മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകൻ ആക്കി ക്ലാസിക്ക് ഡയറക്ടർ ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ.
നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിരുന്ന മീരാ ജാസ്മിൻ വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിൻ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയിൽ നായകൻ ആയി എത്തിയത്. രണ്ടാം വരവിൽ ആണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിലും സജീവമായി തുടങ്ങിയത്.
ഇടക്ക് ഗ്ലാമറസ് ലുക്കിലും താരം എത്താറുണ്ട് മീരയുടെ ചിത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ആത്മാവിന്റെ സൂര്യകിരണങ്ങൾ എന്ന ക്യാപ്ഷൻ നൽകിയാണ് മീര ജാസ്മിൻ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരക്കുന്നത്.
റോളക്‌സ് എന്ന ഫോട്ടോഗ്രാഫർ ആണ് മീരയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതേ സമയം ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച മീര ജാസ്മിൻ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷം അഭിനയ ജീവിതത്തിൽ ഇടവേള എടുത്തിരുന്നു. ഇപ്പോൾ ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.
ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസ് ആണ് മീര ജാസ്മിന് ആ പേര് നൽകിയത്, പുതുമുഖങ്ങളെ അന്വേഷിച്ച് നടന്ന മീര ജാസ്മിനെ ലോഹിതദാസിന് പരിചയപ്പെടുത്തിക്കൊടുത്ത ബ്ലെസ്സിയാണ്. മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ മീര ജാസ്മിൻ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ മീര ജാസ്മിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.