ആളുകൾ ഇപ്പോഴും വിചാരിച്ച് വെച്ചിരിക്കുന്നത് എന്റെ ഭാര്യയാണ് മേനക എന്നാണ്, പലർക്കും സത്യം അറിയില്ല: തുറന്നു പറഞ്ഞ് നടൻ ശങ്കർ

292

മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് മേനക. ഇപ്പോഴും അമ്മ വേഷങ്ങളിലും മറ്റുമായി സിനിമയിൽ സജീവമാണ് താരം. പ്രമുഖ മലയാള സിനിമാ നിർമ്മാതാവ് ജി സുരഷ് കുമാറിനെ ആണ് മേനക വിവാഹം കഴിച്ചിരിക്കുന്നത്.

മേനകയുടെ രണ്ടു മക്കളും ഇപ്പോൾ സിനിമാ രംഗിണത്തും സജീവമാണ്. മൂത്തമകൾ രേവതി സിനിമയുടെ പിന്നണിയിൽ ആണെങ്കിൽ ഇളയ മകൾ കീർത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ്. അതേ സമയം ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ താര ജോഡികൾ ആയിരുന്നു നടൻ ശങ്കറും മേനകയും. നിരവധി സിനിമകളിൽ ആണ് പ്രണയ ജോഡികളായി ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

Advertisements

Also Read
മല്ലികാ സുകുമാരന്റെ നിർബന്ധത്തിന് വഴങ്ങി കൈയെത്തും ദൂരത്തിലെ നായകനാകാൻ ഫാസിലിന്റെ അടുത്തെത്തി പൃഥ്വിരാജ്, പിന്നെ സംഭവിച്ചത് ഇങ്ങനെ, വൈറൽ കുറിപ്പ്

ഇപ്പോൾ ഇതാ ശങ്കർ മേനകയേ കുറിച്ച പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് ഇടയിൽ വൈറൽ ആയി മാറുന്നത്.
ഇപ്പോഴും ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് തന്റെ ഭാര്യ എന്നാണ്. പലർക്കും സത്യം അറിയില്ല. മേനക തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവരുടെ കൂടെയാണ് താൻ ഏറ്റവും കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്. മുപ്പതോളം സിനിമകൾ ചെയ്തിരുന്നു.

ഒരുമിച്ച് അഭിനയിച്ചാൽ ഗോസിപ്പ് വരിക സ്വാഭാവികമാണ്. തങ്ങളെപ്പറ്റിയും നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ മേനക അന്നും ഇന്നും തന്റെ സുഹൃത്ത് മാത്രമാണെന്നാണ് ശങ്കർ പറയുന്നത്. ഏറ്റവും സക്‌സസ് ഫുള്ളായ പെയർ താനും മേനകയും ആയിരുന്നെങ്കിലും, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം ചെയ്തത്.

സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് ഒരു പരിധിവരെ താനും വഴിതെളിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഓർമകളിൽ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ശങ്കർ ചിത്രം. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ സിനിമ എം വിശ്വപ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Also Read
രാത്രിയില്‍ നടുറോഡില്‍ വെച്ച് റെബേക്കയും ഹരിതയും ചെയ്തത് കണ്ടോ, വീഡിയോ വൈറല്‍

Advertisement