പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി, വീടിന് നേരെ ക ല്ലേ റ് ഉണ്ടായി, പെങ്ങളുടെ വിവാഹം മുടങ്ങി, മനസിന്റെ താളം തെറ്റി, സംഭവത്തെ കുറിച്ച് അനീഷ് ഉപാസന

12204

കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് അഭിനയിക്കാൻ എത്തി തന്നെ പോ ൺ സിനിമയിൽ ച തി യി ലൂടെ അഭിനയിപ്പിച്ചു ജീ വി തം വഴി മുട്ടി എന്ന് പറഞ്ഞ് ഒരു യുവാവ് രംഗത്ത് എത്തിയ സംഭവം. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പിു പുറത്തിറങ്ങിയ മറ്റൊരു മലയാള സിനിമ ചർച്ചയാവുകയാണ് ഇപ്പോൾ.

മൈഥിലിയും മഖബൂൽ സൽമാനം കേന്ദ്ര കഥാപാത്രങ്ങളായി അനീഷ് ഉപാസന സംവിധാനം ചെയ്ത ‘മാറ്റിനി’ എന്ന ചിത്രമാണ് കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമായി ഏറെ ചർച്ച ചെയ്യ പെടുന്നത്. നേടുന്നത്. സിനിമയിൽ അഭിനയിക്കുക എന്ന മോഹവുമായി അവസരങ്ങൾ തേടി നടന്ന് ച തി യി ൽ പെടുകയും പിന്നീട് എ പടത്തിലെ നായകനാകേണ്ടി വന്ന ഒരു നജീബിന്റെ കഥ ആയിരുന്നു 2012 ൽ ഇറങ്ങിയ മാറ്റിനിയിൽ പറഞ്ഞത്.

Advertisements

പക്ഷേ ആ ചിത്രം അന്ന് വേണ്ടുവോളം ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സിനിമ വീണ്ടും ചർച്ച ആകുമ്പോൾ സംവിധായാകൻ അനീഷ് ഉപാസന ഇതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.

Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

കാലങ്ങൾക്ക് ശേഷം എന്റെ സിനിമ ചർച്ച ആകുമ്പോൾ സംവിധായകൻ എന്ന നിലയിൽ സന്തോഷം തോന്നേണ്ടത് ആണ്. എന്നാൽ തനിക്ക് വലിയ നിരാശ ആണെന്നാണ് തോന്നുന്നത്. ഇത്തരം ച തി ക ൾ ഇപ്പോഴും സംഭവിക്കുന്നുവെന്നത് ഗൗരവ്വതരമാണെന്നും അനീഷ് ഉപാസന പറയുന്നു.

സമാനമായ സംഭവങ്ങൾ തമിഴ് നാട്ടിലും ഹൈദരാബാദിലും കേട്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഊഹിച്ചിരുന്നില്ല. അന്ന് സിനിമ ഞാൻ ചെയ്യുന്നതിന് പിന്നിൽ ഒരു കഥ ഉണ്ടായിരുന്നു. വയനാട്ടിൽ നീലഗിരി ബോർഡറിൽ ആണ് എന്റെ നാട്. അവിട നടന്നൊരു സംഭവത്തിൽ നിന്നാണ് മാറ്റിനി സിനിമയുടെ കഥ ഉണ്ടായത്.

അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരന് സിനിമയിൽ നായകനായി അവസരം കിട്ടി. പക്ഷെ ആ സിനിമ റിലീസായപ്പോൾ അയാൾ വീട്ടുകാരേയും കൂട്ടുകാരേയും കൂട്ടി തിയേറ്ററിലെത്തി, അപ്പോഴാണ് ആ ചതി മനസിലായത്. അവൻ നായകനായത് ഒരു എ പടത്തിലായിരുന്നു എന്നത്, അതോടെ അവന്റെ ജീവിതം തകർന്നു.

അന്ന് ആ നാട്ടിലെ പ്രമുഖൻ ആയിരുന്ന അവന്റെ പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി. വീടിന് നേരെ കല്ലേറുണ്ടായി. പെങ്ങളുടെ വിവാഹം മുടങ്ങി, അതോടെ ആ കുട്ടിയുടെ മനസിന്റെ താളം തെറ്റുകയും അതോടെ കുടുംബം സമൂഹത്തിൽ ഒറ്റപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഞാൻ ആ പിതാവിനെ വീണ്ടും കാണാൻ ഇടയായി, കോട്ടക്കലിൽ അദ്ദേഹം വഴിവക്കലിരുന്ന് മെഴുകുതിരി വിൽക്കുക ആയിരുന്നു.

മനസികനില താറുമാറായ മകളും ഒപ്പം ഉണ്ടായിരുന്നു, താൻ ചെന്നു സംസാരിച്ചു. ഒരേ നാട്ടുകാരാണെന്ന് പറഞ്ഞപ്പോൾ കക്ഷി അതൊക്കെ എടുത്തു മകളേയും കൂട്ടി ഒന്നും മിണ്ടാതെ അവിടെ നിന്നും പോകുക ആയിരുന്നു. ആ നിമിഷം മനസിനെ വല്ലാതെ നോവിച്ചിരുന്നു, അങ്ങനെയാണ് ആ സിനിമ ഉണ്ടായത്.

Also Read
അന്ന് ആ നിർമ്മാതാവിനോട് മമ്മൂട്ടി മാപ്പു പറഞ്ഞു, നഷ്ടം സംഭവിച്ച പണവും തിരികെ നൽകി, സംഭവം ഇങ്ങനെ

അതേസമയം ഇന്നത്തെ പോലെ സോഷ്യൽ മീഡിയ സജീവമായ കാലത്തും ആളുകൾ ഇത്തരം ചതിക്കുഴികളിൽ ചെന്നു ചാടുന്നത് സങ്കടമാണെന്നും അനീഷ് ഉപാസന പറയുന്നു. അതേ സമയം ഒടിടി പ്ലാറ്റ്ഫോമിലെ വെബ്സീരീസിൽ നായകനാക്കാമെന്ന വാഗ്ദാനം നൽകി നിർബന്ധിച്ച് തന്നെ അ ശ്ലീ ല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു യുവാവ് പരാതി നൽകിയത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒടിടി പ്‌ളാറ്റ്ഫോമിനും വനിതാ സംവിധായികയ്ക്കും എതിരെ മുഖ്യമന്ത്രിയ്ക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറർക്കും വെങ്ങാനൂർ സ്വദേശിയായ ഇരുപത്തിയാറുകാരൻ പരാതി നൽകിയിട്ടുണ്ട്. തന്നെക്കൊണ്ട് നിർബന്ധിച്ച് അഭിനയിപ്പിച്ച ചിത്രം ദീപാവലി ദിവസം റിലീസാകുമെന്നും ഇത് പുറത്തിറങ്ങിയാൽ നാട്ടിലോ വീട്ടിലോ ജീവിക്കാൻ ആവില്ലെന്നും ആ ത്മ ഹ ത്യ യുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ പറയുന്നു.

വനിതാ സംവിധായിക ഒരുക്കുന്ന ചിത്രം മലയാളമടക്കം അഞ്ച് ഭാഷകളിലാണ് റിലീസാകുക. ചിത്രത്തിന്റെ അറിയിപ്പ് ടെലഗ്രാമിലടക്കം വന്നതോടെ വീട്ടുകാർ പുറത്താക്കി. ഇപ്പോൾ സുഹൃത്തിന്റെ കൊച്ചിയിലുളള ഒറ്റമുറി ഫ്‌ളാറ്റിലാണ് താമസമെന്നും യുവാവ് വ്യക്തമാക്കുന്നു.

Advertisement