എനിക്ക് മദ്യപിക്കാൻ കമ്പനി ആവശ്യമില്ല, വിസ്‌കിയാണ് ഞാൻ കൂടുതൽ കഴിക്കാറ്, ഇനി എനിക്ക് ശുപ്പൂട്ടനെ ചതിക്കാൻ പറ്റില്ല: തുറന്നു പറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

2206

വളരെ ആവേശകരമായിട്ടാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ 5 ന്റെ ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്. മൽസരാർത്ഥികൾ എല്ലാം തന്നെ തങ്ങളുടെ ആരാധകരെ തൃപ്തിപെടുത്തുന്ന തരത്തിൽ ഉള്ള പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ്.

എന്നാൽ ചിലർ ഷോിയിൽ നിന്നും പുറത്തേക്കും പോകുന്നുണ്ട്. സീസൺ ഫൈവിൽ നിന്നും പുറത്തായ മൽസരാർത്ഥിയായ ഏയ്ഞ്ചലിൻ മരിയ താന്റെ പുറത്തായതിന് പിന്നാലെ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ അഭമുഖത്തിലാണ് ഏയ്ഞ്ചലിൻ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

Advertisements

കാമുകന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് താരം പ്രണയത്തെ കുറിച്ച് പറയുന്നത് എന്നതും ശ്രദ്ധേയമാണ്. താൻ മദ്യപിച്ചിട്ടിരിക്കുന്ന സമയത്താണ് ആൾ വിളിച്ച് കാണണമെന്ന് പറഞ്ഞതെന്നും നേരിൽ കണ്ടപ്പോൾ പ്രണയം വെളിപ്പെടുത്തുക ആയിരുന്നെന്നും താരം പറയുന്നു. ശുപ്പൂട്ടൻ എന്നാണ് താൻ കാമുകനെ വിളിക്കുന്നതെന്ന് എയ്ഞ്ചൽ മരിയ പറയുന്നു.

Also Read
ഒന്ന് വെച്ചിട്ട് പോടോ, മമ്മൂട്ടി ഫോണില്ഡ വിളിച്ചപ്പോൾ ദേഷ്യപ്പെട്ട് രമ്യാ നമ്പീശൻ, സംഭവം ഇങ്ങനെ

ബിഗ് ബോസ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം കാമുകനെ വിളിച്ച് കരയുകയാണ് ചെയ്തതെന്നും ആളെ വല്ലാതെ മിസ് ചെയ്തുവെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിഷുവും ദുഖ വെള്ളിയാഴ്ചയും ഒരുമിച്ചായിരുന്നു. ആ സമയത്ത് കുടുംബവിളക്ക് ചെയ്യുന്നുണ്ട്. അന്ന് ഞാൻ സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിൽ വന്ന് രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയായിരുന്നു.

ഒരു വൈബ് തോന്നിയത് കൊണ്ടാണ് രണ്ട് പെഗ് അടിച്ചത്. വിസ്‌കിയാണ് ഞാൻ കൂടുതൽ കഴിക്കാറ്. എനിക്ക് മദ്യപിക്കാൻ കമ്പനി ആവശ്യമില്ല. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കും. അപ്പോഴാണ് ശുപ്പൂട്ടൻ വിളിച്ച് കാണണമെന്ന് പറഞ്ഞത്. അന്ന് ഞങ്ങൾ ഫ്രണ്ട്‌സാണ്.

അതിനും കുറച്ച് ദിവസം മുമ്പ് ഞാൻ ശുപ്പൂട്ടനെ പ്രപ്പോസ് ചെയ്തിരുന്നു. അന്ന് പക്ഷെ ആള് അത് സ്വീകരിച്ചില്ല. ഒരുപാട് പ്രശ്‌നം ഉണ്ടാക്കുകയും ചെയ്തിരുന്നു. മുമ്പ് ഒരുപാട് ബ്രേക്കപ്പ് കിട്ടി ബ്രേക്ക് ഡൗണായ ആളാണ് അതുകൊണ്ടാണ് അന്ന് റിജക്ട് ചെയ്തത്. ശേഷം വിഷുവിന് വിളിച്ച് പെട്ടെന്ന് കാണമെന്ന് പറഞ്ഞപ്പോൾ എന്ത് പറയാനായിരിക്കുമെന്ന് തോന്നി.

വളരെ രാത്രി ആയതുകൊണ്ട് എന്റെ വീടിന്റെ ഗേറ്റ് അടച്ചിരുന്നു. വണ്ടി എടുക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് മതിൽ ചാടി പോയത്. എന്തായാലും കാണമെന്ന് ശുപ്പൂട്ടന് നിർബന്ധമായിരുന്നു. ഞങ്ങൾ രണ്ടുപേരും ചാലക്കുടിക്കാരാണ്. അങ്ങനെ ആളുടെ വീട്ടിലെത്തി. ശുപ്പൂട്ടന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാണ്. അന്ന് അവിടെ വെച്ചാണ് കണ്ണിൽ നോക്കി എന്നോട് തിരിച്ച് ശുപ്പൂട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞത്.

അന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി അത് ഉള്ളിൽ നിന്നും വന്നതാണെന്ന്. പിന്നെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി. മൂന്നാറൊക്കെ കറങ്ങാൻ പോകുമായിരുന്നു. അങ്ങനെ ഒരിക്കൽ എന്റെ വീട്ടിൽ പിടിച്ച് പ്രശ്‌നമായി. ശുപ്പൂട്ടന്റെ വീട്ടിൽ ചിലർക്ക് എതിർപ്പുണ്ട്.

ഇപ്പോൾ ശുപ്പൂട്ടൻ വിദേശത്താണ്. അദ്ദേഹം പോകുന്നതിന് മുമ്പ് കുറച്ച് നാൾ ഞങ്ങൾ ലിവിങ് റിലേഷനിലായിരുന്നു. ഇപ്പോൾ ശരിക്കും ശുപ്പൂട്ടനെ മിസ് ചെയ്യുന്നുണ്ട്. ഇനി എനിക്ക് ശുപ്പൂട്ടനെ ചതിക്കാൻ പറ്റില്ലെന്നും ഏയ്ഞ്ചലിൻ പറയുന്നു.

Also Read
ഒരു തവണ ലൈം ഗി കമായി ബന്ധപ്പെടുന്നതിന് എൺപതിനായിരം രൂപ; മോഡലുകളെ വെച്ച് സെ ക് സ് റാക്കറ്റ് നടത്തിയിരുന്ന പ്രമുഖ നടി പിടിയിൽ, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Advertisement