ കുറിച്ച് തുറന്ന് പറഞ്ഞത്. എല്ലാവരുമായി വർക്ക് ചെയ്യാനും വളരെ കംഫർട്ടാണ്. എന്നാൽ കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെ ഒരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിനറിയാം.

നമ്മളെ നല്ലതുപോലെ കൂളാക്കും മോഹൻലാൽ എന്നും മീന പറയുന്നു. വർണ്ണപ്പകിട്ട് വിജയമായിരുന്നു. അതോടെ ലക്കി പെയർ എന്ന പേരും വന്നു. കരിയറിൽ കൂടുതൽ സിനിമകൾ ചെയ്തതും അദ്ദേഹത്തിന്റെ ഒപ്പമാണ്. ജയറാമിന്റെ ഒപ്പം അഭിനയിച്ച് ഫ്രണ്ട്സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവ്വൈ ഷൺമുഖിയും സ്പെഷ്യലാണ്.

എങ്ങനെയാണ് കമൽഹാസൻ മാമിയുടെ ഗെറ്റപ്പിൽ വരുന്നതെന്ന് വളരെ ആകാംക്ഷയോടെ കാത്തിരിക്കുക ആയിരുന്നു എല്ലാവരും. ആ വേഷം കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്താണ് പറയേണ്ടതെന്ന് പോലും അറിയുമായിരുന്നില്ല എന്നും മീന പറയുന്നു.

രജനിയെയും കുടുംബത്തേയും ചെറുപ്പം മുതലെ അറിയാമായിരുന്നു. അദ്ദേഹവുമായി അഭിനയിക്കാനും വളരെ കംഫർട്ടബിൾ ആണ്. നന്നായി ദേഷ്യം വരുന്ന ആളാണ് താൻ, ഒരു പെർഫെക്ഷനിസ്റ്റാണ്. എല്ലാവരും പെർഫെക്റ്റ് ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്.

Also Read
മല്ലികാ സുകുമാരന്റെ നിർബന്ധത്തിന് വഴങ്ങി കൈയെത്തും ദൂരത്തിലെ നായകനാകാൻ ഫാസിലിന്റെ അടുത്തെത്തി പൃഥ്വിരാജ്, പിന്നെ സംഭവിച്ചത് ഇങ്ങനെ, വൈറൽ കുറിപ്പ്

ദൃശ്യം സിനിമയുടെ കഥ ഇഷ്ടപ്പെട്ടെങ്കിലും അഭിനയിക്കുന്നില്ല എന്നായിരുന്നു ആദ്യത്തെ തീരുമാനം. കാരണം മകൾ അപ്പോൾ ചെറിയ കുട്ടി ആയിരുന്നു. സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിൽ ആയിരുന്നു. എന്നാൽ ആ കഥാപാത്രമായി തന്നെ കണ്ടുപോയെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് തന്റെ തീരുമാനം മാറ്റിച്ചതെന്ന് മീന പറയുന്നു.

അതേ സമയം മീനയുടെ ഭർത്താവ് വിദ്യാ സാഗർ അടുത്തിടെ മ ര ണ പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിന്റെ ദുഃഖത്തിൽ ആയിരുന്ന മീന പതിയെ തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഇപ്പോൾ.

Advertisement