അയാൾക്ക് വേണ്ടി മതം മാറി; എല്ലാവരെയും ഉപേക്ഷിച്ച് അയാളുടെ കൂടെ ചെന്നു; എന്നോട് എങ്ങനെ ഈ ദ്രോഹം ചെയ്യാൻ തോന്നിയെന്ന് അറിയില്ല; ശ്രീവിദ്യ അന്ന് പറഞ്ഞത്

849

മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തിന്റെ മുഖശ്രീയെന്ന് അറിയപ്പെടുന്ന നടിയാണ് ശ്രീവിദ്യ. വിടപറഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും നടിയുടെ ഓർമ്മകൾ ഇന്നും മലയാളി മനസ്സിൽ ജീവിച്ചിരിപ്പുണ്ട്. മലയാളിയല്ലെങ്കിലും മലയാളിയായാണ് ഓരോരുത്തരും താരത്തെ സ്‌നേഹിച്ചിരുന്നത്. സന്മനസിന് ഉടമയാണെങ്കിലും എക്കാലത്തും വി വാ ദങ്ങൾ താരത്തെ പിന്തുടരുകയായിരുന്നു.

മലയാളത്തിന് പുറമേ, തമിഴിലും, തെലുങ്കിലും, കന്നഡയിലും, ഹിന്ദിയിലുമൊക്കെ താരം അഭിനയിച്ചിരുന്നു. തന്റെ ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് ശ്രീവിദ്യ. ഇപ്പോഴിതാ അമൃത ടിവിയിലെ സമാഗമം പരിപാടിയിലെ നടിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

Advertisements

1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ച താരം 99 ഏപ്രിലിൽ വിവാഹമോചനം നേടിയിരുന്നു. പല പ്രണയങ്ങളുമുണ്ടായെങ്കിലും എല്ലാം തക രു ക യായിരുന്നു. തനിക്ക് തന്റെ ജീവിതം തകർത്തവരോട് പ്രതികാരം ചെയ്യണമെന്നില്ലെന്നാണ് ഒരു ചോദ്യത്തിനായുള്ള മറുപടിയായി താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ആരെയും ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ എന്നെ ഉപദ്രവിച്ചവരെ എല്ലാം എക്സ്പോസ് ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. സ്നേഹമുള്ള സ്ത്രീയോട് എന്ത് ചോദിച്ചാലും അവർ അത് അടിയറവ് വെക്കും. പക്ഷെ ഒന്നാലോചിച്ചുനോക്കു, സാധുവായി അഭിനയിച്ച് ഒരു സാധു സ്ത്രീയുടെ കഴുത്ത് അറുത്ത് കളയുന്ന അവസ്ഥ.

ALSO READ- മോഹൻലാൽ മമ്മൂട്ടി ആയിട്ടുണ്ട്, ജയറാമും മമ്മൂട്ടി ആയി, എന്നാൽ മെഗാസ്റ്റാറിന് മോഹൻലാൽ ആകാൻ പറ്റിയിട്ടില്ല, സംഭവം ഉങ്ങനെ

ഇയാൾക്ക് എങ്ങനെയാണ് എന്നോട് ദ്രോഹം ചെയ്യാൻ തോന്നിയത് എന്ന് എനിക്കറിയില്ല. അയാൾക്ക് വേണ്ടി ഞാൻ മതം മാറി. എല്ലാവരെയും ഉപേക്ഷിച്ച് അയാളെ വിശ്വസിച്ച് കൂടെ ചെന്നു. ഞാൻ ഒരുത്തി മാത്രം വലിയൊരു കുടുംബത്തിലേക്ക് വരുകയാണ്. എന്നെ ദ്രോഹിക്കേണ്ട കാര്യമില്ല. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ എടുത്ത് കൊടുത്തേനെ,’ എന്നെ കല്യാണം കഴിക്കേണ്ട ആൾ മറ്റൊരാളെ കല്യാണം കഴിച്ചപ്പോൾ എനിക്ക് ദേഷ്യമായി. പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ എനിക്ക് കഴിക്കണ്ടേ എന്നായിരുന്നു ചിന്ത,’


വെറും 22 വയസ്സുള്ള ചെറുപ്പക്കാരാണ് അന്ന് ഞങ്ങൾ. വിവാഹം പറഞ്ഞ് ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ് നടത്താമെന്നാണ് അന്ന് പറഞ്ഞത്. അതിനിടയിൽ അയാളെ കുറിച്ച്, അയാളുടെ പുതിയ ബന്ധങ്ങളെ കുറിച്ച് ഞാൻ ഒരുപാട് കേൾക്കുന്നുണ്ടായിരുന്നു. ഒരു ദിവസം എന്നോട് വന്നിട്ട് പറഞ്ഞു, ഞാനുമായുള്ള വിവാഹമല്ല പകരം മറ്റൊരാളുമായുള്ള വിവാഹമാണ് നടക്കുക എന്ന്. ഞാൻ ആത്മാർഥമായി സ്നേഹിച്ചത് കൊണ്ട് എനിക്കയാളെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരുപക്ഷേ അയാളോടുള്ള വാശിക്കായിരിക്കാം ആ പ്രായത്തിൽ തന്നെ മറ്റൊരു വിവാഹത്തിൽ ഞാൻ പെട്ടുപ്പോയത്.

ALSO READ- അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് ചെയ്യുന്നത് കാണിക്കാനും ഒന്നും എന്നെ കിട്ടില്ല: മഡോണ സെബാസ്റ്റ്യൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

വിവാഹം കഴിച്ച ആളെ വിശ്വസിച്ചത് കൊണ്ട് പിന്നെ ഞാൻ റോഡിലായി. എന്റെ സഹോദരനോടാണ് ഞാൻ അഭയം ചോദിച്ചത്. അതിനിടയിൽ എനിക്ക് രണ്ട് മൂന്ന് സിനിമകൾ ലഭിച്ചു. ഒരു വീടിന് അഡ്വാൻസ് കൊടുക്കാനുള്ള തുക അന്നെനിക്ക് ലഭിച്ചിരുന്നു.


എനിക്ക് തോന്നുന്നത് എന്റെ ജീവിതത്തിന്റെ നല്ല സമയം വിവാഹത്തിന് മുമ്പ് എന്നുള്ളതാണ്. ഒരു പെൺകുട്ടി ആയിരുന്നപ്പോഴാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രീവിദ്യ അന്ന പറഞ്ഞിരുന്നു.

Advertisement