Home Entertainment

അടിയിൽ ഒന്നുമിടാതെ നൈറ്റ് ഗൗൺ അണിഞ്ഞിട്ട് വരൂ ഞാനൊന്നു കാണട്ടെ; പ്രമുഖ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ നടി

2735

ബോളിവുഡ് സിനിമയിലും ഹിന്ദി സീരിയലുകളിലും ഏറെക്കാലമായി സീവമായ താരമാണ് നടി മാഹി ഗിൽ. സഹിബ് ബീവി ഓർ ഗാംഗ്‌സ്റ്റെർ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മാഹി ഗിൽ പ്രശസ്ത ആയത്. ദേവ് ഡി, ദ ദബാംഗ് സീരീസ്, സഞ്ജീർ, പാൻസിംഗ് തോമർ, ഫാമിലി ഓഫ് താക്കുർഗഞ്ചാ തുടങ്ങി നിരവധി ചിത്രങ്ങളിൽ മാഹി അഭിനയിച്ചിട്ടുണ്ട്.

സിനിമാ രംഗത്ത് ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം മാഹി മുമ്പൊരിക്കൽ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യം ഒരു സൽവാർ അണിഞ്ഞാണു സംവിധായകനെ കാണാൻ പോയത്. എന്നാൽ സൽവാർ അണിഞ്ഞെത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാൻ പോകുന്നില്ല എന്നായിരുന്നു സംവിധാകന്റെ മറുപടി.

Advertisements

പോയി അടി വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ ഒരു നൈറ്റ് ഗൗൺ അണിഞ്ഞിട്ട് വരൂ ഞാനൊന്നു കാണട്ടെ എന്ന് അയാൾ എന്നോട് പറഞ്ഞു. ഞാൻ അന്ന് മുംബൈയിൽ പുതിയ ഒരാളാണ്, ആരാണ് നല്ലത് ആരാണ് ചീത്തത് എന്നൊന്നും എനിക്ക് അറിയില്ല.

Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

എന്നാൽ അത്തരത്തിൽ നമ്മളെ ചൂഷണം ചെയ്യാനെത്തുവർക്ക് വ്യക്തമായി അറിയാം ഈ സ്ഥലമോ സിനിമാമേഖലയോ നമുക്ക് തീരെ പരിചയമില്ലാത്ത ഒന്നാണെന്ന്. അതു തന്നെയാണ് അവരുടെ പ്രധാന നേട്ടവും എന്ന് മാഹി പറയുന്നു. ആദ്യമായി ഗ്ലാമർ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒന്നും നിസ്സാരമല്ല.

അവരുടെ മുന്നിൽ വലിയ പ്രതിസന്ധികളാണ് ഉയർന്നു നിൽക്കുന്നത് . അതിനെയൊക്കെ തരണം ചെയ്യാനായാൽ മാത്രമേ കരിയറിൽ ഉയർച്ച സാദ്ധ്യമാകൂ. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അത്തരക്കാരിൽ നിന്ന് ഓടി രക്ഷപ്പടുന്നതാണ് നല്ലത്. അതു തന്നെയാണ് ഞാൻ ചെയ്തതും മാഹി കൂട്ടിച്ചേർത്തു.

അതേ സമയം കുട്ടികൾ ജനിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്നും വിവാഹം കഴിക്കാതെ തന്നെ താൻ ഒരുകുട്ടിയുടെ അമ്മയാണെന്നും താരം വെളിപ്പെടുത്തിയതും ഏറെ വൈറലായി മാറിയിരുന്നു. തനിക്ക് ഒരു മകളുണ്ടെന്നും താൻ അവിവാഹിത യാണെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാഹി പറയുന്നത്. മകൾക്ക് ഈ ഓഗസ്റ്റിൽ മൂന്ന് വയസ്സാകും.

Also Read
പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി, വീടിന് നേരെ ക ല്ലേ റ് ഉണ്ടായി, പെങ്ങളുടെ വിവാഹം മുടങ്ങി, മനസിന്റെ താളം തെറ്റി, സംഭവത്തെ കുറിച്ച് അനീഷ് ഉപാസന

വെറോണിക എന്നാണ് അവളുടെ പേര്. വിവാഹിതയല്ല, എന്നാൽ താൻ പ്രണയത്തിലാണെന്നും മാഹി പറഞ്ഞു.ഒരു മകളുടെ അമ്മയെന്ന നിലയിൽ ഞാൻ വളരെ സന്തോഷത്തിലാണ്. അതെ, ഞാൻ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണമെന്ന് തോനുന്നത് അപ്പോൾ ഞാൻ വിവാഹിതയാകും എന്നു മാഹി അഭിമുഖത്തിൽ വ്യക്തമാക്കി.

താൻ ഒരിക്കലും സ്വകാര്യ ജീവിതത്തെ കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ആരും തന്നോട് ചോദിച്ചിട്ടുമില്ലെന്നും മാഹി പറഞ്ഞു. മാധ്യമങ്ങൾക്ക് മുമ്പിൽ മാഹി തൻറെ മകളെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, തൻറെ സോഷ്യൽ മീഡിയ പേജിൽ നിന്നും മാഹി മകളെ മാറ്റി നിർത്തി. 43 കാരിയായ മാഹിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് വിവാഹത്തിന്റെ ആവശ്യമെന്നായിരുന്നു മറു ചോദ്യം.

സമയവും ചിന്തയും അനുസരിച്ചാണ് ഇതെല്ലാമിരിക്കുന്നത്. കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയും ഉണ്ടാകും. അതിൽ തെറ്റുണ്ടെന്ന് താൻ കരുതുന്നില്ല. വിവാഹം മനോഹരമായ ഒന്നാണ്, എന്നാൽ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിപരമാണെന്നും മാഹി ഗിൽ പറഞ്ഞു.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

Advertisement