അഭിമുഖത്തിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തി, സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ അസഭ്യവർഷം; നടൻ ശ്രീനാഥ് ഭാസി വിവാദക്കുരുക്കിൽ

165

മലയാളി യുവത്വത്തിന്റെ പ്രിയതാരമായ ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പി ഇന്ന് തീയ്യേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമിച്ച് അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. കറിയ എന്ന ചട്ടമ്പിയെയാണ് ശ്രീനാഥ് അവതരിപ്പിക്കുന്നത്.

Advertisements

താരത്തെ കൂടാതെ, ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 2011 കാലം മുതൽ ചലച്ചിത്ര രംത്ത് എത്തിയ താരം ചുരുങ്ങിയ നാളുകൾകൊണ്ടാണ് ആരാധകരെ സമ്പാദിച്ചത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ എന്നീ ചിത്രങ്ങളിലൂടെയാണ് നടൻ സിനിമാ ലോകത്ത് കാലുറപ്പിച്ചത്.

Also read; ഹോട്ട് ലുക്കിൽ അതീവ ഗ്ലാമറസ്സായി ആരാധകരെ അമ്പരപ്പിച്ച് മീരാ ജാസ്മിൻ, മനം മയക്കുന്ന ചിത്രങ്ങൾ വൈറൽ

പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളും നടനെ തേടിയെത്തി. തീയ്യേറ്ററിൽ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുമ്പോൾ ശ്രീനാഥ് ഭാസി മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. നടനെതിരെ മാധ്യമ പ്രവർത്തക നൽകിയ പരാതിയാണ് താരത്തെ വിവാദക്കുഴിയിലേയ്ക്ക് ചാടിച്ചത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ പറയുന്നത്.

ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയാണ് സംഭവങ്ങൾ നടന്നത്. അഭിമുഖത്തിനിടെ ചോദിച്ച ചില ചോദ്യങ്ങൾ താരത്തെ ചൊടിപ്പിച്ചതിനെ തുടർന്ന് രോഷാകുലനായതും തെറിയഭിഷേകം നടത്തിയതും. കേട്ടാലറയ്ക്കുന്ന തെറിയാണ് വിളിച്ചതെന്ന് മാധ്യമപ്രവർത്തക ആരോപിക്കുന്നു.

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു. പ്രശ്‌നം ശാന്തമാക്കാൻ ശ്രമിച്ച സിനിമാ നിർമാതാവിനോട് വരെ ശ്രീനാഥ് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പ്രസിദ്ധീകരിക്കാൻ പോലും കഴിയാത്ത കടുത്ത അശ്ലീലമാണ് നടൻ പറഞ്ഞതെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.

ശ്രീനാഥിനെതിരെയുള്ള പരാതി ഇങ്ങനെ;

ആദ്യത്തെ ചോദ്യത്തിന് ടിയാൻ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തിൽ ഇന്റർവ്യൂവിന് ഇരിക്കാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവർതകരും തുടർന്നു.

അടുത്ത ചോദ്യത്തോടുകൂടെ ടിയാൻ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാൻ സ്ത്രീയാണെന്നും ടി ഇന്റർവ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള (അശ്ലീലം) ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും എന്നെ അപമാനിക്കാനായി ഉപദ്രവിക്കാനും എന്നവണ്ണം ചാടിവരികയും ചെയ്തു. ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാൻ ആക്രോശിച്ചു.

അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ (അശ്ലീലം) എന്നും പറഞ്ഞ് ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാൻ യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയിൽ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസർ അദ്ദേഹത്തെ മാറ്റിനിർത്തി സർ, ഇതൊരു ഫൺ ഇന്റർവ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ (അശ്ലീലം) എന്നായിരുന്നു മറുപടി. ടിയാൻ മനോനില തെറ്റിയതുപോലെ കൂടുതൽ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാൻ (അശ്ലീലം) എന്ന് വിളിക്കുകയും ഉണ്ടായി.

യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും (അശ്ലീലം) തുടങ്ങിയ തെറികൾ എന്റേയും എന്റെ സഹപ്രവർത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാൽ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങൾ ഹോട്ടലിൽ നിന്നും തിരികെ പോന്നത്. ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു.

Also read; ആളുകൾ ഇപ്പോഴും വിചാരിച്ച് വെച്ചിരിക്കുന്നത് എന്റെ ഭാര്യയാണ് മേനക എന്നാണ്, പലർക്കും സത്യം അറിയില്ല: തുറന്നു പറഞ്ഞ് നടൻ ശങ്കർ

ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

Advertisement