സത്യ എന്ന പെൺകുട്ടിയിലെ സത്യ മെർഷീന നീനുവിന് കല്യാണമായോ: വിവാഹ വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ

141

സീ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സത്യാ എന്ന പെൺകുട്ടി എന്ന പരമ്പരയിലെ സത്യയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മെർഷീന നീനു. ഇതിനോടകം തന്നെ നിരവധി ആരാധകരെ നേടിയെടുക്കാൻ ഈ സിരിയലിലൂടെ മെർഷീനയ്ക്ക് ആയി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു പാരിജാതം എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ രസ്‌ന യുടെ സഹോദരിയാണ് മെർഷീന നീനു. രാജസേനൻ സംവിധാനം ചെയ്ത വൂൺഡ് സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.

Advertisements

നീനു എട്ടിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെർഷീന നീനു. അതേ സമയം മെർഷീന നീനു രസ്‌നയുടെ സഹോദരിയാണെന്ന കാര്യം പലർക്കും അറിയത്തില്ലാത്ത കാര്യമാണ്.

എന്നാൽ നീനുവിനെ കാണുമ്പോൾ രസ്നയുടെ ഛായ പലർക്കും തോന്നിയിട്ടുണ്ടാകാൻ ഇടയുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടി പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

വിവാഹമേ വേണ്ട എന്ന നിലപാടുള്ള നീനുവിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവാഹ സാരിയിൽ അതീവ സുന്ദരിയായാണ് നടിയെ കാണാനാകുന്നത്.നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ലൈക്കുകലും കമന്റുകളുമായി എത്തുന്നത്.

അതേ സമയം മെർഷീനയുടെ മൂത്ത സഹോദരിയായ രസ്‌ന സീരിയൽ സംവിധായകൻ ബൈജു ദേവരാജിനെ വിവാഹം ചെയ്ത് ഇപ്പോൾ കുടുംബിനിയായി കഴിയുകയണ്. ആറാം ക്ലാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്‌ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്.

പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി.

Advertisement