വാപ്പച്ചീടെ ആ സ്വഭാവം ഞങ്ങൾക്ക് കിട്ടല്ലേയെന്ന് ആഗ്രഹിച്ചു, ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾക്ക് പോലും തന്നേക്കാൾ വാപ്പച്ചിയോടാണ് കൂടുതൽ ആരാധനയെന്നും ദുൽഖർ

262

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തമിഴും തെലുങ്കുമടക്കമുള്ള തെന്നിന്ത്യമുഴുവൻ നായകനായി തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായി തിളങ്ങിനിൽക്കുകയും ചെയ്യുന്ന ദുൽഖർ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയാണ്.

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുൽഖർ പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത് മോളിവുഡിൽ സജീവമായി. മലയാള സിനിമയിലെ താരമൂല്യം കൂടിയ നടന്മാരിൽ ഒരാൾ കൂടിയാണ് ഇന്ന് ദുൽഖർ. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരത്തിന് അവിടെയും ആരാധകർ ഏറെയാണ്.

ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾക്കായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് കൂടി സിനിമയിൽ പിടിച്ചുനിന്ന താരമാണ് ദുൽഖർ. മലയാളത്തിൽ തന്റെതായ ഒരു ഇടം സ്വന്തമാക്കാൻ ദുൽഖറിന് സാധിച്ചിരുന്നു.

മമ്മൂട്ടിയുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങൾക്ക് ഒരഭിമുഖത്തിൽ ദുൽഖർ നൽകിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ഈ കാലത്തും തന്നേക്കാൾ ലേഡീ ഫാൻസ് കൂടുതലുളള നായക നടനാണ് വാപ്പിച്ചിയെന്ന് ദുൽഖർ പറയുന്നു. അദ്ദേഹത്തേക്കാൾ എനിക്കാണ് ലേഡീ ഫാൻസ് കൂടുതലെന്നാണ് ചിലർ കരുതുന്നത്. എന്നാൽ അത് തെറ്റാണെന്നും ദുൽഖർ പറഞ്ഞു.

സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് ആണ് വാപ്പച്ചിയേക്കാൾ സ്പേസ് കൂടുതലെന്നും ദുൽഖർ പറഞ്ഞു. അവർ ഒരു സമയങ്ങളിൽ നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അവർക്ക് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അപ്പോൾ മാക്സിമം സിനിമ ചെയ്യും. പക്ഷേ എന്റെ കാര്യത്തിൽ വരുമ്പോൾ അതിന് മാറ്റമുണ്ട്.

എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതൽ സെലക്ടീവ് ആകാൻ സാധിക്കും. വാപ്പച്ചിയിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം എന്താണെന്നും അഭിമുഖത്തിൽ ദുൽഖർ വെളിപ്പെടുത്തി.
അദ്ദേഹത്തിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുന്നത് ആയിരുന്നു.

ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടൻ രീതി കണ്ടുവളർന്നത് കൊണ്ട് ഞങ്ങൾ അതിൽ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങൾ കണ്ടവരാണ്. പിന്നെ ചിലർ കരുതുന്നത് ദുൽഖർ സൽമാനാണ് മമ്മൂട്ടിയെക്കാൾ ലേഡീ ഫാൻസ് കൂടുതലെന്നാണ്. അത് തെറ്റാണ്, ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾക്ക് പോലും വാപ്പച്ചിയോടാണ് കൂടുതൽ ആരാധന.

അത് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്. അഭിമുഖത്തിൽ ദുൽഖർ സൽമാൻ വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയും ദുൽഖറും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുൻപ് ഇരുവരും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും പിന്നീട് അതേകുറിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായില്ല.

കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് ആക്ഷൻ ചിത്രങ്ങൾ ഉൾപ്പെടെ സൂപ്പർ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നു.