ചെറുപ്പം മുതലേയുള്ള ആഗ്രഹം അങ്ങനെ യാഥാര്‍ത്ഥ്യമായി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് അനൂപിന്റെ ഭാര്യ, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

550

മിനി സ്‌ക്രീന്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. ഒരു സിനിമയിലൂടെ അരങ്ങേറിയ അനൂപ് സീതാകല്യാണം എന്ന പരമ്പരയിലൂടെ ആണ് മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ കൂടുതല്‍ പ്രശസ്തനായി മാറുകയായിരുന്നു അനൂപ്.

Advertisements

ബിഗ് ബോസിന് ശേഷം മിനിസ്‌ക്രീന്‍ അവതാരകനായും അനൂപ് കയ്യടി നേടി. ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു അനൂപിന്റെ പ്രണയം. പുറത്തുളള തന്റെ കാമുകിയെക്കുറിച്ചുളള അനൂപിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷമായിരുന്നു അനൂപിന്റെ വിവാഹം.

Also Read: മാധവന്‍ സാര്‍ എന്റെ വീഡിയോകള്‍ എല്ലാം കാണാറുണ്ട്, മറുപടി തരാറുണ്ട്, പ്രശംസിച്ചിട്ടുണ്ട്, ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, തുറന്നുപറഞ്ഞ് അമൃത സജു

ആയുര്‍വേദ ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് കവര്‍ന്നത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് അനൂപും ഐശ്വര്യയും. ഇഷ എന്നാണ് താന്‍ അവളെ വിളിക്കുന്നതെന്ന് അനൂപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരെയും തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഐശ്വര്യ ഒരു ഡോക്ടറായിരിക്കുകയാണ്. താന്‍ ഗ്രാജുവേറ്റായ വിവരം കഴിഞ്ഞ ദിവസമാണ് ഐശ്വര്യ അറിയിച്ചത്. ചെറുപ്പം മുതലേയുള്ള തന്റെ ആഗ്രഹമായിരുന്നു ഒരു ഡോക്ടറാവണമെന്നുള്ളതെന്നും അത് ഇപ്പോള്‍ സാധിച്ചുവെന്നും ഐശ്വര്യ പറയുന്നു.

Also Read: അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

തന്നെ ഭര്‍ത്താവും മാതാപിതാക്കളും ഒത്തിരി പിന്തുണച്ചുവെന്നും അവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും സോഷ്യല്‍മീഡിയയിലൂടെ ഐശ്വര്യ പറഞ്ഞു. നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisement