മോഹൻലാൽ മമ്മൂട്ടി ആയിട്ടുണ്ട്, ജയറാമും മമ്മൂട്ടി ആയി, എന്നാൽ മെഗാസ്റ്റാറിന് മോഹൻലാൽ ആകാൻ പറ്റിയിട്ടില്ല, സംഭവം ഉങ്ങനെ

1655

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരരാജാവ് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ അസാധാരണമായ അഭിനയ വൈഭവമുള്ള നടൻ കൂടിയാണ് മോഹൻലാൽ. അദ്ദേഹം ഒരു കഥാപാത്രമായാൽ ആ കഥാപാത്രത്തെ മാത്രമേ സ്‌ക്രീനിൽ കാണാൻ ആവുകയുള്ളൂ.

അദ്ദേഹം അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുള്ള സേതുമാധവനെയും കല്ലൂർ ഗോപിനാഥനെയും പുലിമുരുകനേയും സോപ്പുകുട്ടപ്പനേയും ജോർജ്ജുകുട്ടിയെയും ഒക്കെ മലയാളികൾ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ മലയാളികളുടെ വിസ്മയിപ്പിച്ചിട്ടുള്ള അഭനിയ കുലപതിയാണ് മെഗാസ്റ്റാർ മമ്മൂട്ടിയും.

Advertisements

Also Read
മക്കളുടെ തീരുമാനമല്ലേ എല്ലാം, കല്യാണി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, അഭിമാനം തോന്നുന്നു, പ്രണവിനെയും കല്യാണിയെയും കുറിച്ചുള്ള പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

ഒരേ കാലഘട്ടത്തിൽ ആണ് ഇരുവരും തങ്ങളുടെ വ്യത്യസ്തമായ നടന വൈഭവങ്ങളിലൂടെ പകരം വെക്കാനില്ലാത്ത താര ചക്രവർത്തിമാരായി മുന്നേറുന്നത് എന്നതും അതിശയകരം തന്നെയാണ്. അതേ സമയം ഇവരെ കുറിച്ചുള്ള രസകരമായ ഒരു കഥയാണ് ഇവിടെ പറയുന്നത്.

മോഹൻലാൽ ഒരിക്കൽ മമ്മൂട്ടി ആയി അഭിനയിച്ചിട്ടുണ്ട് എന്നറിയുമോ? മെഗാസ്റ്റാർ മമ്മൂട്ടിയായല്ല, മമ്മൂട്ടി എന്ന് പേരുള്ള കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ‘മനസ്സറിയാതെ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയത്.

നെടുമുടി വേണു, സത്താർ, സറീന വഹാബ്, ജഗതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ക്ലൈമാക്സിൽ ട്രെയിനിൽ വച്ചുള്ള മോഹൻലാലിന്റെ രംഗങ്ങൾ ചങ്കിടിപ്പോടെയേ കണ്ടുതീർക്കാനാവൂ. രഘുകുമാർ സംഗീത സംവിധാനം ചെയ്ത ഈ ചിത്രം 1984 മാർച്ച് നാലിനാണ് പ്രദർശനത്തിന് എത്തിയത്.

അതേ സമയം അടുത്തകാലത്ത് നടൻ ജയറാമും മമ്മൂട്ടിയായി അഭിനയിച്ചു. ബെന്നി തോമസ് സംവിധാനം ചെയ്ത മൈലാഞ്ചിമൊഞ്ചുള്ള വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി എന്ന കഥാപാത്രമായി ജയറാം എത്തിയത്.

Also Read
അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് ചെയ്യുന്നത് കാണിക്കാനും ഒന്നും എന്നെ കിട്ടില്ല: മഡോണ സെബാസ്റ്റ്യൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

Advertisement