കഴിച്ചത് രണ്ട് വിവാഹങ്ങൾ, ആദ്യത്തെ വിവാഹം പതിനെട്ടാം വയസ്സിൽ, രണ്ടും അടിച്ചു പിരിഞ്ഞു, ഇപ്പോൾ മൂന്നാമത്തെ ബന്ധത്തിൽ, മമ്മൂട്ടിയുടെ നായികയായി എത്തിയ നടിയുടെ ജീവിതത്തിൽ സംഭവിച്ചത്

1949

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന മിന്നും നായിക ആയിരുന്നു വിജയലക്ഷ്മി എന്ന രാശി. തെലുങ്ക് സിനിമയി ലൂടെ തിളങ്ങിയ രാശി തെലുങ്കിന് പുറമെ തമിഴിലും കന്നടയിലും മലയാളത്തിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറിയ താരമാണ് രാശി. തമിഴിലും തെലുങ്കിലും എല്ലാം മുൻനിര നായിക ആയിരുന്നു. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ എന്ന മലയാള സിനിമയിൽ രേവതിയുടെ ചെറുപ്പകാലം ചെയ്തത് രാശിയാണ്. പല്ലാവൂർ ദേവനാരായണൻ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ രാശി മലയാളത്തിലും നായികയായി എത്തിയിട്ടുണ്ട്.

Advertisements

Also Read
അവസരം കിട്ടാനായി സിനിമ രംഗത്തുള്ള പലർക്കും എല്ലാത്തിനും വഴങ്ങി കൊടുത്തിട്ട് പറഞ്ഞു നടക്കുന്നതിൽ എന്ത് മര്യാദയാണ് ഉള്ളത്: തുറന്നടിച്ച് മീര വാസുദേവ്

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള താരമാണ് രാശി. ഇപ്പോൾ സഹ നാടിയായും വില്ലത്തിയായും ഒക്കെ സിനിമയിൽ സജീവമാണ് രാശി. മലയാളികൾക്കും ഏറെ സുപരിചിയായ രാശിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ചില തെലുങ്ക് ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറുന്നത്.

സിനമയിൽ മിന്നുന്ന നായിക ആയിരുന്നെങ്കിലും ദാമ്പത്യ ജീവിതത്തിൽ രാശിയ്ക്ക് അത്ര രാശി ഉണ്ടായിരുന്നില്ല. പതിനെട്ടാം വയസ്സിൽ ആയിരുന്നു ആദ്യത്തെ വിവാഹം. സംവിധായകൻ അശോക് സാമ്രാട്ടിനെയാണ് വിവാഹം ചെയ്തത്. വിവാഹത്തിൽ രാശിയുടെ വീട്ടുകാർക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല.

അതിനാൽ വീട് വിട്ട് ഇറങ്ങി വന്നാണ് അശോകും ആള്ള വിവാഹം നടന്നത്. എന്നാൽ ആ ദാമ്പത്യ ജീവിതം അധികം ദൂരം പോയില്ല. ഇരുവരും, തർക്കിച്ച് വേർപിരിഞ്ഞു. തുടർന്ന് മാനസിച്ചി ചൂട എന്ന ചിത്രത്തിന്റെ സംവിധായകൻ സുരേഷ് വർമയുമായി രാശി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ഉണ്ടായി.

Also Read
ആളുകൾ ഇപ്പോഴും വിചാരിച്ച് വെച്ചിരിക്കുന്നത് എന്റെ ഭാര്യയാണ് മേനക എന്നാണ്, പലർക്കും സത്യം അറിയില്ല: തുറന്നു പറഞ്ഞ് നടൻ ശങ്കർ

എന്നാൽ ആ ബന്ധവും വിവാഹ മോചനത്തിലാണ് അവസാനിച്ചത്. മൂന്നാമത്തെ തവണ രാശി വിവാഹം ചെയ്തത് ശ്രീമുനി എന്ന ആളെ യാണ് ആളെയാണ്. 2005 ൽ ആയിരുന്നു ആ വിവാഹം. ആ ദാമ്പത്യ ജീവിതത്തിൽ മുന്നോട്ട് പോകുകയാണ് ഇപ്പോൾ നടി.

സന്തുഷ്ട കുടുംബം. എന്നാൽ രാശിയുടെ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ എത്രത്തോളം വിശ്വസിനീയം ആണെന്ന് പറയാൻ പറ്റില്ല എന്നും തെലുങ്ക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടകുളിൽ പറയുന്നു.

Advertisement