ആ സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യം തെറ്റായിപ്പോയി, മഞ്ജു എനിക്ക് സ്വന്തം മകളെ പോലെ, എന്റെ മോള് എന്നോട് ക്ഷമിക്കട്ടെ, വിവാദങ്ങളില്‍ പ്രതികരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

1957

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകന്മാരില്‍ ഒരാളാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഒത്തിരി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ഇതിനോടകം മലയാള സിനിമാലോകത്തിന് സമ്മാനിച്ചത്.

Advertisements

അദ്ദേഹം നടന്മാരായ ദിലീപിനെയും പൃഥ്വിരാജിനെയും നടി മഞ്ജു വാര്യരെയും വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹം നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു.

Also Read: ഞാനൊരു സാധാരണ സ്ത്രീ, എന്റെ ഭര്‍ത്താവ് എന്റേത് മാത്രമായിരിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ സംഭവിച്ചത് മറ്റൊന്നു, പാര്‍ത്ഥിപനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ച് സീത പറയുന്നു

സല്ലാപം എന്നത് തന്റെ നാഴികക്കല്ലായിരുന്ന ചിത്രമായിരുന്നു. തന്റെ ഭാര്യയാണ് മഞ്ജുവിനെ ഈ ചിത്രത്തിലേക്ക് റെക്കമെന്റ് ചെയ്തതെന്നും മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാഷുടെ നമ്പര്‍ വാങ്ങിയാണ് ലോഹിക്ക് മഞ്ജുവിനെ പരിചയപ്പെടുത്തി കൊടുത്തതെന്ന് കൈതപ്രം പറയുന്നു.

സല്ലാപം സിനിമയുടെ സെറ്റില്‍ വെച്ച് പ്രൊഡക്ഷന്‍ മാനേജരായ ഒരു പയ്യനുമായി മഞ്ജു സൗഹൃദത്തിലായി. ഒരു ദിവസം മഞ്ജുവിനെയും ആ പയ്യനെയും കാണാതായി എന്നും എല്ലാവരും ഞെട്ടി പോയി എന്നും അന്വേഷിച്ച് പോയപ്പോള്‍ ഇരുവരും ഒരു വീട്ടില്‍ സേഫ് ആയിട്ടിരിക്കുന്നതാണ് കണ്ടതെന്നും കൈതപ്രം പറയുന്നു.

Also Read: മാധവന്‍ സാര്‍ എന്റെ വീഡിയോകള്‍ എല്ലാം കാണാറുണ്ട്, മറുപടി തരാറുണ്ട്, പ്രശംസിച്ചിട്ടുണ്ട്, ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, തുറന്നുപറഞ്ഞ് അമൃത സജു

മഞ്ജുവിനെയും കൂട്ടി ആ പയ്യന്‍ പരിചയമുള്ള ഒരു വീട്ടിലേക്കായിരുന്നു പോയത്. മഞ്ജുവിനെ കണ്ടെത്തിയതോടെ തിരികെ കൊണ്ടുവന്നുവെന്നും അതായിരുന്നു മഞ്ജുവിന്റെ ആദ്യ കാമുകനെന്നും കൈതപ്രം പറഞ്ഞിരുന്നു.

ഇപ്പോഴിതാ താന്‍ മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ തെറ്റായിപ്പോയി എന്ന് പറയുകയാണ് കൈതപ്രം. ഒരു അഭിമുഖത്തില്‍ അപ്പോഴുള്ള മൂഡിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും മഞ്ജു തനിക്ക് മകളെ പോലെയാണെന്നും മഞ്ജുവുമായി താന്‍ പിണങ്ങിയിട്ടില്ലെന്നും മോള് അത് ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Advertisement