ഏഴുതിരിയിട്ട് കത്തിച്ച നിലവിളക്ക് പോലെ സിംപിൾ ലുക്കിൽ മഞ്ജു വാര്യർ, മഞ്ജു ചേച്ചി ഭയങ്കര സന്തോഷത്തിലാണല്ലോയെന്ന് ആരാകർ; ചിത്രങ്ങലും കമന്റും വൈറൽ

70

പകരംവെക്കാനില്ലാത്ത അഭിനയ പാഠവം കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് മഞ്ജു വാര്യർ. സിനിമയിലേക്കുള്ള രണ്ട് വരവിലും കൂടി നിരവധി മികച്ച കഥാപാത്രങ്ങളെ അതവരിപ്പിച്ച്
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുത്ത നടികൂടിയാണ് മഞ്ജു വാര്യർ.

മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യർ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്.

Advertisements

ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സിനിമയിലേക്കി എത്തിയ മഞ്ജുവിന് അന്നും ഇന്നും ഒരേ സ്വീകാര്യതാണ് ആരാധകർ കൊടുക്കുന്നത്. ഇപ്പോൾ ലൊക്കേഷനിൽ വെച്ച് പകർത്തിയ ചില ചിത്രങ്ങളാണ് വൈറലാവുന്നത്.

നല്ല ക്യൂട്ട് ആയിട്ടാണ് താരം ചിത്രത്തിൽ ഉള്ളത്. പ്രായത്തെ തോൽപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സിംപിൾ ലുക്കിലാണ് നടി ഫോട്ടോയിൽ ഉള്ളത്. മഞ്ജു ചേച്ചി ഭയങ്കര സന്തോഷത്തിലാണല്ലോ തുടങ്ങിയ കമന്റുകളുമായി ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ആദ്യകാലം തൊട്ട് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത മഞ്ജു ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയിരുന്നു.

പിന്നീട് 1999ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തിയിരുന്നു. പിന്നീട് വിവാഹ മോചിതയായതിന് ശേഷം 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24നാണ് മഞ്ജു വാര്യർ വീണ്ടും നൃത്തത്തിലൂടെ അരങ്ങിലെത്തിയത്.

ലോക്ക്ഡൗൺ വേളയിൽ ചില വീഡിയോകൾ പങ്കുവെച്ച് മഞ്ജു വാര്യർ എത്തിയിരുന്നു. ആ സമയം വീട്ടുകാർക്കൊപ്പം ചെലവഴിച്ചതിനൊപ്പം താരത്തിന് കൂട്ടായുണ്ടായിരുന്നത് നൃത്ത പരിശീലനം തന്നെയായിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പിന്നീട് വീണ വായനയിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചിരുന്നു മഞ്ജു. വീണ വായിക്കാൻ പഠിക്കുന്നതിന്റെ വിഡിയോയും അന്ന് താരം പങ്കുവെച്ചിരുന്നു. മഞ്ജു മാത്രമല്ല താരത്തിന്റെ അമ്മയും ലോക്ക്ഡൗണിനെ കഴിവുറ്റ രീതിയിലാണ് ഉപയോഗിക്കുന്നത്. അമ്മയുടെ എഴുത്ത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സഹാദരൻ മധു വാര്യരും സംവിധാന രംഗത്ത് പ്രവർത്തിച്ചിരുന്നു. മധു സംവിധാനം ചെയ്യ്ത ലളിതം സുന്ദരം റിലീസിന് ഒരുങ്ങുകയാണ്.

Advertisement