എനിക്ക് കിട്ടിയ എന്റെ വല്യേട്ടനാണ് അദ്ദേഹം: സുരേഷ് ഗോപിയെ കുറിച്ച് പാർവതി ജയറാം പറഞ്ഞത് കേട്ടോ

336

മലയാള സിനിമയിലൈ മാതൃകാ ദമ്പതികൾ ആണ് നടൻ ജയറാമും പാർവ്വതിയും. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴുള്ള പ്രണയ വിവഹം ആയിരുന്നു ഇരുവരുടേയും. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുയായിരുന്നു പ്രാർവ്വതി.

അതേ സമയം സിനിമയിലെ തന്റെ വല്യേട്ടൻ ആരെന്ന് ചോദിച്ചാൽ അതിന് സുരേഷ് ഗോപി എന്ന ഒറ്റ ഉത്തരമേയുള്ളൂ എന്ന് ആണ് പാർവതി ജയറാം പറയുന്നത്. താൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ഞങ്ങൾ സഹോരങ്ങൾക്ക് ഇടയിൽ വല്യേട്ടൻ കളിച്ചിരുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പാർവതി പറയുന്നു.

Advertisements

Also Read
നടന്‍ സിദ്ധാര്‍ത്ഥുമായുള്ള പ്രണയം സത്യമോ, ഒടുവില്‍ മനസ്സുതുറന്ന് അദിതി റാവു ഹൈദരി, ഞെട്ടി ആരാധകര്‍

സുരേഷ് ഗോപിയെക്കുറിച്ച് പാർവതി ജയറാം പറഞ്ഞത് ഇങ്ങനെ

സിനിമയിൽ നിന്ന് എനിക്ക് കിട്ടിയ വലിയ ബന്ധങ്ങളിൽ ഒന്ന് എന്റെ ഭർത്താവ് മറ്റൊന്ന് എനിക്കൊരു ബ്രദറിനെ കിട്ടി, സുരേഷ് ഗോപി. ഞാൻ സുരേഷ് ഗോപിയെ ബാബു ചേട്ടൻ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഭയങ്കര കൂട്ടാണ്. ഞാൻ സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ബാബു ചേട്ടൻ വീട്ടിൽ വരും.

ഞങ്ങൾ മൂന്ന് പേർക്കും ബാബു ചേട്ടൻ ഒരേ പോലെയായിരുന്നു. ഞങ്ങൾക്ക് മുന്നിൽ ഒരു വല്യേട്ടൻ കളിച്ചങ്ങനെ നിൽക്കും. ഏത് കാര്യത്തിനും നമുക്ക് ഡിപ്പൻഡ് ചെയ്യാൻ പറ്റും. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഞാൻ ജയറാമിന്റെ കാര്യമൊക്കെ ബാബു ചേട്ടനോട് പറയും.

എന്നെ ആ കാര്യത്തിലൊക്കെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങളൊക്കെ വരുമ്പോൾ നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ് ഉപദേശിക്കും. ബാബു ചേട്ടൻ എങ്ങനെയുള്ള കുട്ടിയെ കല്യാണം കഴിക്കണം എന്നൊക്കെ എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ടായിരുന്നു.

ഞാൻ ഒരു സിസ്റ്ററായിട്ട് നിന്നിട്ട് ബാബു ചേട്ടന് പെണ്ണ് നോക്കിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും പാർവതി വ്യക്തമാക്കി. അതേ സമയം മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതവും ആണ് സുരേഷ് ഗോപി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി തൃശ്ശൂരിൽ മൽസരിച്ച് തോറ്റ താരം ഇത്തവണ തൃശ്ശൂരും കണ്ണൂരും മൽസരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ.

Also Read
ചെറുപ്പം മുതലേയുള്ള ആഗ്രഹം അങ്ങനെ യാഥാര്‍ത്ഥ്യമായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അനൂപിന്റെ ഭാര്യ, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

Advertisement