എപ്പോൾ മനസിൽ കയറി എന്നു അറിയില്ല, എല്ലാം ഇത്ര വേഗം സംഭവിക്കുമെന്നും ഒട്ടും കരുതിയില്ല: വെളിപ്പെടുത്തലുമായി ദീപ്തി സതി

748

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉർന്ന താരമാണ് ദീപ്തി സതി. 2015 ൽ ലാൽ ജോസ് ഒരുക്കിയ നീന എന്ന സിനിമയിലൂടെയാണ് മുംബൈയിൽ ജനിച്ചി വളർന്ന പാതി മലയാളിയായ ദീപ്തി സതി വെള്ളത്തിരയിലേക്ക് എത്തിയത്.

തുടർന്ന് ലവകുശ, ഡ്രൈവിംങ് ലൈസൻസ്, പുള്ളിക്കാരൻ സ്റ്റാറാ, സോളോ തുടങ്ങിയ മലയാള സിനിമകളിൽ ശ്രേദ്ദേയമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, മറാത്തി ഭാഷകളിലും താരം വേഷമിട്ടു.

Advertisements

Also Read
ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ചക്കിയെ വിളിച്ചത്, ഈ വർഷം തന്നെ ഒരു പടം ഉണ്ടാകും: മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യൂത്ത് ഐക്കൺ പൃഥിരാജിനും ഒക്കെ നായികയായി കഴിഞ്ഞ താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സിനിമ എപ്പോൾ മനസിൽ കയറി എന്നു അറിയില്ലെന്നും സർഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചിന്തയും അറിയാതെ മനസിൽ കയറിയതാണെന്നും തുറന്നു പറയുകയാണ് ദീപ്തി സതി.

അപ്പോൾ മുതൽ സിനിമയിൽ എത്തണമെന്ന് ആഗ്രഹിക്കുകയായിരുന്നെന്നും തീവ്രമായി ആഗ്രഹിച്ചാൽ ഈ ലോകത്തിൽ ലഭിക്കാത്തതായി ഒന്നുമില്ല. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും ദീപ്തി സതി തുറന്നു പറയുന്നു.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദീപ്തി സതി മനസ്സു തിറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കഥാപാത്രമായി മാറാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്. നീനയായി മാറാൻ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഓടിക്കാൻ പഠിച്ചു. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ച ലാൽജോസ് സാറിനെ നിരാശപ്പെടുത്താൻ പാടില്ലെന്ന് ആഗ്രഹിച്ചു.

അതിനിറവേറ്റാൻ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും കൂടെത്തന്നെയുണ്ട്. വിനയൻസാറിന്റെ പത്തൊമ്പതാം നൂറ്റാണ്ട് ആണ് പുതിയ ചിത്രം. ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാൻ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതിൽ അതിന്റെ സന്തോഷം വളരെ വലുതാണ്.

സിനിമയിൽ എത്തുക എളുപ്പമല്ല എത്തിച്ചേർന്നാൽ നല്ല കഥാപാത്രം ലഭിക്കാൻ എളുപ്പമല്ല. എന്നാൽ ഒരുപാട് ആളുകൾ സിനിമയിൽ അഭി നയിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ്.

Also Read
ഭർത്താവ് എന്ന് പറയുമ്പോൾ ആൾക്ക് വയറൊക്കെ വേണം, കെച്ചി പിടിക്കുമ്പോൾ ബൾക്കി ഫീൽ ഉണ്ടാവണം എന്നാലേ രസമുള്ളൂ: എലീന പടിക്കൽ പറയുന്നു

ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറുവർഷം മുൻപ് നീന തന്നു. ആദ്യ സിനിമയിൽത്തന്നെ ടൈറ്റിൽ കഥാപാത്രം. മുംബൈയിൽ ജനിച്ചു വളർന്ന പാതി മലയാളി പെണ്ണാണ് ഞാൻ. നീനയിൽ അഭിനയിക്കുമ്പോൾ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു.

ആറുവർഷത്തെ യാത്രയിൽ ഞാൻ ഏറെ സന്തോഷവതിയാണ്. തെലുങ്ക്, കന്നട, മറാത്തി ഭാഷകളിൽ അഭിനയിക്കാനായി. എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്. മുംബൈയിൽ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു. അതു സംഭവിക്കുക തന്നെ ചെയ്യുമെന്നും ദീപ്തി സതി പറയുന്നു.
Also Read
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

അതേ സമയം മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, സിജി വിൽസനെ നായകനാക്കി വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്നവയാണ് ദീപ്തിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.

Advertisement