Home Entertainment

നിർമ്മാതാവിനും കൂട്ടുകാർക്കും ലൈം ഗി ക ബന്ധത്തിന് വഴങ്ങണം, ഇല്ലെങ്കിൽ അവർ ന ഗ് ന ചിത്രം എടുത്ത് പ്രചരിപ്പിക്കും: ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി സ്വസ്തിക

5927

വളരെ പെട്ടെന്ന് തന്നെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബംഗാളി നടി സ്വസ്തിക മുഖർജി.
പ്രധാനമായും ബംഗാളി, ഹിന്ദി സിനിമകളിലും ഹീന്ദി ടെലിവിഷൻ സീരിയലുകളലുമാണ് സ്വസ്തിക മുഖർജി പ്രത്യക്ഷപ്പെടുന്നത്.

ബംഗാളി ടിവി പരമ്പരയായ ദേവദാസിയിലൂടെയാണ് സ്വസ്തിക മുഖർജി തന്റെ അരങ്ങേറ്റം കുറിച്ചത്. 2001ൽ ഹേമന്തർ പഖി എന്ന ചിത്രത്തിലൂടെയാണ് അവർ ബിഗ് സ്‌ക്രീനിൽ എത്തി. 2008ൽ പുറത്തിറങ്ങിയ മുംബൈ കട്ടിംഗിലൂടെ ഹിന്ദി സിനിമയിലും നടി അരങ്ങേറ്റം കുറിച്ചു.

Advertisements

ഇപ്പോഴിതാ ഒരു സിനിമാ നിർമ്മാതാവിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുയാണ് സ്വസ്തിക.
ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് നിർമ്മാതാവും സംഘവും ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായാണ് നടി. പൊലീസിനെ സമീപിച്ചത്.

Also Read
എനിക്ക് മദ്യപിക്കാൻ കമ്പനി ആവശ്യമില്ല, വി
സ്‌കിയാണ് ഞാൻ കൂടുതൽ കഴിക്കാറ്, ഇനി എനിക്ക് ശുപ്പൂട്ടനെ ചതിക്കാൻ പറ്റില്ല: തുറന്നു പറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

ഷിബ്പൂർ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവും സംഘവും തന്നെ ലൈം ഗി ക ബന്ധത്തിനായി നിർബന്ധിക്കുന്നു എന്നും വഴങ്ങിയില്ലെങ്കിൽ മോർഫ് ചെയ്ത ന ഗ് ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് സ്വസ്തികയുടെ പരാതി. കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിലാണ് സ്വസ്തിക മുഖർജി പരാതി നൽകിയിരിക്കുന്നത്.

ലൈം ഗി ക മായി വഴങ്ങാൻ ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തുന്ന മെയിലുകൾ തനിക്ക് അയച്ചു എന്നാണ് നടിയുടെ പരാതി. തങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ’ അ ശ്ലീ ല വെബ്‌സൈറ്റുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് നടി പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ഒരു മാസമായി പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളികളിലൊരാൾ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുക ആണ്. ചിത്രത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവർ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ സിനിമയുടെ പ്രമോഷനുകളിൽ പങ്കെടുക്കണം എന്ന് കരാറിൽ ഇല്ല.

അതിന് വേണ്ട പ്രതിഫലവും തരുന്നില്ല എന്നാണ് നടി പറയുന്നത്. നിർമ്മാതാവ് തന്റെ കൂട്ടാളികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുമായി നടിയുടെ ഇമെയിൽ ഐഡി പങ്കുവച്ചു. അവർ വഴി നഗ്ന ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കും, പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്യും, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യും എന്നൊക്കെയാണ് ഭീഷണികൾ എന്നും നടി വ്യക്തമാക്കി.

Also Read
ഒരു തവണ ലൈം ഗി കമായി ബന്ധപ്പെടുന്നതിന് എൺപതിനായിരം രൂപ; മോഡലുകളെ വെച്ച് സെ ക് സ് റാക്കറ്റ് നടത്തിയിരുന്ന പ്രമുഖ നടി പിടിയിൽ, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Advertisement