അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് ചെയ്യുന്നത് കാണിക്കാനും ഒന്നും എന്നെ കിട്ടില്ല: മഡോണ സെബാസ്റ്റ്യൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

4046

നിവിൻ പോളി നായകൻ എത്തിയ പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അതിനുശേഷം നിരവധി ചിത്രങ്ങൾ മഡോണയെ തേടിയെത്തുകയും ചെയ്തിരുന്നു.

അതിൽ കൂടുതലും അന്യഭാഷാ ചിത്രങ്ങൾ ആയിരുന്നു. പ്രേമത്തിനും ശേഷം മലയാളത്തിൽ ഏറെ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടെല്ലെങ്കിലും താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. അതേ സമയം അടുത്തിടെ മഡോണയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

Advertisements

മഡോണയ്ക്ക് കടുത്ത അഹങ്കാരം ആണെന്നും സംവിധായകരെ അനുസരിക്കാൻ അവർ തയ്യാറാകുന്നില്ല എന്നുമുള്ള പ്രചാരണങ്ങള് ആയിരുന്നു അതിൽ പ്രധാനം. വിമർശനം ശക്തമായതോടെ അതിന് പിന്നിലെ കാരണം വ്യക്തമാക്കി നടി തന്നെ രംഗത്തെത്തിയിരുന്നു.

Also Read
മക്കളുടെ തീരുമാനമല്ലേ എല്ലാം, കല്യാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, അഭിമാനം തോന്നുന്നു, പ്രണവിനെയും കല്യാണിയെയും കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം നായകനെ ചുംബിക്കണം എന്നും അത് കഥയ്ക്ക് അനിവാര്യം ആണെന്നും പല സംവിധായകരും നിർബന്ധിച്ചു പക്ഷേ ഞാൻ വഴങ്ങിയില്ല. അത് പ്രശ്‌നങ്ങൾക്ക് തുടക്കമായി എന്നും നടി പറയുന്നു.
ഒരിക്കലും ചുംബന രംഗത്തിൽ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്.

പുതുതായി വരുന്ന ചിത്രങ്ങളിൽ അത്തരത്തിലുള്ള രംഗങ്ങൾ ഇണ്ടെന്ന് പറഞ്ഞാൽ അത്തരം സിനിമകൾ ഉപേക്ഷിക്കുക യാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് ചെയ്യുന്നത് കാണിക്കാനും ഒന്നും എന്നെ കിട്ടില്ല എന്നായിരുന്നു മഡോണ സെബാസ്റ്റിയൻ വ്യക്തമാക്കിയിരുന്നു.

താൻ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആൾ അല്ലെന്നും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചായാലും താൻ ജീവിക്കും എന്നാണ് താരം പറയുന്നത്. എനിക്ക് ഇതല്ലെങ്കിൽ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കിൽ പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും.

എനിക്ക് ഒരു പേടിയുമില്ല അത് പറയാൻ. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസിൽ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു എന്നായിരുന്നു കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റിൽ പങ്കെടുത്ത് താരം അന്ന് തുറന്നു പറഞ്ഞത്. സിനിമയിൽ നിന്ന് തനിക്ക് പണവും പാർപ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദിയും തനിക്കുണ്ടെന്നും മഡോണ പറഞ്ഞു.

പക്ഷേ നാളെ ഞാൻ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങൾ ലഭിക്കൂ എന്ന് വന്നാൽ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിൾ. നമ്മളെ ബഹുമാനിക്കാത്തവർക്ക് ഒപ്പം നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും മഡോണ വ്യക്തമാക്കിയിരുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം അവിടെയും സൂപ്പർ നടിയായി മാറി.

തമിഴിൽ എത്തിയ താരം ആദ്യം വിജയ് സേതുപതിയുടെ നായികയായി കാതലും കടന്തു പോകും എന്ന ചിത്രത്തിൽ അഭിനയിച്ചു. മികച്ച അഭിപ്രായം ആയിരുന്നു ഈ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും താരം തന്നെ ആയിരുന്നു അഭിനയിച്ചത്. കാവൻ, പാ പാണ്ടി, കൊമ്പ് വച്ച സിങ്കഡാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു.

അതേ സമയം മലയാളത്തിൽ കിങ് ലയർ, ഇബിലീസ്, വൈറസ്, ബ്രോതേഴ്സ് ഡേ, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. നടി എന്നതിൽ ഉപരി മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. യു ടു ബ്രൂട്ടസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയം പോലെ തന്നെ സംഗീതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

Also Read
പ്രിയപ്പെട്ട കൂട്ടുകാരിയുടെ മരണം ഏൽപ്പിച്ച വേദനയ്ക്ക് പിന്നാലെ ധർമ്മജൻ ബോൾഗാട്ടിയെ തീരാ ദുഖത്തിൽ ആക്കി അമ്മയുടെ വിയോഗം, താരത്തിന്റെ അമ്മ മരണപ്പെട്ടു, സങ്കടത്തിൽ ആരാധകരും

Advertisement